
ഇംഗ്ലണ്ടിനെതിരേ അവസരം ലഭിച്ചപ്പോഴും പ്രസിദ്ധിന് തിളങ്ങാനായിരുന്നില്ല. വിന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തിലും നിറം മങ്ങി. രണ്ടാം മത്സരത്തില്‍ പ്രസിദ്ധിന് പകരം ആവേഷ് ഖാന്‍ പ്ലേയിങ് 11ലെത്തി. മൂന്നാം മത്സരത്തില്‍ ആവേഷിന് പരിക്കേറ്റപ്പോള്‍ വീണ്ടും പ്രസിദ്ധിനെ പരിഗണിച്ച് അര്‍ഷദീപിനെ തഴയുകയായിരുന്നു. യുവപേസറുടെ അഭാവത്തില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയാണ് ഫാന്‍സ് വിമര്‍ശിക്കുന്നത്.
അര്‍ഷദീപ് സിങ്ങിനും റുതുരാജ് ഗെയ്ക് വാദിനും അവസരം നല്‍കാന്‍ ഏറ്റവും അനുയോജ്യമായ സമയമായിരുന്നു ഇത്. എന്താണ് ടീം മാനേജ്‌മെന്റ് ചിന്തിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നാണ് ഒരു ആരാധകന്റെ പ്രതികരണം. അര്‍ഷദീപ് സിങ്ങിനെ ഇങ്ങനെ മാറ്റിനിര്‍ത്താനായിരുന്നെങ്കില്‍ എന്തിനാണ് ടീമിലേക്ക് പരിഗണിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
കാര്‍ത്തിക്, കാര്‍ത്തിക്, മുരളി വിജയിക്ക് മുന്നില്‍ കാണികള്‍, കൈകൂപ്പി താരം!, വീഡിയോ വൈറല്‍

പ്രസിദ്ധിനെക്കാളും എന്തുകൊണ്ടും മികച്ച ബൗളറാണ് അര്‍ഷദീപെന്നും ഇന്ത്യക്ക് ഇടം കൈയന്‍ പേസര്‍മാരെ വേണ്ടേയെന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്. ടീം മാനേജ്‌മെന്റിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ ശരിക്കും ഞെട്ടിക്കുന്നതാണെന്നാണ് മറ്റൊരു ആരാധകന്റെ പ്രതികരണം. സഹീര്‍ ഖാനും ആശിഷ് നെഹ്‌റക്കും ശേഷം മികച്ചൊരു ഇടം കൈയന്‍ പേസര്‍ ഇന്ത്യക്കില്ല. അത്തരമൊരു താരം വളര്‍ന്നുവരുമ്പോള്‍ വേണ്ടത്ര പിന്തുണ നല്‍കാതെ ടീം മാനേജ്‌മെന്റ് എന്താണ് ഉദ്ദേശിക്കുന്നതെന്നാണ് മറ്റൊരു ആരാധകന്റെ വിമര്‍ശനം.

യുവതാരങ്ങളെ പിന്തുണക്കുന്ന ദ്രാവിഡ് അല്‍പ്പം കൂടി മികച്ച തീരുമാനങ്ങളെടുക്കുമെന്നാണ് കരുതിയിരുന്നതെന്നും ആരാധകര്‍ പറയുന്നു. ഒരു അവസരം പോലും അര്‍ഹിക്കാത്ത താരമാണോ അര്‍ഷദീപ് എന്നാണ് പലരും ചോദിക്കുന്നത്. പ്രസിദ്ധിന് മോശം ഫോമിലും വീണ്ടും അവസരം നല്‍കിയതിന്റെ യുക്തിയെ ആരാധകര്‍ ചോദ്യംചെയ്യുന്നു. ധവാന്റെ സെല്‍ഫിഷ് ക്യാപ്റ്റന്‍സിയാണെന്നും യുവതാരത്തോട് നീതി കാട്ടാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് സാധിക്കുന്നില്ലെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു.

അര്‍ഷദീപിന് കൂടുതല്‍ അവസരം നല്‍കി വളര്‍ത്തിക്കൊണ്ട് വരാതിരുന്നാല്‍ നഷ്ടം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തന്നെയാണെന്നാണ് ഒരു ആരാധകന്‍ ചൂണ്ടിക്കാട്ടുന്നത്. ടി20 ലോകകപ്പിലേക്കും ഇന്ത്യ അര്‍ഷദീപിനെ പരിഗണിക്കണമെന്നും ഇടം കൈയന്‍ പേസര്‍ ഇന്ത്യയുടെ ദൗര്‍ബല്യമായിട്ട് നാളുകളേറെയായെന്നും ഇടം കൈയന്‍ പേസര്‍മാരെ നേരിട്ട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ പഠിക്കേണ്ടതായുണ്ടെന്നും അതുകൊണ്ട് അര്‍ഷദീപിനെ ഇന്ത്യ നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ട് പോകണമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.
രോഹിത്തിന് ശേഷം ഇന്ത്യയുടെ നായകനാര്?, തിരഞ്ഞെടുത്ത് ഉത്തപ്പ, ടെസ്റ്റില്‍ പേസര്‍ മതി!

ഇന്ത്യയുടെ വിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ അര്‍ഷദീപും ഉള്‍പ്പെട്ടിട്ടുണ്ട്. ഏകദിനത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയത് ടി20യില്‍ പൂര്‍ണ്ണമായും അവസരം നല്‍കി ടി20 ലോകകപ്പിനായുള്ള ടീമില്‍ ഇടം പിടിക്കുന്ന തരത്തിലേക്ക് വളര്‍ത്തുകയാണ് ദ്രാവിഡിന്റെ ലക്ഷ്യമെന്നാണ് മറ്റൊരു വിഭാഗം ആരാധകരുടെ വിലയിരുത്തല്‍. എന്തായാലും മൂന്നാം ഏകദിനത്തില്‍ അര്‍ഷദീപിനെ പരിഗണിക്കാത്തത് ഭൂരിഭാഗം ആരാധകരെയും നിരാശരാക്കിയിരിക്കുകയാണ്.


Click it and Unblock the Notifications












