IND vs WI: സഞ്ജുവിനെ ഇറക്കില്ലേ? പരമ്പരയില്‍ ഒരവസരം പോലും ഇവര്‍ക്കു കിട്ടില്ല
ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയ്ക്കു പിന്നാലെ ടീം ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിലേക്കു പറക്കും. വൈറ്റ് ബോള്‍ പരമ്പരകളാണ് ഇന്ത്യ അവിടെ കളിക്കുക. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു ഈ മാസം 22നു തുടക്കമാവും. അതിനു ശേഷം അഞ്ചു ടി20കളുടെ പരമ്പരയിലും ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടും.

പല പ്രമുഖ താരങ്ങള്‍ക്കും വിശ്രമം നല്‍കിയാണ് ഏകദിന പരമ്പരയില്‍ ഇന്ത്യ ഇറങ്ങുന്നത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ടീമിനെ നയിക്കുക ശിഖര്‍ ധവാനാണ്. വിരാട് കോലി, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ക്കും ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. യുവതാരങ്ങളും ചില പുതുമുഖങ്ങളുമെല്ലാം ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ചിലര്‍ക്കു ഏകദിന പരമ്പരയില്‍ ഒരവസരം പോലും ലഭിക്കാനിടയില്ല. ആരൊക്കെയാവും ഈ കളിക്കാരെന്നു പരിശോധിക്കാം.

റുതുരാജ് ഗെയ്ക്വാദ്
യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദാണ് ഈ ലിസ്റ്റിലെ ആദ്യത്തെ താരം. ശിഖര്‍ ധവാന്‍ ടീമിന്റെ നായകന്‍ കൂടി ആയതിനാല്‍ പരമ്പരയിലെ എല്ലാ മല്‍സരങ്ങളിലും പ്ലെയിങ് ഇലവന്റെ ഭാഗമായിരിക്കും. ടീമിന്റെ ഓപ്പണര്‍മാരില്‍ ഒരാളും അദ്ദേഹം തന്നെയായിരിക്കും. ഓപ്പണിങ് പൊസിഷനിലേക്കു അപ്പോള്‍ ഒരു ഒഴിവ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഈ റോളില്‍ ഇഷാന്‍ കിഷന്‍ കളിക്കാനാണ് സാധ്യത. ടീമിന്റെ വിക്കറ്റ് കാക്കുന്നതും അദ്ദേഹം തന്നെയായിരിക്കും.
2020 മുതല്‍ കൂടുതല്‍ റണ്‍സ് ആര്‍ക്ക്? ആദ്യ പത്തില്‍ ഇന്ത്യയുടെ മൂന്നു പേര്‍

ഇതോടെ റുതുരാജിന്റെ പ്രതീക്ഷകള്‍ അസ്തമിക്കുകയും ചെയ്യും. ഓപ്പണിങില്‍ അല്ലാതെ മറ്റ് ഏതെങ്കിലും പൊസിഷനില്‍ കളിപ്പിക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചാല്‍ മാത്രമേ അദ്ദേഹത്തിനു പ്രതീക്ഷയ്ക്കു വകയുള്ളൂ. എന്നാല്‍ നിലവില്‍ ദേശീയ ടീമിനു വേണ്ടി ഓപ്പണറായി മാത്രമാണ് റുതുരാജ് കളിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ പരമ്പരയിലുടനീളം അദ്ദേഹം പുറത്തിരിക്കാനാണ് സാധ്യത.

ശുഭ്മാന്‍ ഗില്‍
മറ്റൊരു യുവ ഓപ്പണിങ് ബാറ്ററായിട്ടുള്ള ശുഭ്മാന്‍ ഗില്ലിനും ഏകദിന പരമ്പരയില്‍ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുന്ന കാര്യം സംശയമാണ്. നിലവില്‍ ദേശീയ ടീമിനു വേണ്ടി ടെസ്റ്റിലാണ് ഗില്‍ കൂടുതല്‍ കളിച്ചുകൊണ്ടിരിക്കുന്നത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ താരത്തിനു ദേശീയ ടീമില്‍ ഇടമില്ല. ഇന്ത്യക്കു വേണ്ടി വെറും മൂന്ന് ഏകദിനങ്ങളില്‍ മാത്രമേ ഗില്‍ ഇതുവരെ കളിച്ചിട്ടുള്ളൂ.
351 സിക്‌സ്! അഫ്രീഡിയുടെ റെക്കോര്‍ഡ് ആരും തകര്‍ക്കും? ഇവര്‍ക്കു സാധ്യത

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മല്‍സര പരിചയം കുറവാണെന്നതും വിന്‍ഡീസിനെതിരേ ഗില്ലിന്റെ പോരായ്മയാണ്. നായകന്‍ ശിഖര്‍ ധവാനും ഇഷാന്‍ കിഷനും ഈ പരമ്പരയില്‍ ഓപ്പണ്‍ ചെയ്യുമെന്നു ഏറെക്കുറെ ഉറപ്പായതിനാല്‍ റുതുരാജ് ഗെയ്ക്വാദിനെപ്പോലെ ഗില്ലും മൂന്നു കളികളിലും പുറത്തിരുന്നേക്കും.

അര്‍ഷ്ദീപ് സിങ്
ഇന്ത്യക്കു വേണ്ടി ഇനിയും ഏകദിന ഫോര്‍മാറ്റില്‍ അരങ്ങറിയിട്ടില്ലാത്ത ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങും വിന്‍ഡീസിനെതിരായ പരമ്പരയില്‍ അവസരം കിട്ടാതെ പുറത്തിരുന്നേക്കും. ഇംഗ്ലണ്ടിനെതിരേ അടുത്തിടെ കഴിഞ്ഞ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലൂടെയായിരുന്നു അര്‍ഷ്ദീപിന്റെ അരങ്ങേറ്റം. ആദ്യ കളിയില്‍ പ്ലെയിങ് ഇലവനിലെത്തിയ താരം രണ്ടു വിക്കറ്റുകളെടുത്തു.

എന്നാല്‍ തുടര്‍ന്നുള്ള കളികളില്‍ ജസ്പ്രീത് ബുംറയടക്കമുള്ള സീനിയര്‍ താരങ്ങള്‍ മടങ്ങിയെത്തിയതോടെ അര്‍ഷ്ദീപിനു സ്ഥാനം നഷ്ടമാവുകയും ചെയ്തു. വിന്‍ഡീസമായുള്ള ഏകദിന പരമ്പരയില്‍ മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്കയിരിക്കും പേസ് ബൗളിങില്‍ കൂടുതല്‍ മുന്‍തൂക്കം ലഭിക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications