Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഇവര്‍ക്ക് നിലനില്‍പ്പിന്റെ പരമ്പര, തിളങ്ങിയില്ലെങ്കില്‍ ചീട്ടുകീറും!, അഞ്ച് പേരിതാ

1

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയിരിക്കുന്നതിനാല്‍ ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്നത്. വിരാട് കോലി, രോഹിത് ശര്‍മ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരൊന്നും ഇല്ലാതെ വിന്‍ഡീസിനെ അവരുടെ തട്ടകത്തില്‍ ഇന്ത്യ നേരിടുമ്പോള്‍ കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ലെന്നുറപ്പ്. പ്രമുഖരുടെ അഭാവത്തിലും ഇന്ത്യക്ക് ടീം കരുത്തില്‍ കുറവില്ല.

ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശുബ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍ തുടങ്ങിയ യുവ പ്രതിഭകളേറെയാണ് ഇന്ത്യന്‍ ടീമിലുള്ളത്. വിന്‍ഡീസ് പരമ്പര ചില ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. തിളങ്ങാനായില്ലെങ്കില്‍ ഇവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമാവാന്‍ സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ വലിയ സമ്മര്‍ദ്ദത്തില്‍ ഇറങ്ങേണ്ടി വരുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണറാണ് ശിഖര്‍ ധവാന്‍. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യയെ നയിക്കുന്ന ധവാനാണ്. നിലവില്‍ ഇന്ത്യ ഏകദിനത്തില്‍ മാത്രമാണ് ധവാന് അവസരം നല്‍കുന്നത്. രോഹിത് ശര്‍മക്കൊപ്പം മികച്ച ഓപ്പണിങ് കൂട്ടുകെട്ട് അവകാശപ്പെടാന്‍ സാധിക്കുന്ന ധവാന് വരാനിരിക്കുന്ന ഏകദിന ലോകകപ്പ് കളിക്കണമെങ്കില്‍ ഇനിയുള്ള പരമ്പരകളിലെല്ലാം തിളങ്ങേണ്ടതായുണ്ട്.

റുതുരാജ് ഗെയ്ക് വാദ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ ഇപ്പോഴിതാ ശുബ്മാന്‍ ഗില്ലും ഏകദിന ടീമിലേക്ക് കടന്ന് വരുമ്പോള്‍ ശിഖര്‍ ധവാന് ഓപ്പണറെന്ന നിലയില്‍ തുടരുക എളുപ്പമാവില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഫ്‌ളോപ്പായാല്‍ ധവാന് മടങ്ങിവരവ് പ്രയാസമാവുമെന്നുറപ്പ്.

ശര്‍ദുല്‍ ഠാക്കൂര്‍

ശര്‍ദുല്‍ ഠാക്കൂര്‍

ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറാണ് ശര്‍ദുല്‍ ഠാക്കൂര്‍. ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരുടെ സാന്നിധ്യത്തില്‍ ശര്‍ദുല്‍ ഠാക്കൂറിന് പ്ലേയിങ് 11 അവസരം കുറവാണ്. സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനവും മോശം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ടീമില്‍ ശര്‍ദുലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹര്‍ദിക്കിന്റെ അഭാവത്തില്‍ ശര്‍ദുലിന് അവസരം ലഭിച്ചേക്കും. തിളങ്ങാനാവാതെ പോയാല്‍ ശര്‍ദുല്‍ ഇന്ത്യന്‍ ടീമിന് പുറത്താവാനാണ് സാധ്യത. മികച്ച മറ്റൊരു പേസ് ഓള്‍റൗണ്ടറിനെക്കുറിച്ച് ടീം മാനേജ്‌മെന്റ് ചിന്തിച്ചേക്കും.

T20 World Cup: ടീമിലിടം അര്‍ഹിക്കുന്നു, പക്ഷെ അവസരം നിഷേധിച്ചേക്കും!, ഇന്ത്യയുടെ അഞ്ച് പേര്‍

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിട്ടുള്ള താരമാണ്. മധ്യനിരയിലെ വിശ്വസ്തനായ താരങ്ങളിലൊരാളാണ് ശ്രേയസ് അയ്യര്‍. എന്നാല്‍ സമീപകാലത്തായി അദ്ദേഹത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഷോര്‍ട്ട് ബോളില്‍ വിക്കറ്റ് നഷ്ടപ്പെടുന്ന ബാറ്റ്‌സ്മാനായി ശ്രേയസ് മാറിക്കഴിഞ്ഞു. അവസാന പരമ്പരകളിലെല്ലാം ഫ്‌ളോപ്പായ ശ്രേയസിന് വെസ്റ്റ് ഇന്‍ഡീസ് പരമ്പര കച്ചിത്തുരുമ്പാണ്. ഇതിലും പിടിച്ചുകയറാനായില്ലെങ്കില്‍ ചിലപ്പോള്‍ സ്ഥാനം നഷ്ടമായേക്കും. കെ എല്‍ രാഹുല്‍ ഓപ്പണിങ്ങിലേക്ക് വന്നാല്‍ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശുബ്മാന്‍ ഗില്‍ എന്നിവരെല്ലാം മധ്യനിരയില്‍ അവസരം തേടും. ഇതോടെ ശ്രേയസിന് കാര്യങ്ങള്‍ കടുപ്പമാവുമെന്നുറപ്പ്.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ടി20 പരമ്പരക്ക് പരിഗണിക്കാതെ സഞ്ജു സാംസണെ ഇന്ത്യ ഏകദിന പരമ്പരയിലേക്കാണ് പരിഗണിച്ചത്. ബാറ്റിങ്ങില്‍ സ്ഥിരത കാട്ടാത്ത സഞ്ജുവിന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് വലിയ പിന്തുണ നല്‍കുന്നില്ല. അതുകൊണ്ട് തന്നെ തിളങ്ങി മികവ് തെളിയിക്കേണ്ടത് സഞ്ജുവിന്റെ ആവിശ്യമാണ്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ സഞ്ജു പ്ലേയിങ് 11 ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. അവസരം ലഭിച്ചാല്‍ അദ്ദേഹം ഫോമിലേക്കെത്തി മികവ് കാട്ടാത്ത പക്ഷം ടീമിലെ സ്ഥാനം നഷ്ടമാവാന്‍ സാധ്യത കൂടുതലാണ്.

T20 World Cup: നാലാം നമ്പറില്‍ ആര് വേണം?, സൂര്യക്ക് സീറ്റുറപ്പില്ല!, മത്സരിച്ച് മൂന്ന് പേര്‍

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിന് ഇന്ത്യ നിരവധി അവസരങ്ങള്‍ ഇതിനോടകം നല്‍കിയിട്ടുണ്ട്. എന്നാല്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും പരിമിത ഓവറില്‍ വലിയൊരു മികവ് കാട്ടാന്‍ അക്ഷറിനായിട്ടില്ല. ദീപക് ഹൂഡയെപ്പോലെ നന്നായി ബാറ്റ് ചെയ്യുന്ന സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍ ടീമിലുള്ളതിനാല്‍ അക്ഷറിന് കാര്യങ്ങള്‍ എളുപ്പമല്ല. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ നിരാശപ്പെടുത്തിയാല്‍ അക്ഷറിന് ടീമിലെ സ്ഥാനം നഷ്ടമാവാന്‍ സാധ്യതയുണ്ട്.

Story first published: Thursday, July 21, 2022, 13:03 [IST]
Other articles published on Jul 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+