IND vs WI: 'വീണ്ടും ഫ്‌ളോപ്പ്', അവസരം മുതലാക്കാനാവാതെ സഞ്ജു, ആരാധകര്‍ക്ക് നിരാശ

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിങ് 11 ഉള്‍പ്പെട്ടപ്പോള്‍ ആരാധകര്‍ ഏറെ സന്തോഷിച്ചു. ഇന്ത്യ വിക്കറ്റ് കീപ്പറായി സഞ്ജുവിനെ പ്ലേയിങ് 11ലേക്ക് പരിഗണിച്ചെങ്കിലും ബാറ്റുകൊണ്ട് ടീമിനോട് നീതികാട്ടുന്നതില്‍ വീണ്ടും സഞ്ജു പരാജയപ്പെട്ടിരിക്കുകയാണ്. 18 പന്തുകള്‍ നേരിട്ട് ഒരു സിക്‌സറടക്കം സഞ്ജു നേടിയത് വെറും 12 റണ്‍സ്.
പതിവ് പോലെ പ്രതീക്ഷ നല്‍കി തുടങ്ങുകയും എന്നാല്‍ വലിയ സ്‌കോര്‍ നേടാനാവാതെ സഞ്ജു മടങ്ങുകയും ചെയ്തു. സഞ്ജു പ്ലേയിങ് 11 ഉള്‍പ്പെട്ടപ്പോള്‍ മുതല്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ആരാധകരെ ഒന്നടങ്കം നിരാശപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ബാറ്റിങ്ങിനെ മോശമല്ലാത്ത രീതിയില്‍ പിച്ച് തുണച്ചിട്ടും അതിനെ മുതലാക്കാന്‍ സഞ്ജുവിന് സാധിക്കാതെ പോയി.

സഞ്ജു സാംസണിന് അവസരം നല്‍കണമെന്ന് വാദിച്ചവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ പ്രതിഷേധം അറിയിച്ചവരോടും നീതികാട്ടാന്‍ മലയാളി താരത്തിനായില്ല. സഞ്ജുവിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായക മത്സരമായിരുന്നു ഇത്. ഇഷാന്‍ കിഷന് വിശ്രമം അനുവദിച്ച് ഇന്ത്യ സഞ്ജുവിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയിട്ടും മികവിലേക്കുയരാന്‍ അദ്ദേഹത്തിനായില്ല. അടുത്ത മത്സരത്തില്‍ സഞ്ജുവിന്റെ ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തുന്ന പ്രകടനമാണ് ഈ മത്സരത്തില്‍ താരം കാഴ്ചവെച്ചത്.
കളിച്ചത് 10ല്‍ താഴെ ഏകദിനം, എന്നിട്ടും ലോകകപ്പ് നേടി!, അറിയാമോ ഈ അഞ്ച് താരങ്ങളെ

നിലയുറപ്പിച്ച് പതിയെ റണ്‍സുയര്‍ത്താന്‍ ആവിശ്യത്തിന് സമയം സഞ്ജുവിന് മുന്നിലുണ്ടായിട്ടും അവസരത്തിനൊത്ത് ഉയരാന്‍ സഞ്ജുവിനായില്ല. അതുകൊണ്ട് തന്നെ അടുത്ത മത്സരത്തില്‍ സഞ്ജുവിന് പകരം ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയേക്കും. ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്ക് പരിഗണിക്കാതെ ഏകദിനത്തിലേക്ക് മാത്രമാണ് സഞ്ജുവിനെ പരിഗണിച്ചത്.
അതേ സമയം സഞ്ജുവിന് ടോപ് ഓഡറില്‍ അവസരം നല്‍കാത്തതാണ് താരത്തിന്റെ മോശം പ്രകടനത്തിന് കാരണമെന്ന് ഒരു കൂട്ടം ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. മൂന്നാം നമ്പറിലോ നാലാം നമ്പറിലോ സഞ്ജുവിന് അവസരം നല്‍കണമായിരുന്നുവെന്നും അതാണ് സഞ്ജുവിന് ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷനെന്നുമാണ് ഇവരുടെ കണ്ടെത്തല്‍.

സഞ്ജു അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഫിഫ്റ്റി നേടി തിളങ്ങിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20ക്കുള്ള ടീമില്‍ മാത്രമാണ് സഞ്ജു ഇടം നേടിയത്. പക്ഷെ പ്ലേയിങ് 11 ഇടം ലഭിച്ചതുമില്ല. ഇതോടെ നാട്ടിലേക്ക് മടങ്ങിയ സഞ്ജു വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ അപ്രതീക്ഷിതമായി ഉള്‍പ്പെടുകയായിരുന്നു. ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് നന്നായി അറിയാവുന്ന താരമെന്ന നിലയില്‍ സഞ്ജുവിന് അവസരം ലഭിക്കുന്നുണ്ടെങ്കിലും പ്രതീക്ഷക്കൊത്ത് ഉയരുന്നതില്‍ അദ്ദേഹം പരാജയപ്പെടുന്നു.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഉണ്ടാകില്ലെന്നുറപ്പാണ്. 2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് സഞ്ജു ലഭിക്കുന്ന അവസരങ്ങളെ മുതലാക്കേണ്ടതായുണ്ടെങ്കിലും അതിന് അദ്ദേഹത്തിന് സാധിക്കുന്നില്ല. നിരവധി യുവതാരങ്ങള്‍ അവസരം കാത്ത് നില്‍ക്കുന്നതിനാല്‍ സ്ഥിരതയാര്‍ന്ന ബാറ്റിങ്ങിലാതെ സഞ്ജുവിന് മുന്നോട്ട് പോവുക കടുപ്പമായിരിക്കുമെന്നുറപ്പ്.
IND vs ZIM: ഇവരെ ഇന്ത്യ തഴയരുത്, അവസരം കൊടുക്കണം, സ്ഥാനം അര്‍ഹിക്കുന്ന അഞ്ച് പേരിതാ

മോശം പ്രകടനത്തോടെ വലിയ വിമര്‍ശനങ്ങളും സഞ്ജുവിനെതിരേ ഉയരുന്നുണ്ട്. മറ്റൊരു സുവര്‍ണ്ണാവസരം കൂടി സഞ്ജു പാഴാക്കിയെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജു സാംസണിന്റെ ആരാധകരെയോര്‍ത്ത് സങ്കടമുണ്ടെന്നും ഇത് ഇന്ത്യന്‍ ടീമാണെന്നും വല്ലപ്പോഴുമുള്ള ഒരു മികച്ച പ്രകടനംകൊണ്ട് ടീമില്‍ നില്‍ക്കാനാവില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും സഞ്ജുവിന് ഇതേ പ്രകടനം കൊണ്ട് കൂടുതല്‍ അവസരം പ്രതീക്ഷിക്കാനാവില്ലെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications