IND vs WI: ഹിറ്റ്മാന്‍ 'ഫിറ്റ്', പുറം വേദന മാറി, നാലാം ടി20യില്‍ നയിക്കും, പ്രതീക്ഷയോടെ സഞ്ജു

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് നാലാം ടി20യില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മയുണ്ടാവും. മൂന്നാം മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ പുറം വേദനയെത്തുടര്‍ന്ന് രോഹിത് റിട്ടേര്‍ഡ് ഹര്‍ട്ടായിരുന്നു. ഇതോടെ അദ്ദേഹം നാലാം ടി20 കളിക്കാനിടയില്ലെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയെന്നും നാലാം മത്സരം കളിക്കുമെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
അദ്ദേഹം പരിശീലനം പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നാം മത്സരത്തില്‍ റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്കായി അഞ്ച് പന്തില്‍ ഓരോ സിക്‌സും ഫോറുമടക്കം 11 റണ്‍സെടുത്ത് നില്‍ക്കവെ രോഹിത്തിന് പുറം വേദന അനുഭവപ്പെടുകയായിരുന്നു. അദ്ദേഹം റിട്ടേര്‍ഡ് ഹര്‍ട്ടായതോടെ പരിക്ക് ഗുരുതരമാണെന്നാണ് ആദ്യം ലഭിച്ച സൂചനകള്‍. ഏഷ്യാ കപ്പും ടി20 ലോകകപ്പും നടക്കാനിരിക്കെ സാഹസനത്തിന് മുതിരാതെ ഇന്ത്യ രോഹിത്തിന് വിശ്രമം നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും പരിക്ക് ഭേദമായതോടെ അദ്ദേഹം കളിക്കുമെന്നുറപ്പായിരിക്കുകയാണ്.

അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിട്ട് നില്‍ക്കുകയാണ്. നാലാം മത്സരത്തിലും ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര ഉറപ്പിക്കാം. രോഹിത്തിന്റെ സാന്നിധ്യം ഇന്ത്യക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുമെന്ന കാര്യം ഉറപ്പാണ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര നേട്ടത്തിന് പിന്നാലെ വിന്‍ഡീസിനെതിരേ അവരുടെ തട്ടകത്തില്‍ ജയിക്കാനായാല്‍ ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്കത് കൂടുതല്‍ കരുത്ത് പകരുമെന്ന കാര്യം ഉറപ്പാണ്.
ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. മോശം ഫോമിലുള്ള ശ്രേയസ് അയ്യരുടെ സീറ്റ് തെറിക്കുമെന്നുറപ്പ്. ശ്രേയസിന് പകരം ഇന്ത്യ സഞ്ജു സാംസണിനെ പരിഗണിച്ചേക്കും. കെ എല്‍ രാഹുലിന് പകരം ഇന്ത്യ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയ സഞ്ജുവിന് ആദ്യ മൂന്ന് മത്സരത്തിലും ടീമിന് പുറത്തിരിക്കേണ്ടി വന്നു. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ സഞ്ജുവിന് നാലാം ടി20യില്‍ അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്.
IND vs ZIM: ഇവരെ എന്തിന് തഴഞ്ഞു?, ഇനി എപ്പോള്‍ അവസരം?, നിര്‍ഭാഗ്യവാന്മാരായ മൂന്ന് പേര്‍

രവീന്ദ്ര ജഡേജക്ക് പകരം ഇന്ത്യ ദീപക് ഹൂഡക്കും അവസരം നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ സഞ്ജുവിനാണ് ഇനി അവസരം ലഭിക്കേണ്ടത്. സഞ്ജുവിനെ കളിപ്പിക്കാത്തതിനെതിരേ ആരാധകര്‍ ഇതിനോടകം വലിയ വിമര്‍ശനം ഉയര്‍ത്തിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ നാലാം മത്സരത്തില്‍ സഞ്ജുവിനെ പരിഗണിച്ചേക്കും. തിളങ്ങാനായാല്‍ ടി20 ലോകകപ്പിലേക്കുള്ള സഞ്ജുവിന്റെ പ്രതീക്ഷകളും ഉയരും.

സൂര്യകുമാര്‍ യാദവ് ഓപ്പണറായി തുടര്‍ന്നേക്കും. മൂന്നാം നമ്പറില്‍ സഞ്ജുവെത്തുമ്പോള്‍ നാലാം നമ്പറില്‍ റിഷഭ് പന്തും അഞ്ചാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യയും ആറാമനായി ദീപക് ഹൂഡയും കളിക്കുമ്പോള്‍ ഫിനിഷര്‍ റോളില്‍ ദിനേഷ് കാര്‍ത്തികിനെ തന്നെ തുടരാന്‍ അനുവദിച്ചേക്കും. ബൗളിങ് നിരയില്‍ ഇന്ത്യ മാറ്റം വരുത്താനും സാധ്യതയുണ്ട്. ആവേഷ് ഖാനെ ഇന്ത്യ പുറത്തിരുത്താനാണ് സാധ്യത. ഐപിഎല്ലിലെ മികവ് അദ്ദേഹത്തിന് ഇന്ത്യക്കായി ടി20യില്‍ ആവര്‍ത്തിക്കാനാവുന്നില്ല. 3 ഓവറില്‍ 37 റണ്‍സാണ് മൂന്നാം മത്സരത്തില്‍ വിട്ടുകൊടുത്തത്. ആര്‍ അശ്വിന് പകരം രവി ബിഷ്‌നോയ്ക്കും അവസരം നല്‍കിയേക്കും.
'ഡിന്‍ഡ വന്ന് സച്ചിനെ രൂക്ഷമായി നോക്കി', പിന്നെ സംഭവിച്ചത്!, ഓര്‍മ പങ്കുവെച്ച് ദാസ്ഗുപ്ത

ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് പരീക്ഷണങ്ങള്‍ നടത്താന്‍ സാധിക്കുന്ന അവസാന പരമ്പരയാണിത്. ഇതിന് ശേഷം ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമായാണ് ഇന്ത്യ കളിക്കേണ്ടത്. ഇവരോട് ഇന്ത്യ പരീക്ഷണത്തിന് മുതിരില്ല. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് തങ്ങളുടെ താരങ്ങളെ പരീക്ഷിച്ച് മികച്ച പ്ലേയിങ് 11 സൃഷ്ടിക്കാനുള്ള അവസരമാണ് നിലവിലെ പരമ്പര. ഇന്ത്യ ഇത് പരമാവധി മുതലാക്കിയിട്ടുമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications