IND vs WI: ജയം തുടരാന്‍ ഇന്ത്യ, ശ്രേയസിനു പകരം ഹൂഡയോ, സഞ്ജുവോ? പ്രിവ്യു, സാധ്യതാ ടീം
സെന്റ് കിറ്റ്‌സ്: തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയില്‍ പിടിമുറുക്കുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യയിറങ്ങുന്നു. ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള രണ്ടാമത്തെ ടി20 തിങ്കളാഴ്ച നടക്കും. ഇന്ത്യന്‍ സമയം രാത്രി എട്ടു മണിക്ക് സെന്റ് കിറ്റ്‌സിലെ വാര്‍ണര്‍ പാര്‍ക്കിലാണ് മല്‍സരം. ഇതാദ്യമായാണ് ഇന്ത്യ ഈ വേദിയില്‍ മല്‍സരം കളിക്കുന്നത്. വിന്‍ഡീസിനു മികച്ച റെക്കോര്‍ഡുള്ള വേദിയാണിത്. ഇവിടെ കളിച്ച 10 മല്‍സരങ്ങളില്‍ ആറിലും അവര്‍ വിജയിച്ചിട്ടുണ്ട്. രണ്ടു കളികള്‍ തോറ്റപ്പോള്‍ രണ്ടെണ്ണം ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
തിങ്കളാഴ്ച രാത്രി 7.30നായിരിക്കും ടോസ്. മല്‍സരം ഡിഡി സ്‌പോര്‍ട്‌സില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ ഫാന്‍കോഡെന്ന (Fancode) ആപ്പിലും കളിയുടെ ലൈവ് സ്ട്രീമിങ്ങുണ്ടാവും.

വെള്ളിയാഴ്ച രാത്രി നടന്ന ആദ്യ ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെ നിഷ്പ്രഭരാക്കുന്ന വിജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. 68 റണ്‍സിനു ആതിഥേയരൈ ഇന്ത്യ കശാപ്പ് ചെയ്യുകയായിരുന്നു. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും വിന്‍ഡീസിനു മേല്‍ ആധിപത്യം പുലര്‍ത്താന്‍ ഇന്ത്യക്കു സാധിച്ചു. രോഹിത് ശര്‍മയുടെ (64) ഫിഫ്റ്റിയും ദിനേശ് കാര്‍ത്തികിന്റെ (19 ബോളില്‍ 41*) തകര്‍പ്പന്‍ ഫിനിഷിങുമാണ് ഇന്ത്യയെ 190 റണ്‍സെന്ന വലിയ ടോട്ടലിലെത്തിച്ചത്.

മറുപടിയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കത്തിക്കയറിയപ്പോള്‍ വിന്‍ഡീസ് തകര്‍ന്നടിയുകയും ചെയ്തു. എട്ടു വിക്കറ്റിനു 122 റണ്‍സ് മാത്രമേ വിന്‍ഡീസിനു നേടാനായുള്ളൂ. പേസര്‍മാരേക്കാള്‍ സ്പിന്നര്‍മാരാണ് വിന്‍ഡീസിനെ കുഴക്കിയത്. സ്പിന്‍ ജോടികളായ ആര്‍ അശ്വിനും രവി ബിഷ്‌നോയിയും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തിരുന്നു. അര്‍ഷ്ദീപ് സിങിനും രണ്ടു വിക്കറ്റുകള്‍ ലഭിച്ചു.
ടീം തോറ്റാലും അവന്‍ ഒപ്പമുണ്ടെങ്കില്‍ അതു മറക്കും! മുംബൈ ടീമിലെ കൂട്ടുകാരനെക്കുറിച്ച് സ്‌കൈ

ആദ്യ ടി20യില്‍ ഇന്ത്യയെ സംബന്ധിച്ച് ആശങ്കപ്പെടാന്‍ കാര്യമായി ഒന്നും തന്നെ ഇവ്വായിരുന്നുവെന്നു പറയാം. ശ്രേയസ് അയ്യര്‍ ബാറ്റിങില്‍ ഫ്‌ളോപ്പായതു മാത്രമായിരുന്നു ഇന്ത്യയുടെ ഒരേയൊരു തലവേദന. ടി20 സ്‌പെഷ്യലിസ്റ്റുകളായ വേറെ താരങ്ങള്‍ ടീമിലുണ്ടായിട്ടും സമീപകാലത്തു ടി20യില്‍ പതറുന്ന ശ്രേയസിനെ ഇന്ത്യ കളിപ്പിച്ചതിനെതിരേ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പല മുന്‍ താരങ്ങളും ഇന്ത്യയുടെ ടീം സെലക്ഷന്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

രണ്ടാം ടി20യില്‍ ശ്രേയസ് അയ്യരെ ഇന്ത്യ പുറത്തിരുത്താന്‍ സാധ്യത കൂടുതലാണ്. പകരം ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ, സഞ്ജു സാംസണ്‍ എന്നിവരിലൊരാള്‍ ടീമിലേക്കു വന്നേക്കുകയും ചെയ്യും. സഞ്ജുവിനേക്കാള്‍ ഒരുപടി മുന്‍തൂക്കം ഹൂഡയ്ക്കു തന്നെയാണെന്നു പറയാം. ഓള്‍റൗണ്ടറാണെന്നതാണ് ഇതിനു കാരണം. നേരത്തേ കളിച്ച ടി20കളിലെല്ലാം ശ്രദ്ധേയമായ പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്.
ശ്രേയസിനു പകരം ഹൂഡ ടീമിലേക്കു വരുതൊഴിച്ചു നിര്‍ത്തിയാല്‍ ഇന്ത്യന്‍ ടീമില്‍ മറ്റു മാറ്റങ്ങളൊന്നും വരുത്താനുള്ള സാധ്യതയില്ല.
ബാറ്റിങിനു മുമ്പ് ടോയ്‌ലറ്റിലേക്ക് ഓടുന്ന ധവാന്‍! കാത്തുനില്‍പ്പ് പതിവെന്നു രോഹിത്

സാധ്യതാ ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, രവി ബിഷ്‌നോയ്, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്.
വെസ്റ്റ് ഇന്‍ഡീസ്- ഷമാറ ബ്രൂക്ക്‌സ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോമന്‍ പവെല്‍, നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), കൈല്‍ മയേഴ്‌സ്, ജേസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസെയ്ന്‍, ഒഡെയ്ന്‍ സ്മിത്ത്, അല്‍സാറി ജോസഫ്, ഒബെഡ് മക്കോയ്, കീമോ പോള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications