IND vs WI: സഞ്ജു ടി20 ടീമില്‍, രാഹുലിന്റെ പകരക്കാരനായി ഇടം, ആരാധകര്‍ ഡബിള്‍ ഹാപ്പി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് സഞ്ജു സാംസണെയും ഉള്‍പ്പെടുത്തി. പരിക്കേറ്റ സൂപ്പര്‍ താരം കെ എല്‍ രാഹുല്‍ പരമ്പരയില്‍ നിന്ന് പുറത്തായിരുന്നു. രാഹുലിന്റെ അഭാവത്തില്‍ പകരക്കാരനായായാണ് സഞ്ജു സാംസണെത്തിയത്. വിന്‍ഡീസ് പരമ്പരക്കുള്ള ഇന്ത്യയുടെ ടി20 ടീമിന്റെ പട്ടികയില്‍ സഞ്ജു സാംസണിന്റെയും പേരുണ്ട്. എന്നാല്‍ സഞ്ജുവിന് ഇന്ത്യ പ്ലേയിങ് 11 ഇടം കൊടുക്കാനുള്ള സാധ്യത കുറവാണ്.
റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ദിനേഷ് കാര്‍ത്തിക് എന്നിവരെല്ലാം ഇന്ത്യന്‍ ടീമിന്റെ ഭാഗമായി വിക്കറ്റ് കീപ്പര്‍മാരായുണ്ട്. അതുകൊണ്ട് തന്നെ സഞ്ജുവിന് പ്ലേയിങ് 11 അവസരം പ്രയാസമാണ്. നേരത്തെ സഞ്ജുവിനെ ഇന്ത്യ ഏകദിന പരമ്പരയിലേക്ക് പരിഗണിക്കുകയും മൂന്ന് മത്സരത്തിലും അവസരം നല്‍കുകയും ചെയ്തിരുന്നു. രണ്ടാം ഏകദിനത്തില്‍ ഫിഫ്റ്റിയോടെ തിളങ്ങാന്‍ സഞ്ജുവിന് സാധിക്കുകയും ചെയ്തിരുന്നു. ഈ പ്രകടനമാണ് രാഹുലിന് പകരക്കാരനായി സഞ്ജുവിന് ടീമിലിടം നേടിക്കൊടുത്തത്.

അഞ്ച് മത്സരങ്ങളുള്ളതിനാല്‍ ഇന്ത്യ സഞ്ജുവിന് പ്ലേയിങ് 11 അവസരം നല്‍കുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്. സഞ്ജുവിനെ ടി20 ടീമിലേക്ക് പരിഗണിച്ചതോടെ അദ്ദേഹത്തിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്കും വീണ്ടും ചിറക് മുളച്ചിരിക്കുകയാണ്. നിലവില്‍ വിക്കറ്റ് കീപ്പര്‍മാര്‍ ഇന്ത്യന്‍ ടീമില്‍ കൂടുതലായതിനാല്‍ത്തന്നെ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.
അയര്‍ലന്‍ഡിനെതിരേ ഫിഫ്റ്റി നേടിയ സഞ്ജുവിന്റെ പ്രധാന പ്രശ്‌നം സ്ഥിരതയില്ലായ്മയാണ്. വലിയ സ്‌കകോര്‍ നേടാന്‍ പ്രതിഭയുള്ള താരമാണെങ്കിലും സ്ഥിരത വലിയ ചോദ്യമുയര്‍ത്തുന്നു. രാജസ്ഥാന്‍ റോയല്‍സ് നായകനെന്ന നിലയില്‍ സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇൗ പ്രകടനങ്ങള്‍ സഞ്ജുവിന് വലിയ ആരാധകരേയും സമ്മാനിച്ചിട്ടുണ്ട്. സഞ്ജുവിനെ ഇന്ത്യ തഴയുന്നുവെന്നാരോപിച്ച് വലിയ വിമര്‍ശനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ ഉയര്‍ത്താറുണ്ട്.
'സച്ചിന്റെ ഏകദിന റെക്കോഡ് ഞാന്‍ തകര്‍ക്കും', അന്ന് കോലി പറഞ്ഞു!, എന്നാല്‍ ഇന്ന്

ഏകദിന പരമ്പര 3-0ന് തൂത്തുവാരിയ ഇന്ത്യ ടി20 പരമ്പരയും തൂത്തുവാരാനുള്ള തയ്യാറെടുപ്പിലാണ്. ഏകദിന പരമ്പരയില്‍ ഇന്ത്യ വിശ്രമം അനുവദിച്ച രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെല്ലാം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ ജസ്പ്രീത് ബുംറ, വിരാട് കോലി, യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ വിശ്രമത്തിലാണ്. പരിക്കേറ്റ രവീന്ദ്ര ജഡേജയും പരമ്പരക്കില്ല.

എന്നാല്‍ ഏകദിന പരമ്പരപോലെ ഇന്ത്യക്ക് അനായാസമായി ടി20 പരമ്പര നേടാനാവില്ല. ടി20 ഫോര്‍മാറ്റില്‍ അതിശക്തരായ നിരയാണ് വിന്‍ഡീസിന്റേത്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള കരുത്തുറ്റ താരനിര അവര്‍ക്കുണ്ട്. ആതിഥേയരെന്ന മുന്‍തൂക്കവും വിന്‍ഡീസിനാണ്. അതുകൊണ്ട് തന്നെ ഇന്ത്യ വിയര്‍ക്കുമെന്ന കാര്യം ഉറപ്പാണ്.
'അവനെ ഇന്ത്യ കൈവിടില്ല', രോഹിത്തിന് അവനെ ലോകകപ്പില്‍ വേണം, സീനിയറെക്കുറിച്ച് ഓജ

ഇന്ത്യയുടെ ടി20 ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, ഡിനേഷ് കാര്‍ത്തിക്, റിഷഭ് പന്ത്, രവി ബിഷ്നോയ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷദീപ് സിങ്.
വെസ്റ്റ് ഇന്‍ഡീസ് ടീം: നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), റോവ്മാന്‍ പവല്‍, ഷംറാ ബ്രോക്സ്, ഡൊമിനിക് ഡ്രേക്സ്, ഷിംറോന്‍ ഹെറ്റ്മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസീന്‍, അല്‍സാരി ജോസഫ്, ബ്രണ്ടന്‍ കിങ്, കെയ്ല്‍ മെയേഴ്സ്, ഒബെഡ് മെക്കോയ്, കീമോ പോള്‍, റൊമാരിയോ ഷിഫേര്‍ഡ്, ഒഡെയ്ന്‍ സ്മിത്ത്, ഡെവോണ്‍ തോമസ്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications