ഇന്ത്യ ഈ 'തീക്കളി നിര്‍ത്തുമോ?', ഒരിക്കലുമില്ലെന്ന് രോഹിത്, ഇതേ രീതിയില്‍ മുന്നോട്ട് പോകും!

ടി20 ലോകകപ്പ് ഒക്ടോബറില്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട ടി20 ലോകകപ്പാണ് വരാനിരിക്കുന്നത്. 2021ലെ ടി20 ലോകകപ്പില്‍ സെമി പോലും കാണാതെ ഇന്ത്യ നാണംകെട്ടതിനാല്‍ ഇത്തവണ ഇന്ത്യക്ക് മികച്ച നേട്ടം കൊയ്യേണ്ടത് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ അത് എളുപ്പത്തില്‍ നേടിയെടുക്കാന്‍ സാധിക്കുകയില്ല. മികച്ച താരനിര ഇന്ത്യക്കൊപ്പമുണ്ടെങ്കിലും ഫോമും പരിക്കുമെല്ലാം വലിയ തലവേദനയുണ്ടാക്കുന്ന കാര്യമാണ്.
നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര കളിക്കുന്ന ഇന്ത്യ ആദ്യ മത്സരത്തില്‍ അനായാസ ജയം നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ നാണംകെട്ട് തോറ്റു. മൂന്നാം മത്സരം ഇന്ന് നടക്കാന്‍ പോവുകയാണ്. ടി20 ലോകകപ്പ് ആരംഭിക്കാന്‍ മൂന്ന് മാസത്തില്‍ താഴെ മാത്രം സമയമുള്ളപ്പോഴും ഇന്ത്യ ഇപ്പോഴും പരീക്ഷണം തുടരുകയാണ്. സൂര്യകുമാര്‍ യാദവിനെയും റിഷഭ് പന്തിനെയും ഓപ്പണര്‍മാരാക്കി പരീക്ഷിക്കുന്നതിലൂടെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് എന്താണ് ഉദ്ദേശിക്കുന്നതെന്നത് വ്യക്തമല്ല.

കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാം സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാരാണ്. ദീപക് ഹൂഡ, സഞ്ജു സാംസണ്‍ എന്നിവരേയും ഓപ്പണിങ്ങില്‍ പരീക്ഷിക്കാം എന്നിരിക്കെ മധ്യനിര സ്‌പെഷ്യലിസ്റ്റായ റിഷഭ് പന്തിനെയും നാലാം നമ്പറിലെ സൂപ്പര്‍ താരവുമായ സൂര്യകുമാറിനെയും ഇന്ത്യ എന്തുകൊണ്ട് ഓപ്പണിങ്ങിലേക്ക് പരിഗണിക്കുന്നുവെന്നതാണ് ചോദ്യം.
ഇവരെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി മാറാനുള്ള സാധ്യത കൂടുതലാണ്. രണ്ട് പേരും മധ്യനിരയില്‍ കളിക്കുന്നവരാണ്. ഓപ്പണിങ്ങിലേയും മധ്യനിരയിലേയും കളി ശൈലി വ്യത്യസ്തമാണ്. മധ്യനിരയില്‍ കളിച്ച് തഴക്കം വന്ന ഇവരെ ഓപ്പണിങ്ങിലേക്ക് എത്തിക്കുന്നതിലൂടെ താരങ്ങളുടെ ശൈലിയെ അത് മാറ്റിമറിക്കും. തിരിച്ച് മധ്യനിരയിലേക്കെത്തുമ്പോള്‍ പ്രകടനം മോശമാവാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
IND vs WI: രോഹിത്തും ധവാനും ഉടക്കിലോ?, ഹിറ്റ്മാന്‍ ലക്ഷ്യമിടുന്നതെന്ത്?, സെലക്ടര്‍ പറയുന്നു

യാതൊരു ആവിശ്യവുമില്ലാത്ത പരീക്ഷണങ്ങളാണ് ഇന്ത്യ നടത്തുന്നത്. ഓരോ ബാറ്റിങ് പൊസിഷനിലേക്കും കൃത്യമായ താരങ്ങളെ കണ്ടെത്തി അവര്‍ക്ക് കൂടുതല്‍ അവസരം നല്‍കി വളര്‍ത്തിക്കൊണ്ട് വരികയാണ് ചെയ്യേണ്ടത്. ടി20 ലോകകപ്പിന് മുമ്പ് ഫോമിലേക്കെത്താന്‍ താരങ്ങള്‍ക്ക് അവസരം ഒരുക്കുന്നതിന് പകരം ഇന്ത്യ ഇപ്പോഴും അനാവശ്യ പരീക്ഷണം തുടരുന്നതില്‍ മുന്‍ താരങ്ങള്‍ക്കടക്കം എതിര്‍പ്പുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇത് പലരും തുറന്ന് പറയുന്നുമുണ്ട്. എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്നോട്ട് പോകുന്നത്. ടി20 ലോകകപ്പിലെ ഫേവറേറ്റുകളിലൊരു ടീമാണ് ഇന്ത്യ. എന്നാല്‍ നിലവിലെ ടീമിന്റെ പ്രകടനം നോക്കുമ്പോള്‍ പരീക്ഷണങ്ങള്‍ തിരിച്ചടിയാവാനുള്ള സാധ്യത കൂടുതലാണ്.

ആക്രമണ ശൈലിയാണ് ടീം പിന്തുടരുന്നത്. വിന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ വിക്കറ്റ് നഷ്ടപ്പെടുമ്പോഴും വരുന്ന താരങ്ങളെല്ലാം ആക്രമിക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഇൗ ശൈലിയാണ് ഇന്ത്യയെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടുത്തത്. പക്ഷെ ഇതൊന്നും പ്രശ്‌നമല്ലെന്നും ഇതേ ശൈലിയില്‍ മുന്നോട്ട് പോകുമെന്നുമാണ് നായകന്‍ രോഹിത് ശര്‍മ പറയുന്നത്.
'അവര്‍ രണ്ട് പേരും ഉണ്ടെങ്കില്‍ ലോകകപ്പുറപ്പ്', ഇന്ത്യയുടെ തുറുപ്പുചീട്ട്!, ചൂണ്ടിക്കാട്ടി ജാഫര്‍

'ഒരു മത്സരത്തിന്റെ ഫലംകൊണ്ട് ഞങ്ങളുടെ ശൈലിയില്‍ പാളിച്ചയുണ്ടെന്ന് പറയാനാവില്ല. താരങ്ങള്‍ക്ക് വ്യക്തത നല്‍കുകയാണ് വേണ്ടത്. ഒരു തോല്‍വികൊണ്ട് ഒന്നും മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. ഇതേ പോരാട്ട വീര്യത്തോടും ആക്രമണോത്സകതയോടെയും ബാറ്റിങ്ങില്‍ ഞങ്ങള്‍ മുന്നോട്ട് പോകും'- രണ്ടാം മത്സരത്തിന് ശേഷം രോഹിത് ശര്‍മ പറഞ്ഞു.
ഇന്ത്യ ഇനിയും പരീക്ഷണം തുടരുമെന്ന് നായകന്‍ വ്യക്തമാക്കിയതിനാല്‍ എന്താകുമെന്നത് കണ്ടറിയണം. ടി20 ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരോട് ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്. ഇന്ത്യയുടെ പരീക്ഷണങ്ങള്‍ പാളുമോ അതോ ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുക്കുമോയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications