IND vs WI: ഇന്ത്യന്‍ ടീമിന്റെ വല്യേട്ടനായി ധവാന്‍, അസ്ഹറുദ്ദീന്റെ റെക്കോഡ് ഇനി പഴങ്കഥ!

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്കായി ഗംഭീര ബാറ്റിങ് പ്രകടനമാണ് നായകന്‍ ശിഖര്‍ ധവാന്‍ കാഴ്ചവെച്ചത്. ഓപ്പണിങ്ങിലിറങ്ങിയ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ 99 പന്ത് നേരിട്ട് 97 റണ്‍സാണ് അടിച്ചെടുത്തത്. 10 ഫോറും 3 സിക്‌സും ഇതില്‍ ഉള്‍പ്പെടും. ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്ലിനൊപ്പം (64) 119 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാനും ധവാനായി. മൂന്ന് റണ്‍സകലെ അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായെങ്കിലും മറ്റൊരു തകര്‍പ്പന്‍ റെക്കോഡാണ് ധവാന്‍ സ്വന്തം പേരിലാക്കിയത്.
ഇന്ത്യക്കായി ഏകദിനത്തില്‍ ഫിഫ്റ്റി നേടുന്ന പ്രായം കൂടിയ താരമെന്ന ബഹുമതിയാണ് ധവാന്‍ സ്വന്തം പേരിലാക്കിയത്. നിലവില്‍ 36 വയസും 229 ദിവസവുമാണ് ധവാന്റെ പ്രായം. ഇതിന് മുമ്പ് 1999ല്‍ ഈ നേട്ടത്തിലെത്തുമ്പോള്‍ ഇന്ത്യന്‍ നായകനായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീന് 36 വയസും 120 ദിവസവുമായിരുന്നു പ്രായം. അസ്ഹറുദ്ദീന്റെ ഈ റെക്കോഡിനെയാണ് ധവാന്‍ ഇപ്പോള്‍ മറികടന്നിരിക്കുന്നത്.

1985ല്‍ സുനില്‍ ഗവാസ്‌കര്‍ ഈ നേട്ടത്തിലെത്തുമ്പോള്‍ 35 വയസും 225 ദിവസവുമായിരുന്നു പ്രായം. 2016ല്‍ എംഎസ് ധോണി 35 വയസും 108 ദിവസവും പ്രായം ഉള്ളപ്പോള്‍ ഈ നേട്ടത്തിലെത്തി. രോഹിത് ശര്‍മ 2022ല്‍ ഈ നേട്ടത്തിലെത്തുമ്പോള്‍ 35 വയസും 73 ദിവസവുമായിരുന്നു പ്രായം. ഇവരെയെല്ലാം കടത്തിവെട്ടിയാണ് ഈ നേട്ടത്തില്‍ ധവാന്‍ ഇന്ത്യയുടെ വല്യേട്ടനായത്.
കളിച്ചത് 10ല്‍ താഴെ ഏകദിനം, എന്നിട്ടും ലോകകപ്പ് നേടി!, അറിയാമോ ഈ അഞ്ച് താരങ്ങളെ

കൂടാതെ 150 ഇന്നിങ്‌സിന് ശേഷം കൂടുതല്‍ ഏകദിന റണ്‍സെന്ന റെക്കോഡില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ റെക്കോഡ്‌സും ധവാന്‍ തകര്‍ത്തു. റിച്ചാര്‍ഡ്‌സിന്റെ പേരില്‍ 6280 റണ്‍സാണ് 150 ഇന്നിങ്‌സിന് ശേഷം ഉണ്ടായിരുന്നത്. ധവാന്റെ പേരില്‍ 6422 റണ്‍സാണുള്ളത്. 6537 റണ്‍സുള്ള വിരാട് കോലി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 7032 റണ്‍സുള്ള ഹാഷിം അംലയാണ് തലപ്പത്തുള്ളത്.

വെസ്റ്റ് ഇന്‍ഡീസിനെതിരേ ഏകദിനത്തില്‍ 90നും 100നും ഇടയില്‍ പുറത്താവുന്ന ആറാമത്തെ ബാറ്റ്‌സ്മാനാണ് ധവാന്‍. സുനില്‍ ഗവാസ്‌കര്‍ (90), യുവരാജ് സിങ് (93), വീരേന്ദര്‍ സെവാഗ് (97, 95), എംഎസ് ധോണി (95), വിരാട് കോലി (94) എന്നിവരാണ് ഇതിന് മുമ്പ് ഇത്തരത്തില്‍ പുറത്തായത്. ഇപ്പോഴിതാ മൂന്നക്കത്തിലേക്ക് മൂന്ന് റണ്‍സകലെ പുറത്തായി ധവാനും ഈ പട്ടികയില്‍ പേര് ചേര്‍ത്തിരിക്കുകയാണ്.
IND vs ZIM: ഇവരെ ഇന്ത്യ തഴയരുത്, അവസരം കൊടുക്കണം, സ്ഥാനം അര്‍ഹിക്കുന്ന അഞ്ച് പേരിതാ

എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഏകദിനത്തിലും ടി20യിലും 90നും 100നുമിടയില്‍ പുറത്താകുന്ന ഏക ഇന്ത്യന്‍ താരം ധവാനാണ്. നേരത്തെ ടി20യില്‍ വിന്‍ഡീസിനെതിരേ 92 റണ്‍സില്‍ ധവാന്‍ പുറത്തായിട്ടുണ്ട്. കൂടാതെ വിന്‍ഡീസിനെതിരേ ഏകദിനത്തില്‍ 90നും 100നുമിടയില്‍ പുറത്താവുന്ന രണ്ടാമത്തെ നായകനെന്ന റെക്കോഡിലും ധവാന് പേര് ചേര്‍ക്കേണ്ടി വന്നു. 2009ല്‍ 95 റണ്‍സിന്് ധോണി പുറത്തായിരുന്നു. വിന്‍ഡീസിനെതിരേ 28 ഇന്നിങ്‌സില്‍ നിന്ന് 941 റണ്‍സാണ് ധവാന്റെ പേരിലുള്ളത്. ടീമിനെതിരേ 1000 റണ്‍സെന്ന നാഴികക്കല്ലിനരികിലാണ് ധവാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications