Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI T20: മൂന്നാം നമ്പറില്‍ സഞ്ജു, റിഷഭിന് പകരം ഹൂഡ, ഇന്ത്യയുടെ ബെസ്റ്റ് 11

1

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടി20 നാളെ നടക്കാന്‍ പോവുകയാണ്. ആദ്യ ടി20യില്‍ വമ്പന്‍ ജയം നേടി അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്. ഏകദിന പരമ്പരക്ക് പിന്നാലെ ടി20യും തൂത്തുവാരാനെത്തുന്ന ഇന്ത്യ രണ്ടാം മത്സരത്തിലും ജയം തന്നെ പ്രതീക്ഷിക്കുന്നു. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ കരുത്തുള്ള താരനിരയാണുള്ളത്. എന്നാല്‍ ചില താരങ്ങള്‍ തുടര്‍ച്ചയായി ഫോം ഔട്ടായിട്ടും പ്ലേയിങ് 11ലേക്കെത്തുന്നത് വലിയ നിരാശയുണ്ടാക്കുന്നു.

അര്‍ഹതപ്പെട്ട പലരേയും തഴഞ്ഞ് ഇന്ത്യ ചില താരങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നുവെന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് മുകളിലും സമ്മര്‍ദ്ദമേറെ. അതുകൊണ്ട് തന്നെ രണ്ടാം ടി20യില്‍ ഇന്ത്യയുടെ പ്ലേയിങ് 11 മാറ്റങ്ങളുറപ്പ്. ഇന്ത്യ വരുത്താന്‍ സാധ്യതയുള്ള മാറ്റങ്ങള്‍ പരിഗണിച്ചുള്ള ബെസ്റ്റ് പ്ലേയിങ് 11 നോക്കാം.

1

രോഹിത് ശര്‍മക്കൊപ്പം ഓപ്പണിങ്ങില്‍ ദീപക് ഹൂഡയെ പരിഗണിക്കാം. ഓപ്പണിങ്ങിലും തിളങ്ങാന്‍ തനിക്ക് കെല്‍പ്പുണ്ടെന്ന് ഇതിനോടകം താരം തെളിയിച്ചിട്ടുണ്ട്. ആദ്യ മത്സരത്തില്‍ സൂര്യകുമാര്‍ യാദവാണ് രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്തത്. അനാവശ്യ പരീക്ഷണത്തിനെതിരേ വിമര്‍ശനവും ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ പന്തുകൊണ്ടും ടീമിന് ഉപകാരിയായ ഹൂഡയെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്താനാണ് സാധ്യത.

മൂന്നാം നമ്പറില്‍ ഇന്ത്യ ശ്രേയസ് അയ്യരെ പരിഗണിക്കുന്നതില്‍ കാര്യമില്ല. അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കാത്ത ശ്രേയസിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശം. അതുകൊണ്ട് തന്നെ ഇന്ത്യ മൂന്നാം നമ്പറില്‍ ശ്രേയസിനെ പുറത്തിരുത്തി സഞ്ജു സാംസണെ പരിഗണിച്ചേക്കും. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ സഞ്ജുവിനെ ഇന്ത്യ ഇനിയും പുറത്തിരുത്താന്‍ സാധ്യത കുറവാണ്.

2

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ ഇന്ത്യ നിലനിര്‍ത്തുമോയെന്നതാണ് മറ്റൊരു ചോദ്യം. മോശം ഫോമിലുള്ള സൂര്യയെ ഇന്ത്യ പുറത്തിരുത്താന്‍ സാധ്യത കുറവാണ്. ഇംഗ്ലണ്ടിനെതിരായ ടി20യില്‍ സെഞ്ച്വറിയടക്കം നേടിയ സൂര്യയെ ടീമില്‍ നിലനിര്‍ത്താനാണ് സാധ്യത. അഞ്ചാം നമ്പറില്‍ റിഷഭ് പന്ത് ടീമില്‍ വേണ്ട. മോശം ഫോം തുടരുന്ന റിഷഭിന്റെ ആദ്യ മത്സരത്തിലെ പ്രകടനത്തില്‍ നായകന്‍ രോഹിത് ശര്‍മയും ഹാപ്പിയല്ല. സഞ്ജു സാംസണെ വിക്കറ്റ് കീപ്പറായും പരിഗണിക്കാം.

IND vs WI: ധവാന്‍ ഈ കളി പോരാ, രോഹിത്തും കൈവിടും!, സീറ്റുറപ്പിക്കാന്‍ അത് ചെയ്യണം

3

റിഷഭിന്റെ അഭാവത്തില്‍ ഹര്‍ദിക് പാണ്ഡ്യ അഞ്ചാം നമ്പറിലേക്കെത്തും. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും വെടിക്കെട്ട് ഓള്‍റൗണ്ടറെ ഇന്ത്യ കൈവിടില്ല. ആറാമനായി ഫിനിഷര്‍ റോളില്‍ ദിനേഷ് കാര്‍ത്തിക് ഉറപ്പ്. ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ കാര്‍ത്തിക് പ്ലേയിങ് 11 ഉറപ്പ്.

4

ഏഴാം നമ്പറില്‍ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്കാണ് സ്ഥാനം. ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം അദ്ദേഹം കാഴ്ചവെച്ചിരുന്നു. എട്ടാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായ ആര്‍ അശ്വിനെത്തും. ആദ്യ മത്സരത്തില്‍ തിളങ്ങിയ അശ്വിനെ ഇന്ത്യ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഒമ്പതാം നമ്പറില്‍ പേസ് ഓള്‍റൗണ്ടര്‍ ഭുവനേശ്വര്‍ കുമാറാവും എത്തുക. ഹര്‍ഷല്‍ പട്ടേലിന്റെ വിശ്രമം തുടര്‍ന്നേക്കും.

സച്ചിനെപ്പോലെ വെല്ലുവിളി ഏറ്റെടുക്കൂ, കോലിക്കും രോഹിത്തിനും ധൈര്യമില്ല!, ശാസ്ത്രി പറയുന്നു

5

10ാം നമ്പറില്‍ രവി ബിഷ്‌നോയിയെ ഇന്ത്യ നിലനിര്‍ത്തിയേക്കും. കുല്‍ദീപ് യാദവ് ടീമിലുണ്ടെങ്കിലും ബിഷ്‌നോയ്ക്ക് ഇന്ത്യ കൂടുതല്‍ അവസരം നല്‍കിയേക്കും. 11ാമനായി ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിങ് തന്നെ തുടര്‍ന്നേക്കും. ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന ഏക ഇടം കൈയന്‍ പേസറാണ് അര്‍ഷദീപ്.

ഇന്ത്യയുടെ സാധ്യതാ 11: രോഹിത് ശര്‍മ, ദീപക് ഹൂഡ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, രവി ബിഷ്‌നോയ്, അര്‍ഷദീപ് സിങ്.

Story first published: Sunday, July 31, 2022, 13:02 [IST]
Other articles published on Jul 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+