IND vs WI: സൂപ്പര്‍ സേവ്, ഹീറോയായി സഞ്ജു, പക്ഷെ രണ്ടാം മത്സരം കളിച്ചേക്കില്ല!, കാരണമിതാ

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ആവേശകരമായ ജയമാണ് നേടിയെടുത്തത്. അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ഇന്ത്യ മൂന്ന് റണ്‍സിന്റെ വിജയം നേടിയെടുക്കുകയായിരുന്നു. അവസാന ഓവറില്‍ ആതിഥേയര്‍ക്ക് ജയിക്കാന്‍ 15 റണ്‍സ് വേണമെന്നിരിക്കെ മൂന്ന് റണ്‍സകലെ വിന്‍ഡീസിനെ പിടിച്ചുകെട്ടാന്‍ മുഹമ്മദ് സിറാജിന് സാധിച്ചു.
അവസാന ഓവറില്‍ സിറാജിന്റെ വൈഡ് ബോള്‍ ബൗണ്ടറിയെന്ന് ഉറപ്പിച്ചെങ്കിലും തകര്‍പ്പന്‍ ഡൈവിലൂടെ സേവ് ചെയ്ത സഞ്ജു സാംസണ്‍ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമാവുകയായിരുന്നു. എന്നാല്‍ ബാറ്റിങ്ങില്‍ അദ്ദേഹം നിരാശപ്പെടുത്തി. 18 പന്ത് നേരിട്ട് 12 റണ്‍സാണ് സഞ്ജുവിന് നേടാനായത്. ബാറ്റിങ്ങിന്റെ പേരില്‍ വലിയ വിമര്‍ശനം സഞ്ജുവിന് നേരിടേണ്ടി വന്നു.

എന്നാല്‍ അവസാന ഓവറിലെ തകര്‍പ്പന്‍ സേവുമായി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായതോടെ സഞ്ജു കൈയടിയും നേടി. എന്നാല്‍ രണ്ടാം മത്സരത്തില്‍ സഞ്ജു ഇന്ത്യയുടെ പ്ലേയിങ് 11 ഇടം നേടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇഷാന്‍ കിഷന്‍ ഇന്ത്യയുടെ പ്ലേയിങ് 11ലേക്ക് തിരിച്ചെത്തുമെന്നതിനാല്‍ സഞ്ജുവിന് അവസരം നഷ്ടമാവുമെന്നാണ് സൂചന.
ഇഷാന്‍ തിരിച്ചെത്തിയാലും ശുബ്മാന്‍ ഗില്ലിനെ ഓപ്പണിങ്ങില്‍ ഇന്ത്യ നിലനിര്‍ത്തിയേക്കും. ആദ്യ മത്സരത്തില്‍ അനായാസമായി ബാറ്റ് ചെയ്ത ഗില്‍ സെഞ്ച്വറി നേടുമെന്ന് പോലും എല്ലാവരും പ്രതീക്ഷിച്ചെങ്കിലും ദൗര്‍ഭാഗ്യവശാല്‍ റണ്ണൗട്ടാവുകയായിരുന്നു. അര്‍ധ സെഞ്ച്വറിയോടെ നിരവധി റെക്കോഡുകളും ശുബ്മാന്‍ ഗില്‍ സ്വന്തം പേരിലാക്കുകയും ചെയ്തിരുന്നു.
ആളെ മനസിലായോ?, എന്തൊരു കോലമെടേ...,സൂപ്പര്‍ ക്രിക്കറ്റ് താരത്തിന് ട്രോളോട് ട്രോള്‍

ഇന്ത്യക്ക് ഇഷാന്‍ കിഷനെ ഫോമിലേക്കെത്തിക്കാന്‍ കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ട്. ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രധാന ബാക്കപ്പ് ഓപ്പണറാണ് ഇഷാന്‍. രാഹുലിന് പരിക്കേല്‍ക്കുന്ന സാഹചര്യം ഉണ്ടായാല്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറാവാന്‍ ഏറ്റവും സാധ്യതയും ഇഷാനാണ്. എന്നാല്‍ സമീപകാലത്തായി അദ്ദേഹം മോശം ഫോമിലാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ അവസരം ഇഷാന് നല്‍കേണ്ടതായുണ്ട്. ആദ്യ മത്സരത്തിലെ വിശ്രമത്തിന് ശേഷം ഇഷാന്‍ തിരിച്ചെത്തിയാല്‍ സഞ്ജുവിന് വഴിമാറിക്കൊടുക്കേണ്ടി വരും.

സഞ്ജുവിന് ആദ്യ മത്സരത്തില്‍ ബാറ്റുകൊണ്ട് തിളങ്ങേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു. സഞ്ജുവിന്റെ സ്ഥിരതയ്‌ക്കെതിരേ നിരന്തരം ചോദ്യങ്ങള്‍ ഉയരവെ അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ചവെച്ച് തെളിയിക്കേണ്ടതായുണ്ടായിരുന്നു. എന്നാല്‍ അതിന് സഞ്ജുവിന് സാധിച്ചില്ല. നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്നതിനാല്‍ ടീമില്‍ സ്ഥിര സാന്നിധ്യമാവാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോവുന്നു.
സഞ്ജുവിനെ തഴയുന്നുവെന്നും ആവിശ്യത്തിന് അവസരം നല്‍കുന്നില്ലെന്നും ഒരു വിഭാഗം നിരന്തരമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. സഞ്ജുവിന്റെ മികവ് നന്നായി അറിയാവുന്ന രാഹുല്‍ ദ്രാവിഡ് പല അവസരങ്ങളും താരത്തിന് നല്‍കുന്നുണ്ടെങ്കിലും മുതലാക്കാന്‍ മലയാളി താരത്തിന് സാധിക്കാതെ പോകുന്നു. ബാറ്റിങ്ങില്‍ സഞ്ജു ഇനിയും സ്ഥിരത കണ്ടെത്തേണ്ടിയിരിക്കുന്നു.

രണ്ടാം മത്സരത്തില്‍ ഇന്ത്യ ടീമില്‍ അര്‍ഷദീപ് സിങ്ങിന് അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കുമെന്നാണ് വിവരം. പ്രസിദ്ധ് കൃഷ്ണ മോശം ഫോമില്‍ തുടരുന്നതിനാല്‍ അദ്ദേഹത്തിന് ടീമിലെ സ്ഥാനം നഷ്ടമായേക്കും. രണ്ട് മാറ്റങ്ങള്‍ ഇന്ത്യ വരുത്തുമെന്നാണ് നിലവിലെ വിവരം. ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി ശിഖര്‍ ധവാന്‍ (97), ശുബ്മാന്‍ ഗില്‍ (64), ശ്രേയസ് അയ്യര്‍ (54) എന്നിവരാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്.
IND vs ZIM: ഇവരെ ഇന്ത്യ തഴയരുത്, അവസരം കൊടുക്കണം, സ്ഥാനം അര്‍ഹിക്കുന്ന അഞ്ച് പേരിതാ

സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, സഞ്ജു സാംസണ്‍ എന്നിവര്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. ബൗളര്‍മാരുടെ പ്രകടനവും വളരെ മികച്ചതെന്ന് പറയാനാവില്ല. ടി20 ലോകകപ്പ് വരാനിരിക്കെ പല താരങ്ങള്‍ക്കും വളരെ നിര്‍ണ്ണായകമായ പരമ്പരയാണ് വിന്‍ഡീസിനെതിരേ നടക്കുന്നതെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications