Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: നാലാം ടി20 രോഹിത് കളിക്കില്ല?, പകരം ആര് നായകനാവും?, ഈ മൂന്ന് പേരിലൊരാള്‍

1

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20ക്കിടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് പരിക്കേറ്റത് ഇന്ത്യക്ക് വലിയ ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്. 5 പന്തില്‍ ഓരോ സിക്‌സും ഫോറുമടക്കം 11 റണ്‍സ് നേടിയ രോഹിത് മിന്നും ഫോമില്‍ നില്‍ക്കവെ പരിക്ക് അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു. പുറം വേദനയെത്തുടര്‍ന്ന് റിട്ടേര്‍ഡ് ഹര്‍ട്ടായാണ് രോഹിത് മടങ്ങിയത്.

പരിക്ക് ഗുരുതരമല്ലെന്നാണ് വിവരമെങ്കിലും അദ്ദേഹത്തിന് വിശ്രമം നല്‍കിയേക്കുമെന്ന സൂചനയുമുണ്ട്. ഏഷ്യാ കപ്പ് വരാനിരിക്കെ രോഹിത്തിന് പരിക്കേറ്റാല്‍ ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം തെറ്റും. അതുകൊണ്ട് തന്നെ ഇന്ത്യ സാഹസത്തിന് മുതിര്‍ന്നേക്കില്ല. രോഹിത്തിന് നാലാം മത്സരം കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ആരാവും ഇന്ത്യയെ നയിക്കുക. പരിഗണിക്കാന്‍ സാധിക്കുന്ന മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

റിഷഭ് പന്ത്

റിഷഭ് പന്ത്

ഇന്ത്യയുടെ ഭാവി നായകനെന്ന വിശേഷണം ഇതിനോടകം ലഭിച്ച താരമാണ് റിഷഭ് പന്ത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മൂന്നാം ടി20യില്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുകയും പരമ്പര 2-2 സമനിലയാക്കുകയും ചെയ്യാന്‍ റിഷഭ് പന്തിന് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യ ആദ്യ പരിഗണന റിഷഭ് പന്തിന് നല്‍കിയേക്കും. ടി20യിലെ താരത്തിന്റെ പ്രകടനത്തിനെതിരേ വിമര്‍ശനം ഉയരുമ്പോഴും ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് താരത്തില്‍ വിശ്വാസം അര്‍പ്പിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകന്‍ കൂടിയായ റിഷഭ് പന്തിനെ ഇന്ത്യ നായകസ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത.

IND vs WI: രോഹിത്തും ധവാനും ഉടക്കിലോ?, ഹിറ്റ്മാന്‍ ലക്ഷ്യമിടുന്നതെന്ത്?, സെലക്ടര്‍ പറയുന്നു

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യ. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ ഹര്‍ദിക്കിന് മികവുണ്ട്. അവസാന ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരുന്ന ഹര്‍ദിക് ടീമിനെ കിരീടത്തിലേക്കെത്തിച്ചിരുന്നു. ഇന്ത്യയുടെ ഭാവി നായകന്മാരുടെ പട്ടികയില്‍ പേരുള്‍പ്പെടുത്തിയ താരമാണ് ഹര്‍ദിക്. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിച്ചത് ഹര്‍ദിക്കായിരുന്നു. രണ്ട് മത്സരത്തിലും ടീമിനെ ജയിപ്പിക്കാന്‍ ഹര്‍ദിക്കിനായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യ നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളായിരുന്നു ഹര്‍ദിക്.

'ഡിന്‍ഡ വന്ന് സച്ചിനെ രൂക്ഷമായി നോക്കി', പിന്നെ സംഭവിച്ചത്!, ഓര്‍മ പങ്കുവെച്ച് ദാസ്ഗുപ്ത

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ഐപിഎല്ലില്‍ നായകനെന്ന നിലയില്‍ കളിച്ചിട്ടുള്ള ഭുവനേശ്വര്‍ കുമാറിനെയും ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്. റിഷഭും ഹര്‍ദിക്കുമുള്ളപ്പോള്‍ ഭുവിക്ക് നായകസ്ഥാനം ലഭിക്കാന്‍ സാധ്യത കുറവാണ്. സ്ഥിരതയോടെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഭുവിയെ ഇന്ത്യ ടീമിലെ സ്ഥിര അംഗമായി പരിഗണിക്കുന്നുണ്ട്. ഈ വര്‍ഷം 15 ടി20യില്‍ നിന്ന് 20 വിക്കറ്റ് നേടിയ ഭുവി ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ വൈസ് ക്യാപ്റ്റനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വേണമെങ്കില്‍ ഇന്ത്യക്ക് നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് ഭുവി.

Story first published: Wednesday, August 3, 2022, 12:13 [IST]
Other articles published on Aug 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+