Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: അവന്‍ ടൂറിസ്റ്റാണോ? ദ്രാവിഡിന്റേത് മോശം തീരുമാനം- പ്രതികരിച്ച് സോഷ്യല്‍ മീഡിയ

വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ഏകദിനത്തില്‍ പുതിയൊരു താരം കൂടി ഇന്ത്യക്കു വേണ്ടി അരങ്ങറിയിരിക്കുകയാണ്. യുവ ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാനാണ് തന്റെ കന്നി ഏകദിന മല്‍സരം കളിച്ചത്. ആദ്യ മല്‍സരത്തില്‍ ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ സാധിക്കാതെ പോയ പേസര്‍ പ്രസിദ്ധ് കൃഷ്ണയെ പുറത്തിരുത്തിയാണ് ആവേശിനു ഇന്ത്യ ഏകദിന ക്യാപ്പ് സമ്മാനിച്ചത്. എന്നാല്‍ ഇന്ത്യയുടെ ഈ നീക്കത്തില്‍ ഒരു വിഭാഗം ആരാധകര്‍ അത്ര ഹാപ്പിയല്ല.

1

യുവ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങിനു അരങ്ങേറാന്‍ ഇന്ത്യ അവസരം നല്‍കാതിരുന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. പ്രസിദ്ധിനു പകരം അര്‍ഷ്ദീപ് കളിച്ചേക്കുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. എന്നാല്‍ അര്‍ഷ്ദീപിനു പകരം നറുക്കുവീണത് ആവേശിനായിരുന്നു. 25 കാരനായ പേസര്‍ ടി20യില്‍ എട്ടു വിക്കറ്റുകള്‍ ഇതികം നേടിയിട്ടുണ്ട്.

2

ഇന്ത്യക്കു വേണ്ടി ഒരേയൊരു ടി20യില്‍ മാത്രമേ അര്‍ഷ്ദീപ് സിങ് കളിച്ചിട്ടുള്ളൂ. ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയിലെ ആദ്യത്തെ മല്‍സരത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. കന്നി മല്‍സരത്തില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. 3.3 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അര്‍ഷ്ദീപ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

3

പക്ഷെ അതിനു ശേഷം ഒരു കളിയില്‍പ്പോലും താരത്തെ ഇന്ത്യ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയില്ല. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ കളിയിലും അര്‍ഷ്ദീപിനെ തഴഞ്ഞതോടെ ആരാധകര്‍ സോഷ്യല്‍ മീഡിയകളിലൂടെ ആഞ്ഞടിക്കുകയായിരുന്നു.

രോഹിത് എന്തുകൊണ്ട് ഇന്നിങ്സിലെ ആദ്യ ബോള്‍ കളിക്കുന്നു? ആ രഹസ്യം നിങ്ങളറിയണം

4

ടി20യിലെ അരങ്ങേറ്റ മല്‍സരത്തില്‍ വളരെ മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് അര്‍ഷ്ദീപ് സിങ്. പക്ഷെ എന്നിട്ടും അദ്ദേഹത്തിനു എന്തുകൊണ്ടാണ് ഇന്ത്യക്കു വേണ്ടി കളിക്കാന്‍ ഇനിയും അവസരം ലഭിക്കാത്തതെന്നു എനിക്കറിയില്ല. രാഹുല്‍ ദ്രാവിഡിന്റേത് വളരെ മോശം തീരുമാനം തന്നെയാണ് എന്നായിരുന്നു ഒര യൂസര്‍ ട്വിറ്ററില്‍ കുറിച്ചത്.

5

അര്‍ഷ്ദീപ് സിങിന് എന്തു പറ്റി, അദ്ദേഹം ടൂറിസ്റ്റാണോ? അയര്‍ലാന്‍ഡില്‍ നിന്നും ഇംഗ്ലണ്ടിലും ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിലുമെത്തിയിരിക്കുന്നു. ഒരേയൊരു അവസരമാണ് അര്‍ഷ്ദീപിനു ലഭിച്ചത്, അതില്‍ രണ്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു.
എന്തുകൊണ്ടാണ് ഇങ്ങനൈാരു പക്ഷപാദിത്വം? അദ്ദേഹത്തിന്റെ ഭാവിക്ക് എന്തു സംഭവിക്കും? മൂന്ന് ടൂറില്‍ അര്‍ഷ്ദീപിനു കിട്ടിയത് ഒരവസരം മാത്രം. എന്തുകൊണ്ടാണിത്? എന്തുകൊണ്ടാണ് ആവേശ് ഖാന് വീണ്ടും വീണ്ടു അവസരങ്ങള്‍ ലഭിക്കുന്നതെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോലിക്ക് എത്ര ലഭിക്കും? കോടികള്‍! ലോകത്തെ 14ാമന്‍

6

നാശം! അര്‍ഷ്ദീപ് സിങ് അണ്ടര്‍ റേറ്റഡ് താരമാണ്, അനീതി തുടരുകയാണെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

ലിസ്റ്റ് എ ഏകദിന സ്റ്റാറ്റസ്
ആവേശ് ഖാന്‍: 22 മല്‍സരം, 17 വിക്കറ്റ്, ഇക്കോണമി റേറ്റ് 5.43, ശരാശരി 50.2
അര്‍ഷ്ജദീപ് സിങ്: 17 മല്‍സരം, 21 വിക്കറ്റ്, ഇക്കോണമി റേറ്റ് 4.76, ശരാശരി 30.9.
എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ താരങ്ങള്‍ അര്‍ഷ്ദീപ് സിങിനേക്കാള്‍ മുമ്പ് ടീമിലെത്തുന്നതെന്നു എനിക്കറിയില്ല. വളരെ ദയനീയമായ ടീം സെലക്ഷനാണിതെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.

രണ്ടാം ഏകദിനത്തിലെ പ്ലെയിങ് ഇലവന്‍

രണ്ടാം ഏകദിനത്തിലെ പ്ലെയിങ് ഇലവന്‍

ഇന്ത്യ- ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍, ആവേശ് ഖാന്‍.

വെസ്റ്റ് ഇന്‍ഡീസ്: ഷെയ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), ബ്രെന്‍ഡന്‍ കിങ്, ഷമാറ ബ്രൂക്ക്സ്, കൈല്‍ മേയേഴ്സ്, നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), റോമന്‍ പവല്‍, അക്കീല്‍ ഹൊസൈന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, അല്‍സാറി ജോസഫ്, ഹെയ്ഡന്‍ വാല്‍ഷ്, ജെയ്ഡന്‍ സീല്‍സ്.

Story first published: Sunday, July 24, 2022, 21:39 [IST]
Other articles published on Jul 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+