For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: 100ല്‍ 100! ഹീറോയായി ഹോപ്പ്, ലോക റെക്കോര്‍ഡ്

115 റണ്‍സാണ് അദ്ദേഹം നേടിയത്

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പറും ഓപ്പണറുമായ ഷെയ് ഹോപ്പ്. കരിയറിലെ നൂറാമത്തെ ഏകദിനം സെഞ്ച്വറി നേട്ടത്തോടെ ആഘോഷിച്ചിരിക്കുകയാണ് അദ്ദേഹം. 115 റണ്‍സാണ് ഹോപ്പ് അടിച്ചെടുച്ചത്തത്. 135 ബോളില്‍ എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഹോപ്പിന്റെ ഇന്നിങ്‌സ്.

വിന്‍ഡീസിനെ 300ന് മുകളില്‍ അടിച്ചെടുക്കാന്‍ സഹായിച്ചതും താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ആറു വിക്കറ്റിനു 311 റണ്‍സാണ് കളിയില്‍ നേടിയിരിക്കുന്നത്. നൂറാം മല്‍സരത്തിലെ സെഞ്ച്വറിയോടെ പല നാഴികക്കല്ലുകളും ഹോപ്പ് തന്റെ പേരില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്.

1

ഏകദിന കരിയറിലെ 50ാമത്തെ മല്‍സരത്തില്‍ ഷെയ് ഹോപ്പ് നേരത്തേ സെഞ്ച്വറിയടിച്ചിരുന്നു. ഇപ്പോഴിതാ നൂറാമത്തെ ഏകദിനത്തിലും സെഞ്ച്വറിയുമായി ലോകത്തെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. 50ാമത്തെയും നൂറാമത്തെയും കളിയില്‍ സെഞ്ച്വറി കുറിച്ച ലോകത്തിലെ ആദ്യത്തെ താരമെന്ന റെക്കോര്‍ഡും ഹോപ്പ് തന്റെ പേരിലാക്കി.
നേരത്തേ ഡബ്ലിനില്‍ വച്ച് അയര്‍ലാന്‍ഡിനെതിരേയായിരുന്നു ഹോപ്പിന്റെ 50ാമത്തെ ഏകദിന മല്‍സരം. ഈ കളിയില്‍ 170 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു.

2

ഏകദിന ക്രിക്കറ്റില്‍ കരിയറിലെ നൂറാമത്തെ മല്‍സരത്തില്‍ സെഞ്ച്വറി കുറിച്ച പത്താമത്തെ താരമായി ഷെയ് ഹോപ്പ് മാറിയിരിക്കുകയാണ്. മാത്രമല്ല ഈ നേട്ടത്തിലെത്തിയ നാലാമത്തെ വിന്‍ഡീസ് താരം കൂടിയാണ് അദ്ദേഹം. 2018ല്‍ ഇന്ത്യയുടെ ശിഖര്‍ ധവാനാണ് അവസാനമായി നൂറാമത്തെ ഏകദിനത്തില്‍ സെഞ്ച്വറി നേട്ടം കൈവരിച്ചത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഹോപ്പും എലൈറ്റ് ക്ലബ്ബിലെ അംഗമായി മാറിയിരിക്കുകയാണ്.

3

വിന്‍ഡീസ് ഇതിഹാസം ജോര്‍ഡന്‍ ഗ്രീനിഡ്ജ്, ക്രിസ് ഗെയ്ല്‍, രാംനരേഷ് സര്‍വന്‍, ന്യൂസിലാന്‍ഡിന്റെ ക്രിസ് കെയ്ന്‍സ്, പാകിസ്താന്റെ മുഹമ്മദ് യൂസുഫ്, ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര, ഇംഗ്ലണ്ടിന്റെ മാര്‍ക്കസ് ട്രെസ്‌കോത്തിക്ക്, ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് നൂറാം ഏകദിനത്തില്‍ സെഞ്ച്വറി കുറിച്ച താരങ്ങള്‍.

2023-27വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഷെഡ്യൂള്‍, കളിച്ച് മടക്കും!, സമ്പൂര്‍ണ്ണ വിവരമിതാ

4

ഏകദിനത്തില്‍ ഓപ്പണറായി കരിയറിലെ ആദ്യത്തെ 45 ഇന്നിങ്‌സുകള്‍ക്കു ശേഷം ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവുമധികം സെഞ്ച്വറികളുള്ള താരമാണ് ഷെയ് ഹോപ്പ്. 11 സെഞ്ച്വറികള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. ഒമ്പതു സെഞ്ച്വറികളുമായി ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോയാണ് രണ്ടാംസ്ഥാനത്ത്.
തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ള മൂന്നു പേരും എട്ടു സെഞ്ച്വറികള്‍ വീതം നേടിയിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഓസ്‌ട്രേലിയയുടെ മുന്‍ താരം മാര്‍ക്ക് വോ, സൗത്താഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരം ഹാഷിം അംല എന്നിവരാണ് എട്ടു സെഞ്ച്വറികള്‍ വീതം നേടിയത്.

5

ഇടംകൈയന്‍ പേസര്‍മാര്‍ക്കു മുന്നില്‍ മുട്ട് ഇടിക്കുന്ന ഇന്ത്യ!

ഏകദിനത്തില്‍ ആദ്യത്തെ 100 മല്‍സരങ്ങള്‍ക്കു ശേഷം ഏറ്റവുമധികം റണ്‍സെടുത്ത ബാറ്റര്‍മാരുടെ ലിസ്റ്റില്‍ ഷെയ് ഹോപ്പ് നാലാംസ്ഥാനത്തുണ്ട്. 4193 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം ഹാഷിം അംലയുടെ പേരിലാണ് ലോക റെക്കോര്‍ഡ്. അദ്ദേഹം 4808 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ ശിഖര്‍ ധവാന്‍ 4309 റണ്‍സോടെ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു. 4217 റണ്‍സെടുത്ത ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറാണ് മൂന്നാംസ്ഥാനത്ത്. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററും മുന്‍ നായകനുമായ വിരാട് കോലി 4107 റണ്‍സുമായി ഒമ്പതാമതാണ്.

Story first published: Monday, July 25, 2022, 0:18 [IST]
Other articles published on Jul 25, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+