Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: മറ്റുള്ളവര്‍ കളിക്കട്ടെ, നീ വഴി മാറിക്കൊടുക്കണം- ഇന്ത്യന്‍ പേസറോടു കനേരിയ

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടി20 പരമ്പരയിലെ നാലാമത്തെ മല്‍സരം ശനിയാഴ്ച അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നടക്കാനിരിക്കുകയാണ്. പരമ്പരയില്‍ 2-1നു ലീഡ് ചെയ്യുന്ന ഇന്ത്യ നാലാമങ്കം ജയിച്ച് അപരാജിത ലീഡ് നേടാെേമന്ന ആത്മവിശ്വാസത്തിലാണ്. മൂന്നാം ടി20യില്‍ ജയിച്ച ടീമില്‍ ചില മാറ്റങ്ങളോടെയായിരിക്കും ഇന്ത്യ ഇറങ്ങുക.

1

ശ്രേയസ് അയ്യര്‍, ആവേശ് ഖാന്‍ എന്നിവരാണ് ടീമില്‍ നിന്നും പുറത്താവാനിടയുള്ള കളിക്കാര്‍. അതിനിടെ ആവേശിനെതിരേ വിമര്‍ശനവുമായി രംഗത്തു വ്ന്നിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. അധികം വൈകാതെ തന്നെ ഇന്ത്യയുടെ ടി20 ടീമില്‍ നിന്നും താരം പുറത്താവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2

വെസ്റ്റ് ഇന്‍ഡീസിനെതിരേ നേരത്തേ നടന്ന ഏകദിന പരമ്പരയിലൂടെയായിരുന്നു ആവേശ് ഖാന്‍ ഈ ഫോര്‍മാറ്റില്‍ അരങ്ങേറിയത്. ട്രിനിഡാഡില്‍ നടന്ന രണ്ടാം ഏകദിനത്തിലാണ് താരം കളിച്ചത്. പക്ഷെ നിരാശാജനകമായ പ്രകടനമാണ് ആവേശ് ഈ കളിയില്‍ പുറത്തെടുത്തത്. 10 ഓവറില്‍ 54 റണ്‍സ് വഴങ്ങിയ പേസര്‍ക്കു വിക്കറ്റൊന്നും ലഭിച്ചില്ല. ടി20 പരമ്പരയിലും ആവേശിനു ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു മല്‍സരങ്ങളില്‍ 31, 47 എന്നിങ്ങനെ റണ്‍സാണ് പേസര്‍ വിട്ടുകൊടുത്തത്.

IND vs ZIM: രണ്ടു പേര്‍ക്ക് പര്യടനം നിര്‍ണായകം, മിന്നിയാല്‍ ഇന്ത്യന്‍ ലോകകപ്പ് ടീമിലേക്ക്!

3

സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ആവേശ് ഖാന്റെ പ്രകടനത്തെ ഡാനിഷ് കനേരിയ വിമര്‍ശിച്ചത്. ആവേശ് ഒരുപാട് റണ്‍സ് ഓരോ മല്‍സരത്തിലും വഴങ്ങിക്കൊണ്ടിരിക്കുകയാണ്. ഇക്കോണമി റേറ്റ് 10 മുതല്‍ 15.7 വരെ വര്‍ധിച്ചും കൊണ്ടിരിക്കുകയാണ്. മൂന്നാം ടി20യില്‍ വളരെ മോശം ബൗളിങായിരുന്നു ആവേശിന്റേത്.

4

ആവേശിനു തന്റെ ഗ്രിപ്പ് നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നാണ് ഞാന്‍ കരുതുന്നത്. പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷല്‍ പട്ടേല്‍ പോലെയുള്ള കളിക്കാര്‍ക്കു വേണ്ടി അവന്‍ വഴി മാറിക്കൊടുക്കേണ്ടത് ആവശ്യമാണ്. വിന്‍ഡീസിനെതിരായ അവസാന രണ്ടു ടി20കളില്‍ ആവേശ് കളിക്കുകയാണെങ്കില്‍ അദ്ദേഹം തന്റെ ക്രടനം നന്നായി ഉയര്‍ത്തണം. കൂടാതെ സിംബാബ്‌വെയിലും നന്നായി പെര്‍ഫോം ചെയ്യണമെന്നും കനേരിയ തന്റെ യൂട്യൂബ് ചാനലില്‍ അഭിപ്രായപ്പെട്ടു.

5

മൂന്നാം ടി20യില്‍ രവീന്ദ്ര ജഡേജയ്ക്കു പകരം ഇന്ത്യന്‍ ടീമിലേക്കു വന്ന ദീപക് ഹൂഡയെ കൊണ്ട് ഇന്ത്യ കൂടുതല്‍ ഓവറുകള്‍ ബൗള്‍ ചെയ്യിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ഡാനിഷ് കനേരിയ ചോദിക്കുന്നു. ഇന്നിങ്‌സിലെ ആദ്യ ഓവര്‍ ബൗള്‍ ചെയ്തത് ഹൂഡയായിരുന്നു. ഓവറില്‍ വിട്ടുകൊടുത്തത് ഒരേയൊരു റണ്‍സ് മാത്രമാണ്. പക്ഷെ പിന്നീട് മല്‍സരത്തില്‍ അദ്ദേഹത്തിനു ഓവര്‍ നല്‍കിയിരുന്നില്ല.
ഓപ്പണിങ് ഓവറില്‍ ഒരു റണ്‍സ് മാത്രമേ ദീപക് ഹൂഡ വിട്ടുകൊടുത്തുള്ളൂ. അദ്ദേഹം തുടര്‍ന്ന് ഓവറുകള്‍ എറിയാതിരുന്നത് വിചിത്രമാണ്. ഹൂഡയെക്കൊണ്ട് ഇന്ത്യക്കു ഇനിയും ഓവറുകള്‍ ചെയ്യിക്കാമായിരുന്നെന്നും ഡാനിഷ് കനേരിയ വിലയിരുത്തി.

6

മൂന്നാം ടി20യില്‍ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് അഞ്ചു വിക്കറ്റിനു 164 റണ്‍സെടുത്തു. ഓപ്പണര്‍ കൈല്‍ മയേഴ്‌സിന്റെ (73) ഫിഫ്റ്റിയാണ് വിന്‍ഡീസിനു ജയിക്കാവുന്ന ടോട്ടല്‍ നേടിക്കൊടുത്തത്. മറുപടിയില്‍ ഒരോവര്‍ ബാക്കി നില്‍ക്കെ മൂന്നു വിക്കറ്റിനു ഇന്ത്യ ലക്ഷ്യത്തിലെത്തി. സൂര്യകുമാര്‍ യാദവാണ് (76) ടീമിന്റെ വിജയശില്‍പ്പിയായത്.

Story first published: Friday, August 5, 2022, 15:04 [IST]
Other articles published on Aug 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+