For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: മെഗാ 'ഹിറ്റ്', ലോക റെക്കോര്‍ഡിട്ട് രോഹിത്, കോലിയെ പിന്നിലാക്കി!

ഫിഫ്റ്റിയുമായി ടീമിന്റെ രക്ഷകനായിരുന്നു

വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ടി20യില്‍ പുതിയ ലോക റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. കളിയില്‍ കിടിലന്‍ ഫിഫ്റ്റിയുമായി അദ്ദേഹം ടീമിന്റെ രക്ഷകനായി മാറിയിരുന്നു. ഇന്ത്യയുടെ മറ്റു ബാറ്റര്‍മാര്‍ റണ്ണെടുക്കാന്‍ വിഷമിച്ച പിച്ചില്‍ 64 റണ്‍സുമായി രോഹിത് ടോപ്‌സ്‌കോററായി മാറി. ഇതോടൊയാണ് ചരിത്രനേട്ടവും അദ്ദേഹത്തെ തേടിയെത്തിയത്.

44 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് രോഹിത് 64 റണ്‍സ് അടിച്ചെടുത്തത്. 35 ബോളുകളില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ ഫിഫ്റ്റി. നേരത്തേ നടന്ന വിന്‍ഡീസുമായുള്ള ഏകദിന പരമ്പരയില്‍ വിശ്രമമനുവദിക്കപ്പെട്ട അദ്ദേഹം ഫിഫ്റ്റിയുമായി ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കുകയും ചെയ്തു.

1

അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്‌കോറുകളെന്ന റെക്കോര്‍ഡാണ് ഈ മല്‍സരത്തില്‍ രോഹിത് ശര്‍മയെ തേടിയെത്തിയത്. അദ്ദേഹത്തിന്റെ 31ാമത്തെ ഫിഫ്റ്റി പ്ലസ് സ്‌കോറായിരുന്നു ഈ കളിയിലേത്.
നേരത്തേ ടീമംഗവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു ഹിറ്റ്മാന്‍. 30 ഫിഫ്റ്റികളാണ് കോലിയുടെ അക്കൗണ്ടിലുള്ളത്.

2

ഈ ലിസ്റ്റിലെ മൂന്നാമന്‍ പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമാണ്. അദ്ദേഹം 27 ഫിഫ്റ്റികള്‍ നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ (23), ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (22), ന്യൂസിലാന്‍ഡ് വനിതാ താരം സൂസി ബേറ്റ്‌സ് (22) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

രോഹിത് vs രാഹുല്‍, ഇവരുടെ ക്യാപ്റ്റന്‍സിയിലെ വ്യത്യാസങ്ങളെന്ത്? ഒന്നില്‍ രാഹുല്‍ കേമന്‍

3

ടി20 ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമായും രോഹിത് ശര്‍മ മാറിയിരിക്കുകയാണ്. ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിനെയാണ് ഹിറ്റ്മാന്‍ പിന്തള്ളിയത്. 129 മല്‍സരങ്ങളില്‍ നിന്നും 32.42 ശരാശരിയില്‍ 3406 റണ്‍സാണ് ഇന്ത്യന്‍ നായകന്റെ സമ്പാദ്യം. 118 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

4

116 മല്‍സരങ്ങളില്‍ നിന്നും ഗപ്റ്റില്‍ 32.37 ശരാശരിയില്‍ നേടിയത് 3399 റണ്‍സാണ്. മൂന്നാംസ്ഥാനത്തു ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോലിയാണ്. 99 മല്‍സരങ്ങളില്‍ നിന്നും 50.12 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ അദ്ദേഹം 3308 റണ്‍സെടുത്തിട്ടുണ്ട്. ഈ ലിസ്റ്റിലെ ആദ്യത്തെ പത്തു പേരില്‍ 50ന് മുകളില്‍ ശരാശരിയുള്ള ഏക താരവും കോലിയാണ്.

ഐപിഎല്ലിലെ ഹാട്രിക്ക്, അതും മുംബൈയ്‌ക്കെതിരേ! എങ്ങനെ സംഭവിച്ചുവെന്ന് രോഹിത്

വിന്‍ഡീസിനു 191 റണ്‍സ് വിജയലക്ഷ്യം

വിന്‍ഡീസിനു 191 റണ്‍സ് വിജയലക്ഷ്യം

ഒന്നാം ടി20യില്‍ 191 റണ്‍സിന്റെ വിജയലക്ഷ്യമാണ് വെസ്റ്റ് ഇന്‍ഡീസിനു ഇന്ത്യ നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ആറു വിക്കറ്റിനു
190 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. രോഹിത് ശര്‍മയുടെ (64) ഫിഫ്റ്റിയും ദിനേശ് കാര്‍ത്തികിന്റെ തകര്‍പ്പന്‍ ഫിനിഷിങുമാണ് (19 ബോളില്‍ 41*) ഇന്ത്യയെ വലിയ ടോട്ടലിലെത്തിച്ചത്. ഡികെ 19 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറും നേടി. ഓപ്പണിങില്‍ പരീക്ഷിക്കപ്പെട്ട സൂര്യകുമാര്‍ യാദവാണ് (24) മറ്റൊരു പ്രധാന സ്‌കോറര്‍.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, രവി ബിഷ്‌നോയ്, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്.

വെസ്റ്റ് ഇന്‍ഡീസ്- ഷമാറ ബ്രൂക്ക്‌സ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോമന്‍ പവെല്‍, നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), കൈല്‍ മയേഴ്‌സ്, ജേസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസെയ്ന്‍, ഒഡെയ്ന്‍ സ്മിത്ത്, അല്‍സാറി ജോസഫ്, ഒബെഡ് മക്കോയ്, കീമോ പോള്‍.

Story first published: Friday, July 29, 2022, 22:39 [IST]
Other articles published on Jul 29, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+