For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: വെറും മൂന്ന് സിക്‌സ്, അഫ്രീദിയെ കടത്തിവെട്ടാന്‍ ഹിറ്റ്മാന്‍, വമ്പന്‍ റെക്കോഡിനരികെ

508 മത്സരത്തില്‍ നിന്ന് 476 സിക്‌സുകളാണ് അഫ്രീദിയുടെ പേരിലുള്ളത്. മൂന്നാം ടി20യിലൂടെത്തന്നെ അഫ്രീദിയെ കടത്തിവെട്ടാനുള്ള അവസരം രോഹിത്തിനുണ്ടായിരുന്നു

1

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ നാലാം ടി20 ഇന്ന് നടക്കാനിരിക്കെ വമ്പന്‍ റെക്കോഡിനരികെയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സുകളെന്ന റെക്കോഡില്‍ മുന്‍ പാക് നായകനും വെടിക്കെട്ട് ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദിയെ കടത്തിവെട്ടാനുള്ള തയ്യാറെടുപ്പിലാണ് രോഹിത്. മൂന്ന് സിക്‌സാണ് ഈ നേട്ടത്തിലെത്താന്‍ രോഹിത്തിന് വേണ്ടത്. 409 മത്സരത്തില്‍ നിന്ന് 474 സിക്‌സുകളാണ് ഹിറ്റ്മാന്‍ ഇതുവരെ നേടിയത്.

508 മത്സരത്തില്‍ നിന്ന് 476 സിക്‌സുകളാണ് അഫ്രീദിയുടെ പേരിലുള്ളത്. മൂന്നാം ടി20യിലൂടെത്തന്നെ അഫ്രീദിയെ കടത്തിവെട്ടാനുള്ള അവസരം രോഹിത്തിനുണ്ടായിരുന്നു. എന്നാല്‍ ഒരു സിക്‌സും ഫോറും നേടി ഫോമില്‍ നില്‍ക്കവെ പരിക്കേറ്റ് രോഹിത് റിട്ടേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു. ഇന്ന് രോഹിത് കളിക്കുമെന്ന് തന്നെയാണ് ലഭിക്കുന്ന വിവരം. പുറം വേദന ഭേദമായ അദ്ദേഹം ഇന്നലെ പരിശീലനം നടത്തിയിരുന്നു.

1

എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സുകളെന്ന റെക്കോഡിലേക്കെത്താന്‍ രോഹിത്തിന് എളുപ്പമാവില്ല. 483 മത്സരത്തില്‍ നിന്ന് 553 സിക്‌സുകള്‍ നേടിയ വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ഇതിനെ മറികടക്കാന്‍ നന്നായിത്തന്നെ രോഹിത്തിന് അധ്വാനിക്കേണ്ടി വരും. ഏഷ്യാ കപ്പ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ പരമ്പര, ടി20 ലോകകപ്പ് എന്നിവയെല്ലാം ഈ വര്‍ഷം നടക്കാനിരിക്കുന്നതാണ്. 2023ല്‍ ഏകദിന ലോകകപ്പും നടക്കുന്നുണ്ട്.

കരിയറില്‍ രണ്ടോ മൂന്നോ വര്‍ഷം കൂടി രോഹിത്തിന് ശേഷിക്കുന്നുണ്ട്. ഈ കാലയളവിനുള്ളില്‍ ഗെയ്‌ലിന്റെ റെക്കോഡിനെ കടത്തിവെട്ടാന്‍ ഇന്ത്യന്‍ നായകന് സാധിക്കുമോയെന്നത് കണ്ടറിയേണ്ടതാണ്. മധ്യനിര ബാറ്റ്‌സ്മാനായി തുടങ്ങിയ രോഹിത് 2013ലാണ് ഓപ്പണറാവുന്നത്. ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന ഓപ്പണറാണ് രോഹിത് ശര്‍മ.

T20 World Cup: ഡികെ കളിച്ചാല്‍ ഇവര്‍ക്ക് ചാന്‍സ് ഇല്ല, സഞ്ജുവടക്കം മൂന്ന് പേര്‍ പുറത്താവും!

2

മറ്റൊരു റെക്കോഡും രോഹിത്തിനെ കാത്തിരിക്കുന്നു. 46 റണ്‍സ് കൂടി നേടിയാല്‍ അന്താരാഷ്ട്ര ടി20യില്‍ 3500 റണ്‍സ് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനാവും. ശ്രേയസ് അയ്യര്‍ 35 റണ്‍സ് കൂടി നേടിയാല്‍ 1000 ടി20 റണ്‍സ് പൂര്‍ത്തിയാക്കും. എന്നാല്‍ മോശം ഫോമിലുള്ള ശ്രേയസ് ഇന്ന് പ്ലേയിങ് 11 ഉണ്ടായേക്കില്ല. സൂര്യകുമാര്‍ യാദവ് 12 റണ്‍സ് കൂടി നേടിയാല്‍ 1000 റണ്‍സ് എല്ലാ ഫോര്‍മാറ്റിലുമായി പൂര്‍ത്തിയാക്കും. 50ലധികം റണ്‍സ് നേടിയാല്‍ ബാബര്‍ അസമിനെ മറികടന്ന് ഐസിസി ടി20 ബാറ്റിങ് റാങ്കിങ്ങില്‍ തലപ്പത്തെത്താനും സൂര്യക്കാവും.

IND vs ZIM: ധവാനെ ഇന്ത്യ നായകനാക്കേണ്ട!, റിഷഭിനെ ക്യാപ്റ്റനാക്കണം, മൂന്ന് കാരണങ്ങളിതാ

3

ഹര്‍ദിക് പാണ്ഡ്യ ആറ് സിക്‌സുകള്‍ കൂടി നേടിയാല്‍ 50 സിക്‌സുകള്‍ ടി20 ക്രിക്കറ്റില്‍ പൂര്‍ത്തിയാക്കും. ആദ്യ കളികളിലൊന്നും ബാറ്റിങ്ങില്‍ പ്രതീക്ഷക്കൊത്തുയരാത്ത ഹര്‍ദിക്കിന് ഇന്നത്തെ മത്സരത്തില്‍ ബാറ്റുകൊണ്ട് തിളങ്ങേണ്ടതായുണ്ട്. അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. നാലാം മത്സരം കൂടി ജയിച്ച് പരമ്പര ഉറപ്പിക്കാനാവും ഇന്ത്യ ഇന്ന് ശ്രമിക്കുക.

4

വിന്‍ഡീസ് താരങ്ങളെയും ചില നാഴികക്കല്ലുകള്‍ കാത്തിരിക്കുന്നു. വിന്‍ഡീസ് ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്‍ 2 ബൗണ്ടറി കൂടി നേടിയാല്‍ 100 ബൗണ്ടറികള്‍ ടി20യില്‍ പൂര്‍ത്തിയാക്കും. റോവ്മാന്‍ പവല്‍ അഞ്ച് ബൗണ്ടറി കൂടി നേടിയാല്‍ ടി20യില്‍ 50 ബൗണ്ടറികള്‍ പൂര്‍ത്തിയാക്കും. ഷിംറോന്‍ ഹെറ്റ്‌മെയര്‍ 9 റണ്‍സ് കൂടി നേടിയാല്‍ 3000 അന്താരാഷ്ട്ര റണ്‍സ് പൂര്‍ത്തിയാക്കും. അല്‍സാരി ജോസഫ് മൂന്ന് വിക്കറ്റ് കൂടി നേടിയാല്‍ 150 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കും.

Story first published: Saturday, August 6, 2022, 9:19 [IST]
Other articles published on Aug 6, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+