
ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാനുള്ള അവസരം സഞ്ജുവിന് മുന്നിലുണ്ടായിരുന്നെങ്കിലും ദീപക് ഹൂഡയുമായുള്ള ആശയവിനിമയത്തിലെ പാളിച്ചകൊണ്ട് റണ്ണൗട്ടാവുകയായിരുന്നു. അല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്ത്യയുടെ വിജയശില്‍പ്പിയെന്ന നിലയിലേക്കെത്താന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യം അദ്ദേഹത്തെ വേട്ടയാടി. എങ്കിലും തന്റെ മികവ് അടയാളപ്പെടുത്തിത്തന്നെയാണ് അദ്ദേഹം കളം വിട്ടത്. നാലാം വിക്കറ്റില്‍ ശ്രേയസ് അയ്യരുമായി ചേര്‍ന്ന് 99 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ട് സൃഷ്ടിക്കാനും അദ്ദേഹത്തിനായി.

ആദ്യ മത്സരത്തില്‍ 18 പന്തില്‍ 12 റണ്‍സ് മാത്രം നേടിയപ്പോള്‍ നിരവധി വിമര്‍ശനങ്ങള്‍ സഞ്ജുവിനെതിരേ ഉയര്‍ന്നിരുന്നു. ഇതിന് മറുപടി തൊട്ടടുത്ത മത്സരത്തില്‍ത്തന്നെ നല്‍കാന്‍ അദ്ദേഹത്തിനായി. മൂന്നാം മത്സരത്തിലും സഞ്ജു പ്ലേയിങ് 11 ഉണ്ടാവുമെന്നുറപ്പാണ്. അതിലും തിളങ്ങിയാല്‍ സിംബാബ് വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും സഞ്ജുവിന് ഇടം നേടാം.
ടി20 ലോകകപ്പിനുള്ള വാതില്‍ സഞ്ജുവിന് മുന്നില്‍ പൂര്‍ണ്ണമായും അടഞ്ഞുവെന്ന് പറയാനാവില്ല. ഇതേ ഫോം തുടര്‍ന്നാല്‍ ഏഷ്യാ കപ്പിലേക്കും സഞ്ജുവിന് വിളിയെത്തിയേക്കും. അവിടെ സ്ഥിരതയോടെ മികവ് കാട്ടാനായാല്‍ സഞ്ജുവിന് ഇന്ത്യയുടെ ഓസീസ്, ദക്ഷിണാഫ്രിക്ക പരമ്പരയിലേക്കും വിളിയെത്തിയേക്കും. അവിടെയും മികവ് കാട്ടിയാല്‍ ടി20 ലോകകപ്പിലും അദ്ദേഹത്തിന് ഇടം പ്രതീക്ഷിക്കാം. എന്നാല്‍ അതൊട്ടും എളുപ്പമാവില്ലെന്നുറപ്പ്.
T20 World Cup2022: പരിക്ക് വില്ലന്‍, ഇന്ത്യയുടെ നാല് സൂപ്പര്‍ താരങ്ങള്‍ പുറത്താവുമോ?, ആശങ്ക!

ശ്രേയസ് അയ്യരും വിമര്‍ശകര്‍ക്കുള്ള മറുപടിയാണ് തന്റെ ബാറ്റിങ്ങിലൂടെ കാഴ്ചവെച്ചത്. ശ്രേയസിനെ ഇന്ത്യ പ്ലേയിങ് 11 നിന്ന് ഒഴിവാക്കണമെന്നും അധികനാള്‍ ഇന്ത്യന്‍ ടീമിനൊപ്പം മുന്നോട്ട് പോകില്ലെന്നും പല പ്രമുഖരും അഭിപ്രായപ്പെട്ടിരുന്നെങ്കിലും തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഫിഫ്റ്റി നേടാന്‍ ശ്രേയസിന് സാധിച്ചു. നിര്‍ണ്ണായകമായ 63 റണ്‍സാണ് മൂന്നാം നമ്പറില്‍ ശ്രേയസ് നേടിയത്. നാല് ഫോറും 1 സിക്‌സും ഇതില്‍ ഉള്‍പ്പെടും.
6 പന്തില്‍ ജയിക്കാന്‍ 7 റണ്‍സ്, ആദ്യ നാല് പന്തും വിക്കറ്റ്!, പിന്നെ എന്തായി? ത്രില്ലിങ് മാച്ച് ഇതാ

വിരാട് കോലി മോശം ഫോമില്‍ തുടരുമ്പോള്‍ ഏകദിനത്തില്‍ മൂന്നാം നമ്പറില്‍ ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമാണ് ശ്രേയസ്. ഷോര്‍ട്ട് ബോളുകള്‍ ശ്രേയസിന്റെ ദൗര്‍ബല്യമായി ചൂണ്ടിക്കാട്ടുമ്പോഴും നിലയുറപ്പിച്ചാല്‍ ഏത് ഷോട്ടും അനായാസമായി കളിക്കാന്‍ പ്രതിഭയുള്ളവനാണ് അദ്ദേഹം. അതുകൊണ്ട് തന്നെയാണ് ശ്രേയസിന് ഇന്ത്യ കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതും.

രണ്ടാം ഏകദിനത്തില്‍ ഒരു ഘട്ടത്തില്‍ ഇന്ത്യ തോല്‍വിയെ മുന്നില്‍ക്കണ്ടെങ്കിലും അക്ഷര്‍ പട്ടേലിന്റെ അപ്രതീക്ഷിത വെടിക്കെട്ടാണ് ഇന്ത്യക്ക് ഗംഭീര ജയം നല്‍കിയത്. മൂന്ന് ഫോറും അഞ്ച് സിക്‌സും അക്ഷര്‍ പറത്തി. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ ശേഷമാണ് അക്ഷറിന്റെ ശ്രദ്ധേയ പ്രകടനം. മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കണ്ടറിയാം.


Click it and Unblock the Notifications
