For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: പന്ത് പിടിക്ക് ചേട്ടാ... സഞ്ജുവിന്റെ മലയാളം കേട്ട് 'അന്തം വിട്ട്' സിറാജ്, വൈറല്‍

ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണായിരുന്നു ഉണ്ടായിരുന്നത്. ബാറ്റിങ്ങിനിറങ്ങി ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സഞ്ജു കരിയറിലെ ആദ്യ ഏകദിന ഫിഫ്റ്റിയും സ്വന്തമാക്കി

1

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ആവേശ ജയം നേടിയിരിക്കുകയാണ്. രണ്ട് പന്തും രണ്ട് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് ഇന്ത്യ ഗംഭീര ജയം നേടിയെടുത്തത്. അക്ഷര്‍ പട്ടേല്‍ (64*), ശ്രേയസ് അയ്യര്‍ (63), സഞ്ജു സാംസണ്‍ (54) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. അവസാന ഓവറിലേക്ക് നീണ്ട ത്രില്ലറിലാണ് ഇന്ത്യയുടെ ജയം.

ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണായിരുന്നു ഉണ്ടായിരുന്നത്. ബാറ്റിങ്ങിനിറങ്ങി ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സഞ്ജു കരിയറിലെ ആദ്യ ഏകദിന ഫിഫ്റ്റിയും സ്വന്തമാക്കി. മത്സരത്തില്‍ ഇന്ത്യ ബൗളിങ് ചെയ്യുന്നതിനിടെ സഞ്ജു മലയാളത്തില്‍ സംസാരിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പേസര്‍ മുഹമ്മദ് ഷമിയോട് പന്ത് പിടിക്ക് ചേട്ടാ എന്ന് സഞ്ജു മലയാളത്തില്‍ പറയുന്നതിന്റെ വീഡിയോയാണ് വൈറലാവുന്നത്.

1

സഞ്ജു പറയുന്നതെന്തെന്ന് മനസിലാവാതെ സിറാജ് ചിരിയോടെ നോക്കുന്നതും വീഡിയോയില്‍ വ്യക്തം. വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്‌സിലെ അവസാന ഓവറിലായിരുന്നു ഈ സംഭവം. മുഹമ്മദ് സിറാജ് എറിഞ്ഞ ഓവറിലെ രണ്ടാം പന്തില്‍ ബൈ റണ്‍സിന് ഷെഫേഡും ഹൊസൈനും ബൈ റണ്‍സിന് ശ്രമിച്ചപ്പോള്‍ സഞ്ജു സിറാജിന് പന്ത് എറിഞ്ഞു നല്‍കി. എന്നാല്‍ സിറാജിന് പന്ത് പിടിച്ചെടുക്കാനായില്ല. ഇതോടെ വിന്‍ഡീസ് ഒരു റണ്‍സ് നേടുകയും ചെയ്തു. ഇതില്‍ സഞ്ജു നിരാശനാവുകയും ചെയ്തു.

2

തൊട്ടടുത്ത പന്തില്‍ സിറാജ് ഓഫ് സ്റ്റംപിന് പുറത്ത് യോര്‍ക്കര്‍ എറിഞ്ഞു. ഇതും ബാറ്റ്‌സ്മാനെ കടന്ന് സഞ്ജുവിന്റെ കൈയിലേക്ക് പന്തെത്തി. ഇത് പെട്ടെന്ന് തന്നെ സിറാജിനിട്ട് കൊടുത്താണ് 'പോകല്ലേ പോകല്ലേ' എന്ന് സഞ്ജു സിറാജിനോട് പറഞ്ഞത്. സഞ്ജു പറഞ്ഞ മലയാളം മനസിലായില്ലെങ്കിലും ശരീര ഭാഷയില്‍ നിന്ന് സിറാജിന് കാര്യം മനസിലായി. ചിരിച്ചുകൊണ്ടാണ് സിറാജ് അടുത്ത പന്തെറിയാന്‍ പോയത്.

ഇതിന് മുമ്പും മത്സരത്തിനിടെ സഞ്ജു മലയാളത്തില്‍ പറഞ്ഞ് ആരാധകരെ രസിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര മത്സരത്തില്‍ കേരളത്തിനായി കളിക്കുമ്പോള്‍ സ്പിന്‍ ബൗളര്‍ സഞ്ജുവിനെതിരേ തേര്‍ട്ടിയാര്‍ഡ് സര്‍ക്കിളിനുള്ളിലേക്ക് ഫീല്‍ഡര്‍മാരെ കയറ്റി നിര്‍ത്തി. ഇത് കണ്ട് അവന്‍ ജാഡ കാണിക്കുന്ന കണ്ടോ കൊടുക്കട്ടേയെന്ന് സഞ്ജു മലയാളത്തില്‍ നോണ്‍സ്‌ട്രൈക്ക് താരത്തോട് ചോദിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു.

T20 World Cup2022: പരിക്ക് വില്ലന്‍, ഇന്ത്യയുടെ നാല് സൂപ്പര്‍ താരങ്ങള്‍ പുറത്താവുമോ?, ആശങ്ക!

3

ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തില്‍ ടി20യില്‍ സഞ്ജു ഫിഫ്റ്റി നേടിയിരുന്നു. ഇതിന് ശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ അവതാരകനായ അജയ് ജഡേജയോട് അജയ് ഭായ് സുഖമാണോ ഭക്ഷണം കഴിച്ചോ എന്ന് സഞ്ജു മലയാളത്തില്‍ ചോദിക്കുന്നതും സുഖമാണ് അവിടെയോ എന്ന് അജയ് മലയാളത്തില്‍ മറുപടി നല്‍കുന്നതിന്റെയും വീഡിയോ വൈറലായിരുന്നു.

4

സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയേയും പ്രകടനത്തെയും പ്രമുഖരടക്കം വിമര്‍ശിക്കുമ്പോഴും അവര്‍ക്കെല്ലാം മികച്ച ബാറ്റിങ്ങുകൊണ്ട് സഞ്ജു മറുപടി പറയുകയാണ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ നിന്ന് തഴയപ്പെട്ട സഞ്ജുവിന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ മാത്രമാണ് ഇന്ത്യ അവസരം നല്‍കിയത്. ആദ്യ മത്സരത്തില്‍ 12 റണ്‍സുമായി നിരാശപ്പെടുത്തിയ മലയാളി താരം വിക്കറ്റിന് പിന്നില്‍ നിര്‍ണ്ണായക പ്രകടനവുമായി ഇന്ത്യയുടെ വിജയശില്‍പ്പിയായി മാറിയിരുന്നു.

6 പന്തില്‍ ജയിക്കാന്‍ 7 റണ്‍സ്, ആദ്യ നാല് പന്തും വിക്കറ്റ്!, പിന്നെ എന്തായി? ത്രില്ലിങ് മാച്ച് ഇതാ

5

രണ്ടാം ഏകദിനത്തില്‍ നിര്‍ണ്ണായക സമയത്ത് മൂന്ന് വീതം സിക്‌സും ഫോറും പറത്തി ഇന്ത്യയുടെ വിജയത്തില്‍ ബാറ്റുകൊണ്ട് കരുത്തേകാനും സഞ്ജുവിനായി. അദ്ദേഹത്തിന്റെ പ്രകടനത്തെ മത്സരശേഷം നായകന്‍ ശിഖര്‍ ധവാനും പ്രശംസിച്ചിരുന്നു. വരാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിലും സഞ്ജു ഇന്ത്യന്‍ ടീമിലുണ്ടാവാനാണ് സാധ്യത. എന്നാല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിന് സീറ്റുറപ്പില്ല.

Story first published: Monday, July 25, 2022, 12:13 [IST]
Other articles published on Jul 25, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+