Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ലോക റെക്കോഡിട്ട് ഇന്ത്യന്‍ സ്പിന്നര്‍മാര്‍!, ടി20 ചരിത്രത്തില്‍ ഇതാദ്യം, കൈയടി

1

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഗംഭീര ജയമാണ് ഇന്ത്യ നേടിയെടുത്തത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഹര്‍ദിക് പാണ്ഡ്യയുടെ കീഴിലിറങ്ങിയ ഇന്ത്യ 88 റണ്‍സിന്റെ ജയമാണ് നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ വിന്‍ഡീസിന്റെ പോരാട്ടം 15.4 ഓവറില്‍ 100 റണ്‍സില്‍ അവസാനിച്ചു.

ഇതോടെ അഞ്ച് മത്സര പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ ഇതിലുപരിയായി മറ്റൊരു വമ്പന്‍ റെക്കോഡ് നേടാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചു. ഒരു ടി20 മത്സരത്തില്‍ സ്പിന്നര്‍മാര്‍ 10 വിക്കറ്റും വീഴ്ത്തുന്നത് ഇതാദ്യമായാണ്. അഞ്ചാം ടി20യില്‍ വിന്‍ഡീസിന്റെ എല്ലാ വിക്കറ്റും ഇന്ത്യയുടെ സ്പിന്നര്‍മാരാണ് നേടിയത്. യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയാണ് സ്പിന്‍നിരയില്‍ മുന്നിട്ട് നിന്നത്. 2.4 ഓവറില്‍ 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് താരം നേടിയത്. അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റുകള്‍ വീതവും പങ്കിട്ടു.

1

ആദ്യ ഓവറില്‍ത്തന്നെ വിന്‍ഡീസിനെ ഞെട്ടിച്ച് അക്ഷര്‍ പട്ടേലാണ് ഇന്ത്യക്ക് ഗംഭീര തുടക്കം നല്‍കിയത്. 3 ഓവറില്‍ 15 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്താന്‍ അക്ഷറിനായി. വിന്‍ഡീസിന്റെ ടോപ് ഓഡറിനെ തകര്‍ത്തത് അക്ഷറാണ്. ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി. 4 ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കുല്‍ദീപിന്റെ പ്രകടനം.

സ്പിന്നര്‍മാരിലെല്ലാവരും മികവ് കാട്ടിയതോടെ സെലക്ടര്‍മാര്‍ക്ക് പണികൂടും. കുല്‍ദീപ് ഇടവേളക്ക് ശേഷം പഴയ ഫോമില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഇന്ത്യ സ്പിന്‍ നിരയിലേക്ക് ആരെയൊക്കെ പരിഗണിക്കുമെന്നതാണ് പ്രധാന ചോദ്യം. യുസ് വേന്ദ്ര ചഹാല്‍, രവി ബിഷ്‌നോയ്, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരില്‍ ആരെ തഴയുമെന്നത് വലിയ ചോദ്യം തന്നെയാണ്.

ഹിറ്റ്മാന്റെ പിന്‍ഗാമിയായി 'ഹര്‍ദിക്', ടി20യില്‍ സ്ഥിരം വൈസ് ക്യാപ്റ്റനാവും!, രാഹുലിന് ചാന്‍സില്ല

2

കുല്‍ദീപ് യാദവ്-യുസ് വേന്ദ്ര ചഹാല്‍ പഴയ കൂട്ടുകെട്ട് പോലെ ഇനി ഇരുവരും ഒന്നിച്ചൊരു വലിയ ടൂര്‍ണമെന്റ് കളിക്കാന്‍ സാധ്യത കുറവാണ്. ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും രവീന്ദ്ര ജഡേജക്കൊപ്പം യുസ് വേന്ദ്ര ചഹാല്‍ എത്താനാണ് സാധ്യത. ബാക്കപ്പായി അക്ഷറും ബിഷ്‌നോയിയും എത്തുമ്പോള്‍ കുല്‍ദീപിന് പുറത്തിരിക്കേണ്ടി വരും.

3


വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ വമ്പന്‍ ജയം ഏഷ്യാ കപ്പിന് മുമ്പ് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യന്‍ ടീം തുടര്‍ച്ചയായി 9 പരമ്പരകള്‍ നേടി വലിയ പ്രതീക്ഷ നല്‍കുന്നു. ഏഷ്യാ കപ്പ് മാത്രമല്ല ടി20 ലോകകപ്പ് കിരീടവും ഇന്ത്യ അലമാരയിലെത്തിക്കുമെന്ന സജീവ പ്രതീക്ഷ ഇപ്പോഴുണ്ട്

T20 World Cup: കോലി മൂന്നാം നമ്പറില്‍ തുടരും, സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഉണ്ടാവില്ല!, നിര്‍ണ്ണായക സൂചന

4

വിരാട് കോലിയുടെ ഫോമാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. രോഹിത് ശര്‍മയുടെ അഭാവത്തിലും ടീമിനെ നയിച്ച് മികവ് കാട്ടാന്‍ കെല്‍പ്പുള്ള ക്യാപ്റ്റനായി ഹര്‍ദിക് പാണ്ഡ്യ വളര്‍ന്നുകഴിഞ്ഞു. ടി20 ലോകകപ്പിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി ഹര്‍ദിക്കാവും ഉണ്ടാവുക. ദീപക് ഹൂഡയും സഞ്ജു സാംസണും മികവ് കാട്ടുന്നു. യുവ പേസര്‍ അര്‍ഷദീപ് സിങ്ങിലും പ്രതീക്ഷകളേറെ. ശ്രേയസ് അയ്യരും ഫോമിലേക്കെത്തി. സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ചേര്‍ന്നുള്ള മധ്യനിരയും ഡികെയുടെ ഫിനിഷിങ് മികവും ഇന്ത്യയെ കൂടുതല്‍ കരുത്തരാക്കുന്നു.

Story first published: Monday, August 8, 2022, 7:57 [IST]
Other articles published on Aug 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+