IND vs WI: ഇന്ത്യ ജയിച്ച് കയറിയത് അവിടെ, ആ കൂട്ടുകെട്ട് നിര്‍ണ്ണായകമായി, ധവാന്‍ പറയുന്നു

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലും ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ഇന്ത്യ ജയിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ വിജയലക്ഷ്യത്തിന് മൂന്ന് റണ്‍സകലെ ഇന്ത്യ വിന്‍ഡീസിനെ തളച്ചിട്ടപ്പോള്‍ രണ്ടാം മത്സരത്തില്‍ രണ്ട് പന്ത് ബാക്കി നിര്‍ത്തി ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ചാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെന്ന മികച്ച സ്‌കോര്‍ ആതിഥേയര്‍ പടുത്തുയര്‍ത്തിയിട്ടും അതിനെ മറികടക്കാന്‍ ഇന്ത്യക്കായി.
അക്ഷര്‍ പട്ടേലിന്റെ (35 പന്തില്‍ 64*) അപ്രതീക്ഷിത വെടിക്കെട്ടാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ശ്രേയസ് അയ്യര്‍ (63), സഞ്ജു സാംസണ്‍ എന്നിവര്‍ (54) അര്‍ധ സെഞ്ച്വറിയുമായി വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെയ്തു. ഇപ്പോഴിതാ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായ കാര്യം എന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇന്ത്യന്‍ നായകനായ ശിഖര്‍ ധവാന്‍. അത് സഞ്ജു സാംസണ്‍ - ശ്രേയസ് അയ്യര്‍ കൂട്ടുകെട്ടാണെന്നാണ് ധവാന്‍ പറഞ്ഞത്.

'അയ്യര്‍, സഞ്ജു, അക്ഷര്‍ മൂന്ന് പേരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അരങ്ങേറ്റ മത്സരമാണ് ആവേഷ് ഖാന്‍ കളിക്കുന്നത്. എന്നിട്ടും നിര്‍ണ്ണായകമായ 11 റണ്‍സ് നേടാനായി. ഐപിഎല്ലിനാണ് നന്ദി പറയേണ്ടത്. വലിയ അവസരമാണ് അത് താരങ്ങള്‍ക്ക് നല്‍കുന്നത്. ആവേഷ് നന്നായി തന്നെ പന്തെറിഞ്ഞുവെന്നാണ് കരുതുന്നത്. വെസ്റ്റ് ഇന്‍ഡീസിന് മികച്ച തുടക്കം ലഭിച്ചു. നമ്മുടെ തുടക്കം മെല്ലെയായിരുന്നു. ശുബ്മാന്‍ നന്നായി ബാറ്റ് ചെയ്തു. അയ്യര്‍-സഞ്ജു കൂട്ടുകെട്ടാണ് വലിയ വ്യത്യാസം ഉണ്ടാക്കിയത്'- ധവാന്‍ പറഞ്ഞു.

മൂന്നാം നമ്പറിലെത്തിയ ശ്രേയസ് അയ്യരും അഞ്ചാം നമ്പറിലെത്തിയ സഞ്ജു സാംസണും ചേര്‍ന്ന് 99 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ടാണ് നാലാം നമ്പറില്‍ ചേര്‍ത്തത്. ഇതാണ് ഇന്ത്യക്ക് അടിത്തറ പാകിയതെന്ന് പറയാം. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഫിഫ്റ്റി നേടിയ ശ്രേയസിനെ അല്‍സാരി ജോസഫ് എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ 79 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നിരുന്നു.
ശ്രേയസ് പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ 178 റണ്‍സും സഞ്ജു പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ 205 റണ്‍സുമായിരുന്നു ഉണ്ടായിരുന്നത്. ടി20യിലെ വെടിക്കെട്ട് ഏകദിനത്തില്‍ ഫിനിഷര്‍ റോളില്‍ ദീപക് ഹൂഡക്ക് ആവര്‍ത്തിക്കാനായില്ല. രണ്ടാം മത്സരത്തില്‍ 33 റണ്‍സാണ് ഹൂഡക്ക് നേടാനായത്. ഇന്ത്യയുടെ വിജയശില്‍പ്പിയാവുമെന്ന് കരുതിയ ഹൂഡ സഞ്ജു സാംസണിന്റെ റണ്ണൗട്ടിനും കാരണമായെന്ന് പറയാം
T20 World Cup2022: പരിക്ക് വില്ലന്‍, ഇന്ത്യയുടെ നാല് സൂപ്പര്‍ താരങ്ങള്‍ പുറത്താവുമോ?, ആശങ്ക!

പിന്നീടാണ് അക്ഷര്‍ പട്ടേലിന്റെ മിന്നും പ്രകടനം വരുന്നത്. അഞ്ച് വര്‍ഷത്തോളമായി ഇന്ത്യയുടെ ഏകദിന ടീമില്‍ അവസരമില്ലാതിരുന്ന അക്ഷര്‍ ഇത്തവണ ലഭിച്ച അവസരത്തെ നന്നായി മുതലാക്കി. അവസാന മൂന്ന് പന്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ ആറ് റണ്‍സ് വേണമെന്നിരിക്കെ സിക്‌സര്‍ പറത്തി അക്ഷര്‍ ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. ഏഴാം നമ്പറിലിറങ്ങി അഞ്ച് സിക്‌സറടക്കം പറത്തിയതോടെ ഏകദിനത്തില്‍ ഏഴാം നമ്പറിലോ അതില്‍ താഴെയോ ബാറ്റിങ്ങിനിറങ്ങി ഇന്ത്യക്കായി കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമായി മാറാന്‍ അക്ഷറിന് സാധിച്ചു.
6 പന്തില്‍ ജയിക്കാന്‍ 7 റണ്‍സ്, ആദ്യ നാല് പന്തും വിക്കറ്റ്!, പിന്നെ എന്തായി? ത്രില്ലിങ് മാച്ച് ഇതാ

മൂന്ന് മത്സര പരമ്പര ഇതിനോടകം ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ടീമില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും. ഇന്ത്യ തുടര്‍ച്ചയായി നേടുന്ന 12ാമത്തെ ഏകദിന പരമ്പരയാണിത്. രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരൊന്നുമില്ലാതെയാണ് ഇന്ത്യ വിന്‍ഡീസില്‍ ഏകദിന പരമ്പര നേടിയതെന്നത് ടീമിന്റെ കരുത്ത് എത്രത്തോളമെന്ന് വ്യക്തമാക്കുന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications