
സഞ്ജു സാംസണെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് യാത്രയാക്കുന്ന ഭാര്യ ചാരുലതയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. സഞ്ജു തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഈ ചിത്രം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് താഴെ സഞ്ജുവിന് ആശംസനേരുന്നത്. പലരും സഞ്ജുവിന് വേണ്ടത്ര അവസരം നല്‍കാത്തതിന്റെ നിരാശയും പങ്കുവെക്കുന്നു.
ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സഞ്ജു ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെടുന്നത്. സഞ്ജു അവസാനമായി ഏകദിനം കളിച്ചത് 2021 ജൂലൈയില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ്. 46 റണ്‍സാണ് അദ്ദേഹം നേടിയത്. സഞ്ജുവിനെ സംബന്ധിച്ച് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തില്‍ കളിക്കേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ സഞ്ജു ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും പ്ലേയിങ് 11 അവസരം ലഭിച്ചിരുന്നില്ല.
തുടക്കം സ്പിന്നറായി, പിന്നീട് പേസിലേക്ക് ചുവടുമാറ്റി, കാരണം വെളിപ്പെടുത്തി ശ്രീശാന്ത്

ആദ്യ ടി20യില്‍ മാത്രമായിരുന്നു ടീമില്‍ സഞ്ജുവിന് ഇടം ലഭിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ സഞ്ജുവിനെ തഴഞ്ഞ് ശ്രേയസ് അയ്യര്‍ക്കാണ് ഇന്ത്യ അവസരം നല്‍കിയത്. വലിയ സ്‌ട്രൈക്കറേറ്റ് അവകാശപ്പെടാനാവാത്ത ശ്രേയസ് ഷോട്ട് ബോളുകള്‍ വിക്കറ്റ് നഷ്ടപ്പെടുത്തുന്ന താരമാണെന്ന് എല്ലാവര്‍ക്കുമറിയാം. സഞ്ജു രാജസ്ഥാന്‍ റോയല്‍സ് നായകനായി ഐപിഎല്ലില്‍ കസറുന്നുണ്ട്.

അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള സഞ്ജുവിന്റെ സ്ഥിരതയുടെ പേരിലാണ് പലപ്പോഴും മാറ്റിനിര്‍ത്തുന്നത്. എന്നാല്‍ ഇന്ത്യ കൂടുതല്‍ അവസരം നല്‍കി വളര്‍ത്തിക്കൊണ്ട് വരേണ്ട പ്രതിഭയാണ് സഞ്ജുവെന്ന് പറയാം. അര്‍ഹിച്ച പിന്തുണ പലപ്പോഴും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. പലപ്പോഴും ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ധോണിക്ക് മുമ്പ് അരങ്ങേറി, എന്നിട്ടും ഡികെയ്ക്ക് വലിയ കരിയറില്ല!, എന്തുകൊണ്ട്? കാരണങ്ങളിതാ

അയര്‍ലന്‍ഡിനെതിരായ ടി20യില്‍ 77 റണ്‍സുമായി സഞ്ജു തിളങ്ങി. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്ക് തൊട്ടുമുമ്പ് നടന്ന സന്നാഹ മത്സരത്തില്‍ സഞ്ജു ഡെക്കായിരുന്നു. ഇതോടെ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ അവസരം നിഷേധിക്കപ്പെട്ടു. നായകനെന്ന നിലയിലും ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമായിരുന്നിട്ടും സഞ്ജു സാംസണ് വേണ്ട പിന്തുണ ലഭിക്കുന്നില്ല.
സഞ്ജുവിന്റെ അവസാന അവസരമായി ഇതിനെ വിശേഷിപ്പിക്കാം. ടി20 ലോകകപ്പിലേക്കുള്ള വാതില്‍ സഞ്ജുവിന്റെ മുന്നില്‍ ഏറെക്കുറെ അവസാനിച്ചെങ്കിലും ഏകദിന പരമ്പര അവസാന കച്ചിത്തുരുമ്പാണ്. അവസരം ലഭിക്കുകയും വലിയ പ്രകടനം കാഴ്ചവെച്ചാല്‍ സഞ്ജുവിന് ചിലപ്പോള്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്കെത്താന്‍ സാധിച്ചേക്കും. എന്നാല്‍ അതിനുള്ള അവസരം ലഭിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.


Click it and Unblock the Notifications
