IND vs WI: സിക്‌സര്‍ റെക്കോഡിട്ടു, പിന്നാലെ രോഹിത്തിന് പരിക്ക്, ഇന്ത്യക്ക് വലിയ ആശങ്ക

വിന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയെങ്കിലും നായകന്‍ രോഹിത് ശര്‍മയുടെ പരിക്കില്‍ ആശങ്ക. മൂന്നാം മത്സരത്തില്‍ ഇന്ത്യക്കായി ബാറ്റിങ്ങിനിറങ്ങിയ അഞ്ച് പന്തില്‍ ഓരോ ഫോറും സിക്‌സും ഉള്‍പ്പെടെ 11 റണ്‍സെടുത്ത് നില്‍ക്കവെ രോഹിത്തിന് പരിക്കേല്‍ക്കുകയായിരുന്നു. പുറം വേദനയെത്തുടര്‍ന്ന് റിട്ടേര്‍ഡ് ഹര്‍ട്ടായാണ് അദ്ദേഹം മടങ്ങിയത്. ഇന്ത്യയെ സംബന്ധിച്ച് വലിയ ആശങ്കയാണ് രോഹിത്തിന്റെ പരിക്ക് ഉണ്ടാക്കുന്നത്.
മത്സരശേഷം പരിക്ക് കാര്യമല്ലെന്നും അടുത്ത മത്സരത്തില്‍ കളിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും രോഹിത് ശര്‍മ പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് പരിശോധിച്ച് വരികയാണെന്നാണ് ടീമിന്റെ മെഡിക്കല്‍ സംഘം പറയുന്നത്. ഏഷ്യാ കപ്പ് അടുത്തിരിക്കെ രോഹിത്തിന് പരിക്കേറ്റത് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമല്ല. പരിക്കിന്റെ പ്രശ്‌നങ്ങള്‍ തുടരുകയോ അദ്ദേഹത്തിന് ഏഷ്യാ കപ്പ് നഷ്ടപ്പെടുകയോ ചെയ്താല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയായിരിക്കുമെന്നതില്‍ സംശയമില്ല.

സമീപകാലത്തായി ഇന്ത്യയുടെ മുഖ്യതാരങ്ങളില്‍ പലരേയും ഫിറ്റ്‌നസ് പ്രശ്‌നം അലട്ടുന്നു. രോഹിത്തിന്റെ ഫിറ്റ്‌നസ് പ്രശ്‌നം നേരത്തെ തന്നെ ചോദ്യം ഉയര്‍ത്തിയിരുന്നു. കോവിഡിന്റെ ഇടവേളക്ക് ശേഷം അദ്ദേഹത്തിന്റെ ശരീരഭാരം ഉയരുകയും കുടവയര്‍ വരികയും ചെയ്തിരുന്നു. പിന്നീടിത് കുറക്കാന്‍ അദ്ദേഹത്തിനായെങ്കിലും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ഇടക്കിടെ ഇപ്പോഴും രോഹിത്തിനെ വേട്ടയാടുന്നു.
റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങുന്നതിന് മുമ്പ് വമ്പനൊരു റെക്കോഡും സ്വന്തം പേരിലാക്കിയാണ് ഹിറ്റ്മാന്‍ മടങ്ങിയത്. ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്. സ്ഥിരം നായകനായിട്ട് അധികനാളാകാത്ത രോഹിത് 60 സിക്‌സുകളാണ് ഇതിനോടകം നേടിയത്. വിരാട് കോലിയുടെ 59 സിക്‌സുകളുടെ റെക്കോഡാണ് രോഹിത് മറികടന്നത്. എംഎസ് ധോണി 34 സിക്‌സുകളുമാണ് നേടിയത്.
IND vs WI: രോഹിത്തും ധവാനും ഉടക്കിലോ?, ഹിറ്റ്മാന്‍ ലക്ഷ്യമിടുന്നതെന്ത്?, സെലക്ടര്‍ പറയുന്നു

കെ എല്‍ രാഹുലും തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലാവുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരക്ക് മുമ്പ് പരിക്കേറ്റ രാഹുലിന് ഇതുവരെ തിരിച്ചുവരാനായിട്ടില്ല. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലേക്ക് പരിഗണിച്ചിരുന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് അദ്ദേഹത്തിന് വീണ്ടും ടീമിന് പുറത്തുപോവേണ്ടി വന്നു. സിംബാബ് വെ പര്യടനത്തിലൂടെ രാഹുലിന് തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷ.

മൂന്നാം ടി20യില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ ഗംഭീര ജയമാണ് നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റ് ഇന്‍ഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ ഒരോവറും ഏഴ് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് വിജയം നേടിയത്. സൂര്യകുമാര്‍ യാദവിന്റെ (76) വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യക്ക് വമ്പന്‍ ജയമൊരുക്കിയത്. 44 പന്തില്‍ 8 ഫോറും നാല് സിക്‌സുമാണ് സൂര്യ നേടിയത്. ഓപ്പണറാക്കി എന്തിന് സൂര്യയെ ഇറക്കിയെന്ന് ചോദിച്ചവര്‍ക്കുള്ള ഉത്തരമാണ് സൂര്യ വെടിക്കെട്ട് ഫിഫ്റ്റിയോടെ നല്‍കിയത്.
'ഡിന്‍ഡ വന്ന് സച്ചിനെ രൂക്ഷമായി നോക്കി', പിന്നെ സംഭവിച്ചത്!, ഓര്‍മ പങ്കുവെച്ച് ദാസ്ഗുപ്ത

ശ്രേയസ് അയ്യര്‍ 27 പന്തില്‍ 24 റണ്‍സ് മാത്രം നേടി നിരാശപ്പെടുത്തി. അടുത്ത മത്സരത്തില്‍ ശ്രേയസ് പ്ലേയിങ് 11 ഉണ്ടാകില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായി. ഹര്‍ദിക് പാണ്ഡ്യക്കും (4) ബാറ്റുകൊണ്ട് കാര്യമായി തിളങ്ങാനായില്ലെങ്കിലും റിഷഭ് പന്ത് (33*) അവസരത്തിനൊത്ത് ഉയര്‍ന്നതോടെ ഇന്ത്യ അനായാസമായി വിജയത്തിലേക്കെത്തുകയായിരുന്നു.

ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലെത്തി. നാലാം മത്സരവും ജയിച്ച് പരമ്പര ഉറപ്പിക്കാനും ഇന്ത്യയിറങ്ങുക. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ആത്മവിശ്വാസം ഉയര്‍ത്താന്‍ പരമ്പരകളെല്ലാം നേടേണ്ടതായുണ്ട്. വിന്‍ഡീസ് പരമ്പരക്ക് ശേഷം ഇന്ത്യ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരോടെല്ലാം ടി20 പരമ്പര കളിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെ തട്ടകത്തില്‍ തോല്‍പ്പിച്ച് ടി20 പരമ്പര നേടിയ ഇന്ത്യക്ക് വിന്‍ഡീസ് പരമ്പരയും നേടിയെടുക്കാന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications