IND vs WI: ആദ്യ മത്സരം ഇന്ത്യ ജയിച്ചു, പക്ഷെ ക്യാപ്റ്റന്‍ ധവാന്‍ 'ഹാപ്പിയല്ല'!, കാരണമിതാണ്

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ മൂന്ന് റണ്‍സിന്റെ ജയമാണ് നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സാണ് നേടാനായത്. അവസാന ഓവറിലേക്ക് നീണ്ട ആവേശത്തില്‍ മൂന്ന് റണ്‍സിന്റെ ഭാഗ്യ ജയം ഇന്ത്യക്കൊപ്പം നില്‍ക്കുകയായിരുന്നു. മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറിലെ സഞ്ജു സാംസണിന്റെ നിര്‍ണ്ണായക സേവും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായിരുന്നു.
ഇന്ത്യയെ സംബന്ധിച്ച് ആവേശ ജയമാണ് നേടിയെടുക്കാന്‍ സാധിച്ചതെങ്കിലും നായകന്‍ ശിഖര്‍ ധവാന്‍ സന്തോഷവാനല്ല. 97 റണ്‍സുമായി ബാറ്റിങ്ങില്‍ തിളങ്ങിയ ധവാന് മൂന്ന് റണ്‍സകലെ സെഞ്ച്വറി നഷ്ടമായിരുന്നു. എങ്കിലും ഇന്ത്യയുടെ ടോപ് സ്‌കോററാവാനും കളിയിലെ താരമാവാനും ശിഖര്‍ ധവാന് സാധിച്ചു. പക്ഷെ തന്റെ നിരാശയുടെ കാരണം മത്സരശേഷം ധവാന്‍ തുറന്ന് പറഞ്ഞു. സെഞ്ച്വറി നേടാന്‍ സാധിക്കാത്തതിലല്ല അവസാന സമയത്ത് മത്സരം സമ്മര്‍ദ്ദത്തിലേക്കെത്തിയതിലാണ് ധവാന്‍ നിരാശനായത്.

'സെഞ്ച്വറി നേടാന്‍ സാധിക്കാത്തതിലല്ല എനിക്ക് നിരാശ. ടീമെന്ന നിലയില്‍ മികച്ച അധ്വാനം ഉണ്ടായിരുന്നു. അവസാനം മികച്ച സ്‌കോറും ഇന്ത്യക്ക് നേടാനായി. എന്നാല്‍ അവസാന സമയത്ത് അല്‍പ്പം സമ്മര്‍ദ്ദം നേരിടേണ്ടി വന്നു. ആ തരത്തിലേക്ക് കാര്യങ്ങള്‍ മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അവസാന സമയത്ത് ഫൈന്‍ ലെഗിനെ തിരിച്ചെത്തിച്ചത് മത്സരത്തില്‍ സഹായിച്ചു. തെറ്റുകളില്‍ നിന്ന് പഠിച്ച് വരുന്ന മത്സരങ്ങളില്‍ മെച്ചപ്പെടുകയാണ് വേണ്ടത്'- ധവാന്‍ പറഞ്ഞു.
ഇന്ത്യ ഒരു ഘട്ടത്തില്‍ 350ന് മുകളില്‍ സ്‌കോര്‍ പ്രതീക്ഷിച്ചിരുന്നു. തുടക്കം മുതല്‍ ബാറ്റിങ്ങിനെ തുണച്ച പിച്ചില്‍ ഇന്ത്യയുടെ ടോപ് ത്രീ ശക്തമായ അടിത്തറയാണ് പാകിയത്. ധവാനെക്കൂടാതെ ശുബ്മാന്‍ ഗില്‍ (64), ശ്രേയസ് അയ്യര്‍ (54) എന്നിവരും അര്‍ധ സെഞ്ച്വറിയോടെ മികവ് കാട്ടിയതോടെ വലിയ സ്‌കോര്‍ ഇന്ത്യ പ്രതീക്ഷിച്ചു. എന്നാല്‍ 308 എന്ന നിലയില്‍ ഇന്ത്യ ഒതുങ്ങി.
ആളെ മനസിലായോ?, എന്തൊരു കോലമെടേ...,സൂപ്പര്‍ ക്രിക്കറ്റ് താരത്തിന് ട്രോളോട് ട്രോള്‍

മൂന്നാമനായി ശ്രേയസ് മടങ്ങുമ്പോള്‍ ഇന്ത്യ 35.5 ഓവറില്‍ മൂന്ന് വിക്കറ്റിന് 230 എന്ന മികച്ച നിലയിലായിരുന്നു. എന്നാല്‍ ഇന്ത്യയുടെ മധ്യനിര തീര്‍ത്തും നിരാശപ്പെടുത്തിയത് ഇന്ത്യക്ക് തിരിച്ചടിയായി. സൂര്യകുമാര്‍ യാദവ് (13), സഞ്ജു സാംസണ്‍ (12), ദീപക് ഹൂഡ (27) എന്നിവരെല്ലാം തീര്‍ത്തും നിരാശപ്പെടുത്തി. ഇവര്‍ അല്‍പ്പം കൂടി മികവ് കാട്ടിയിരുന്നെങ്കില്‍ വലിയൊരു സ്‌കോറിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു.

എന്നാല്‍ മധ്യനിര നിരാശപ്പെടുത്തിയതോടെ പ്രതീക്ഷിച്ച സ്‌കോറിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കാതെ വന്നു. ഭാഗ്യം തുണച്ചതിനാല്‍ ജയം ഇന്ത്യക്കൊപ്പം നില്‍ക്കുകയായിരുന്നു. സീനിയര്‍ താരങ്ങളായ പ്രമുഖരില്ലാതെയാണ് ഇന്ത്യ വിന്‍ഡീസിലിറങ്ങിയത്. നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരൊന്നും ഏകദിന ടീമിലില്ല. എന്നിട്ടും ജയം നേടിയെടുക്കാന്‍ ഇന്ത്യക്കായി.
IND vs ZIM: ഇവരെ ഇന്ത്യ തഴയരുത്, അവസരം കൊടുക്കണം, സ്ഥാനം അര്‍ഹിക്കുന്ന അഞ്ച് പേരിതാ

മുഹമ്മദ് സിറാജും ശര്‍ദുല്‍ ഠാക്കൂറും പേസ് ബൗളിങ്ങില്‍ ഭേദപ്പെട്ട പ്രകടനം നടത്തുമ്പോഴും പ്രസിദ്ധ് കൃഷ്ണക്ക് ഫോമിലേക്കെത്താനാവുന്നില്ല. ഇംഗ്ലണ്ട് പരമ്പരയിലും പ്രസിദ്ധ് വിക്കറ്റ് നേടുന്നതില്‍ പിന്നോട്ട് പോയി. വിന്‍ഡീസില്‍ അദ്ദേഹത്തിന് മികവ് തെളിയിക്കാനുള്ള സുവര്‍ണ്ണാവസരമാണിതെങ്കിലും മുതലാക്കാന്‍ ആദ്യ മത്സരത്തില്‍ പ്രസിദ്ധിനായില്ല. അടുത്ത മത്സരത്തില്‍ പ്രസിദ്ധിന് പകരം അര്‍ഷദീപ് സിങ് എത്താനുള്ള സാധ്യതയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications