Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI Odi: മൂന്ന് പേര്‍ ഹിറ്റായി, രണ്ട് പേര്‍ ഫ്‌ളോപ്പുമായി, അറിയണം ഈ പ്രകടനങ്ങള്‍

1

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ തുത്തുവാരിയിരിക്കുകയാണ്. മൂന്ന് മത്സരങ്ങളിലും ഇന്ത്യ കളം നിറഞ്ഞതോടെ 39വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇന്ത്യ വിരാമമിട്ടത്. ഇന്ത്യയുടെ പല വമ്പന്‍ നായകന്മാര്‍ക്കും സാധിക്കാത്ത നേട്ടം ശിഖര്‍ ധവാനെന്ന നായകന്‍ നേടിയെടുക്കുകയും ചെയ്തു. മൂന്നാം മത്സരത്തില്‍ മഴ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് തോന്നിയെങ്കിലും ഇന്ത്യയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ മഴക്കും വഴി മാറേണ്ടി വന്നു.

ഇന്ത്യയുടെ ഏകദിന ടീമിന്റെ ഭാവി പ്രതീക്ഷകളായി ചില താരങ്ങള്‍ ലഭിച്ച അവസരത്തെ നന്നായി മുതലാക്കി. എന്നാല്‍ വലിയ പ്രതീക്ഷ നല്‍കിയ പല താരങ്ങളും നിരാശപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ ഏകദിന വൈറ്റ് വാഷില്‍ ഇന്ത്യന്‍ നിരയില്‍ ഹിറ്റായ താരങ്ങളേയും ഫ്‌ളോപ്പായ താരങ്ങളും ആരൊക്കെയാണെന്ന് നോക്കാം.

ശുബ്മാന്‍ ഗില്‍

ശുബ്മാന്‍ ഗില്‍

ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കി കളം നിറഞ്ഞ താരം ശുബ്മാന്‍ ഗില്ലാണ്. ഇന്ത്യയുടെ ടെസ്റ്റിലെ മാത്രം സാന്നിധ്യമായിരുന്ന ഗില്ലിനെ ഏകദിനത്തിലും ഓപ്പണറാക്കി പരീക്ഷിക്കാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനം തെറ്റിയില്ല. 64, 43, 98* എന്നിങ്ങനെയായിരുന്നു ഗില്ലിന്റെ സ്‌കോര്‍. 102ന് മുകളില്‍ ശരാശരിയില്‍ 205 റണ്‍സാണ് താരം നേടിയത്. മൂന്നാം മത്സരത്തിലെ താരമാവാനും പരമ്പരയിലെ താരമാവാവും ഗില്ലിന് സാധിച്ചു. 18 ഫോറും നാല് സിക്‌സുമാണ് അദ്ദേഹം നേടിയത്. കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്ക് വാദ്, ഇഷാന്‍ കിഷന്‍ തുടങ്ങിയ ഓപ്പണര്‍മാര്‍ക്കെല്ലാം ഓപ്പണിങ്ങില്‍ വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള താരം തന്നെയാണ് ഗില്‍.

 ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യരെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പരമ്പരയായിരുന്നു ഇത്. ഷോര്‍ട്ട് ബോളിലെ ദൗര്‍ബല്യത്തിന്റെ പേരില്‍ സമീപകാലത്തായി ഏറ്റവും വിമര്‍ശനം നേരിട്ട താരമാണ് ശ്രേയസ് അയ്യര്‍. അത് മനസിലാക്കിത്തന്നെ ബാറ്റ് ചെയ്ത ശ്രേയസ് രണ്ട് ഫിഫ്റ്റിയടക്കം നേടി തിളങ്ങി. മൂന്ന് മത്സരത്തില്‍ നിന്ന് 53ന് മുകളില്‍ ശരാശരിയില്‍ 161 റണ്‍സാണ് ശ്രേയസ് നേടിയത്. 13 ഫോറും നാല് സിക്‌സുമടക്കം മൂന്നാം നമ്പറില്‍ താരം കസറി. വിരാട് കോലി മോശം ഫോമില്‍ തുടരവെ ശ്രേയസ് തനിക്ക് ലഭിച്ച അവസരത്തെ നന്നായി മുതലാക്കിയെന്ന് തന്നെ പറയാം.

മൂന്ന് പേര്‍ ഫ്‌ളോപ്പാകണം, എങ്കില്‍ സഞ്ജുവിന് ലോട്ടറി!, ടി20 ലോകകപ്പിലും വിളിയെത്തിയേക്കും

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

ഇന്ത്യക്ക് അപ്രതീക്ഷിതമായി കിട്ടിയ ലോട്ടറിയാണ് അക്ഷര്‍ പട്ടേല്‍. ബാറ്റ് ചെയ്യാന്‍ കഴിവുള്ള സ്പിന്‍ ഓള്‍റൗണ്ടറാണെങ്കിലും തന്റെ ബാറ്റിങ് മികവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ വെടിക്കെട്ട് ഫിഫ്റ്റിയോടെ ഇന്ത്യയെ വിജയത്തിലേക്ക് ഉയര്‍ത്താന്‍ അക്ഷറിനായി. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറാവാന്‍ തനിക്ക് ശേഷിയുണ്ടെന്ന് അക്ഷര്‍ തെളിയിച്ചു. 85 റണ്‍സാണ് രണ്ട് ഇന്നിങ്‌സില്‍ നിന്ന് അദ്ദേഹം നേടിയത്. രണ്ട് വിക്കറ്റും അദ്ദേഹം വീഴ്ത്തി.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ വിശേഷണമുള്ള താരമാണ് സൂര്യകുമാര്‍ യാദവ്. നാലാം നമ്പറിലെ വിശ്വസ്തനായി ഏകദിനത്തിലും ടി20യിലും മാറിയ സൂര്യ മറക്കാനാഗ്രഹിക്കുന്ന പരമ്പരയാണ് വിന്‍ഡീസിനെതിരേ കഴിഞ്ഞത്. ഇംഗ്ലണ്ടിനെതിരേ ടി20 സെഞ്ച്വറി നേടിയ സൂര്യക്ക് പക്ഷെ ഏകദിന പരമ്പര മുതലാക്കാനായില്ല. മൂന്ന് മത്സരത്തില്‍ നിന്ന് വെറും 30 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. മൂന്ന് ഫോറും ഒരു സിക്‌സുമാണ് ആകെ നേടിയത്.

ധോണിക്ക് കീഴില്‍ ടി20 സൂപ്പര്‍ ബൗളര്‍മാര്‍, കോലിയെത്തിയതോടെ വെടിതീര്‍ന്നു!, നാല് പേരിതാ

പ്രസിദ്ധ് കൃഷ്ണ

പ്രസിദ്ധ് കൃഷ്ണ

ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന പേസറാണ് പ്രസിദ്ധ് കൃഷ്ണ. ഐപിഎല്ലിലൂടെ വളര്‍ന്ന പ്രസിദ്ധിന് ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിക്കുന്ന പരമ്പരയായിരുന്നു ഇത്. എന്നാല്‍ മുതലാക്കാനായില്ല. രണ്ട് മത്സരത്തില്‍ അവസരം ലഭിച്ചപ്പോള്‍ ഒരു വിക്കറ്റാണ് പ്രസിദ്ധ് നേടിയത്. 84 പന്തെറിഞ്ഞ് 92 റണ്‍സാണ് പ്രസിദ്ധ് വിട്ടുകൊടുത്തത്. ഇന്ത്യയുടെ മറ്റ് ബൗളര്‍മാരെല്ലാം മികവ് കാട്ടിയപ്പോഴും പ്രസിദ്ധ് നനഞ്ഞ പടക്കമായി മാറി.

Story first published: Thursday, July 28, 2022, 16:24 [IST]
Other articles published on Jul 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+