IND vs WI: സഞ്ജുവിനെ ഇനി തഴയുക ദുഷ്‌കരം! തിരിച്ചുവന്ന് ശ്രേയസും ഗില്ലും, പ്രസിദ്ധിനു പറ്റിയതെന്ത്?
ടീം ഇന്ത്യ വീണ്ടുമൊരു പരമ്പര വിജയം കൂടി തങ്ങളുടെ പേരില്‍ കുറിച്ചിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടു മല്‍സരങ്ങളുടെ പരമ്പര ഒരു കളി ബാക്കിനില്‍ക്കെയാണ് ഇന്ത്യ കൈക്കലാക്കിരിക്കുന്നത്. സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം പല സീനിയര്‍ താരങ്ങളുമില്ലാതെയാണ് ഈ നേട്ടമെന്നത് വിജയത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു. രോഹിത്തിനെക്കൂടാതെ വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയവര്‍ക്കെല്ലാം പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയിരുന്നു.

താല്‍ക്കാലിക ക്യാപ്റ്റന്‍ ശിഖര്‍ ധവാനു കീഴിലാണ് വിന്‍ഡീസിന്റെ അവരുടെ മടയില്‍ ഇന്ത്യയുടെ രണ്ടാംനിര ടീം മലര്‍ത്തിയടിച്ചിരിക്കുന്നത്. പരമ്പരയിലെ രണ്ടു മല്‍സരങ്ങളെടുത്താല്‍ ഇന്ത്യയെ സംബന്ധിച്ച് പല പോസിറ്റീവുകളുമുണ്ട്. നെഗറ്റീവുകള്‍ ചുരുക്കം ചിലതു മാത്രമേയുള്ളൂ. എന്തൊക്കെയാണ് ഇവയെന്നു പരിശോധിക്കാം.

വിന്‍ഡീസുമായുളള ഈ പരമ്പരയില്‍ അവസരം ലഭിച്ച ഇന്ത്യയുടെ ഭൂരിഭാഗം പേരും ഇതു നന്നായി തന്നെ മുതലെടുത്തുവെന്നത് ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. ഫസ്റ്റ് ചോയ്‌സ് ടീം പോലെ തന്നെ രണ്ടാംനിര ടീമും കരുത്തര്‍ തന്നെയാണെന്നു പരമ്പര അടിവരയിടുന്നു.
ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ ഏകദിന പരമ്പരയില്‍ വന്‍ ഫ്‌ളോപ്പായിരുന്ന ശിഖര്‍ ധവാന്‍ മികച്ച തിരിച്ചുവരവാണ് വിന്‍ഡീസിനെതിരേ നടത്തിയത്. ആദ്യ കളിയില്‍ 97 റണ്‍സോടെ അദ്ദേഹം വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
രോഹിത് എന്തുകൊണ്ട് ഇന്നിങ്സിലെ ആദ്യ ബോള്‍ കളിക്കുന്നു? ആ രഹസ്യം നിങ്ങളറിയണം

ഇംഗ്ലണ്ടില്‍ ഏക ടെസ്റ്റില്‍ കളിക്കാനിറങ്ങി രണ്ടിന്നിങ്‌സിലും കാര്യമായി തിളങ്ങാന്‍ സാധിക്കാതെ പോയ ശുഭ്മാന്‍ ഏകദിന പരമ്പരയില്‍ ഇതിന്റെ ക്ഷീണം തീര്‍ത്തു. രണ്ടിന്നിങ്‌സുകളിലും നല്ല ഒഴുക്കോടെയുള്ള ബാറ്റിങായിരുന്നു താരം കാഴ്ചവച്ചത്. ആദ്യ കളിയില്‍ 64 റണ്‍സെടുത്ത ഗില്‍ രണ്ടാമത്തെ മല്‍സരത്തില്‍ 43 റണ്‍സും നേടി. ഈ പ്രകടനങ്ങളോടെ ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമിലേക്കും ബാക്കപ്പ് ഓപ്പണറുടെ റോളിലേക്കു താരം അവാശവാദമുന്നയിച്ചിരിക്കുകയാണ്.

പ്രതിഭയോടു നീതി പുലര്‍ത്താത്തവെന്നും ലഭിച്ച അവസരങ്ങള്‍ പാഴാക്കുന്നവെന്നുമുള്ള ദുഷ്‌പേര് ഒടുവില്‍ സഞ്ജു സാംസണ്‍ തിരുത്താന്‍ തുടങ്ങിയിരിക്കുകയാണ്. നേരത്തേ നടന്ന അയര്‍ലാന്‍ഡ് പര്യടനത്തില്‍ കന്നി ടി20 ഫിഫ്റ്റി കുറിച്ച സഞ്ജു ഇപ്പോള്‍ കന്നി ഏകദിന ഫിഫ്റ്റിയും കണ്ടെത്തിയിരിക്കുകയാണ്.
രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 300ന് മുകളില്‍ റണ്‍സ് ചേസ് ചെയ്യവെ 54 റണ്‍സുമായി അദ്ദേഹം വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഈ പ്രകടനത്തോടെ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനും സഞ്ജുവിന് സാധിച്ചിരിക്കുകയാണ്.
വീരു പറഞ്ഞത് കേട്ടു, അടുത്ത ബോളില്‍ ഔട്ട്, കുംബ്ലെയ്ക്കു നഷ്ടമായത് സെഞ്ച്വറി!

മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരാണ് ഏകദിന പരമ്പരയില്‍ വലിയ നേട്ടമുണ്ടാത്തിയ മറ്റൊരു താരം. വിന്‍ഡീസിലേക്കു വരുമ്പോള്‍ അദ്ദേഹത്തിന്റെ അവസ്ഥ അത്ര മികച്ചതായിരുന്നില്ല. ഇംഗ്ലണ്ട് പര്യടനത്തില്‍ ലഭിച്ച അവസരങ്ങളെല്ലാം നഷ്ടപ്പെടുത്തിയ ശ്രേയസിനു ഇവയ്ക്കു പ്രായശ്ചിത്തം ചെയ്യാനുള്ള അവസരമായിരുന്നു വിന്‍ഡീസ് പര്യടനം.
കളിച്ച രണ്ടു മല്‍സരങ്ങളിലും ഫിഫ്റ്റിയുമായി താരം ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു. 54, 64 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.

അതേസമയം, ബൗളിങില്‍ യുവ പേസര്‍ പ്രസിദ്ധ് കൃഷ്ണയുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടികളിലൊന്നാണ്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ഫ്‌ളോപ്പായ അദ്ദേഹം വിന്‍ഡീസിനെതിരേ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ വിന്‍ഡീസിലും പ്രസിദ്ധ് നിരാശപ്പെടുത്തി. ആദ്യ കളിയില്‍ 60ന് മുകളില്‍ റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു വിക്കറ്റൊന്നും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് രണ്ടാമത്തെ കളിയില്‍ പുറത്താക്കുകയും ചെയ്തു.
രണ്ടാം ഏകദിനത്തിലൂടെ അരങ്ങേറിയ ആവേശ് ഖാന്റെ പ്രകടനവും ആശാവഹമല്ല. ഒരു കൂസലുമില്ലാതെയാണ് വിന്‍ഡീസ് ബാറ്റര്‍മാര്‍ അദ്ദേഹത്തെ കൈകാര്യം ചെയ്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications