Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: 2022ല്‍ വിന്‍ഡീസില്‍ ടി20 കളിച്ചു, ഇവര്‍ എവിടെ? ഇനിയൊരിക്കലും ഇന്ത്യക്കൊപ്പം കാണില്ല!

വെസ്റ്റ് ഇന്‍ഡീസുമായി അടുത്ത മാസം അഞ്ചു ടി20 മല്‍സരങ്ങളുടെ പരമ്പര കളിക്കാന്‍ തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ഈ പരമ്പരയ്ക്കുള്ള 15 അംഗ സംഘത്തെ ഈയാഴ്ച പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ കരുത്തുറ്റ സംഘത്തെയാണ് വിന്‍ഡീസിനെതിരേ ഇന്ത്യ ഇറക്കുന്നത്. യുവ ബാറ്റര്‍മാരായ യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ എന്നിവര്‍ക്കൊപ്പം പേസര്‍ മുകേഷ് കുമാറും പുതുമുഖങ്ങളായി ഇന്ത്യന്‍ ടീമിലേക്കു വന്നു.

ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ഇന്ത്യന്‍ സംഘം വിന്‍ഡീസില്‍ പര്യടനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷവും ഇന്ത്യ അഞ്ചു ടി20കളില്‍ തന്നെയായിരുന്നു മാറ്റുരച്ചത്. മൂന്നു മല്‍സരങ്ങള്‍ വിന്‍ഡീസിലു ശേഷിച്ച രണ്ടെണ്ണം അമേരിക്കയിലുമായിരുന്നു. 4-1ന് ഇന്ത്യ പരമ്പര പോക്കറ്റിലാക്കുകയും ചെയ്തു.

DINESH KARTHIK

അന്നു ടീമിനെ നയിച്ച രോഹിത് ശര്‍മയ്ക്കും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കും ഇന്ത്യ ഇത്തവണ വിശ്രമം നല്‍കിയിരിക്കുകയാണ്. പരിക്കു കാരണം റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ടീമില്‍ ഉള്‍പ്പെട്ടതുമില്ല.

പക്ഷെ 2022ല്‍ വിന്‍ഡീസിനെതിരേ ടി20 പരമ്പരയില്‍ കളിച്ച ഇന്ത്യയുടെ ചില താരങ്ങള്‍ ഇപ്പോള്‍ തഴയപ്പെട്ടിട്ടുമുണ്ട്. ഇനിയൊരിക്കലും ടി20യില്‍ കളിക്കാന്‍ പോലും സാധ്യതയില്ലാത്ത ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം. പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍.

2022ന്റെ അവസാനത്തോടെ ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ നടന്ന ടി20 പരമ്പരയ്ക്കു ശേഷം ഭുവി ഈ ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. നവംബര്‍ 22നായിരുന്നു ഇന്ത്യക്കായി അദ്ദേഹത്തിന്റെ അവസാന മല്‍സരം. അന്നു നാലോവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത ഭുവിക്കു വിക്കറ്റൊന്നും ലഭിച്ചതുമില്ല.

2022ലെ മല്‍സരങ്ങളെടുത്താല്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ ഭുവിക്കു കഴിഞ്ഞിട്ടില്ലെന്നു കാണാം. വര്‍ഷത്തിന്റെ രണ്ടാം പകുതിയുടെ ഭൂരിഭാഗവും ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ അദ്ദേഹത്തിനായിരുന്നെങ്കിലും ഫോം അത്ര മികച്ചതായിരുന്നില്ല. ചില പ്രധാനപ്പെട്ട മല്‍സരങ്ങളില്‍ പേസര്‍ ഫ്‌ളോപ്പാവുകയും ചെയ്തു. ഇതേ തുടര്‍ന്നു ടീമിനു പുറത്തായ ഭുവി പിന്നീടൊരിക്കലും തിരിച്ചുവിളിക്കപ്പെട്ടതുമില്ല.

സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് 2022ല്‍ വിന്‍ഡീസിനെതിരേ കളിക്കുകയും ഇപ്പോള്‍ ടീമിനു പുറത്താവുകയും ചെയ്ത രണ്ടാമത്തെയാള്‍. അന്നു ഇന്ത്യന്‍ സ്പിന്‍ ബൗളിങിനു നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. മൂന്നു വിക്കറ്റുകളാണ് അശ്വിനു ലഭിച്ചത്. അതിനു ശേഷം ഓസ്‌ട്രേലിയ വേദിയായ ഐസിസി ടി20 ലോകകപ്പിലും അദ്ദേഹം ഇന്ത്യക്കായി കളിച്ചിരുന്നു. പക്ഷെ കാര്യമായ ഇംപാക്ടുണ്ടാക്കാനായില്ല.

R ASHWIN

സെമിയില്‍ ഇംഗ്ലണ്ടിനോടു തോറ്റ് ഇന്ത്യ പുറത്തായതിനു പിന്നാലെ അശ്വിനു ടീമിലെ സ്ഥാനവും നഷ്ടമായി. അതിനു ശേഷം ഒരു ടി20യില്‍പ്പോലും അദ്ദേഹത്തിനു അവസരം ലഭിച്ചിട്ടില്ല. ഇനി ലഭിക്കാനും സാധ്യതയില്ല. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ അശ്വിനു പകരം യുവ സ്പിന്നറെ വളര്‍ത്തിയെടുക്കുകയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.

വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണ് 2022ലെ പര്യടനത്തിലുണ്ടായിരുന്ന ശേഷം ചീട്ട് കീറിയ മൂന്നാമത്തെ താരം. 2022ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ മിന്നിച്ചതോടെയാണ് ഡിക്കെയ്ക്കു തികച്ചും അപ്രതീക്ഷിതമായി ഇന്ത്യയുടെ ടി20 ടീമിലേക്കു വിളിയെത്തിയത്. ഇന്ത്യന്‍ കുപ്പായത്തിലും മോശമല്ലാത്ത പ്രകടനം നടത്തിയതോടെ അദ്ദേഹം ടീമില്‍ സ്ഥാനവുമുറപ്പിച്ചു.

കഴിഞ്ഞ വിന്‍ഡീസ് പര്യടനത്തില്‍ അഞ്ചു ടി20കളിലും കാര്‍ത്തിക് പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു. പക്ഷെ 132 സ്‌ട്രൈക്ക് റേറ്റോടെ നേടാനായത് 66 റണ്‍സ് മാത്രമായിരുന്നു. പിന്നീട് ടി20 ലോകകപ്പിലും അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ബാറ്റിങില്‍ ഡിക്കെ തീര്‍ത്തും നിരാശപ്പെടുത്തി. ഇതോടെ ലോകകപ്പിനു പിന്നാലെ അദ്ദേഹം ടീമിന് പുറത്താവുകയും ചെയ്തു.

Story first published: Friday, July 7, 2023, 7:18 [IST]
Other articles published on Jul 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+