Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: കമോണ്‍ സഞ്ജൂ, ഇത് നീ ഫിനിഷ് ചെയ്യണം! ശ്രദ്ധിക്കേണ്ടത് രണ്ടു കാര്യം മാത്രം

വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ ഇറങ്ങാനിരിക്കെ സഞ്ജു സാംസണിനു നിര്‍ണായക ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. രണ്ടാം ഏകദിനത്തില്‍ ഇന്ത്യ വമ്പന്‍ സ്‌കോര്‍ വിജയകരമായി ചേസ് ചെയ്തപ്പോള്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളായിരുന്നു സഞ്ജു. 54 റണ്‍സായിരുന്നു താരം നേടിയത്. അദ്ദേഹത്തിന്റെ കന്നി ഏകദിന ഫിഫ്റ്റി കൂടിയായിരുന്നു ഇത്.

1

മികച്ച ഫോമില്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കെ നിര്‍ഭാഗ്യകരമായ രീതിയില്‍ സഞ്ജു റണ്ണൗട്ടാവുകയായിരുന്നു. നോണ്‍ സ്‌ട്രൈക്കറായ ദീപക് ഹൂഡയുടെ ഒരു മോശം കോളായിരുന്നു അദ്ദേഹത്തിന്റെ പുറത്താവലിലേക്കു നയിച്ചത്. നടക്കാനിരിക്കുന്ന അഞ്ചു ടി20കളുടെ പരമ്പരയില്‍ ടീമില്‍ ഭാഗമല്ലാത്തതിനാല്‍ തന്നെ സെക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സഞ്ജുവിനു ലഭിക്കുന്ന അവസാനത്തെ അവസരം കൂടിയാണ് ഇന്നത്തെ മൂന്നാം ഏകദിനം.

2

രണ്ടാം ഏകദിനത്തില്‍ സഞ്ജു സാംസണ്‍ ഇന്ത്യക്കു വേണ്ടി വളരെ നന്നായി തന്നെ കളിച്ചു. എതിര്‍ ടീം ഡിആര്‍എസ് എടുക്കാതിരുന്നത് നല്ല കാര്യമായിരുന്നു. ഇന്നത്തെ മല്‍സരത്തില്‍ സഞ്ജുവില്‍ എനിക്കു പല പ്രതീക്ഷകളുമുണ്ട്. ഈ കളി സഞ്ജു ഫിനിഷ് ചെയ്യുമെന്നാണ് ഞാന്‍ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നത്.

3

രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഇന്നിങ്‌സിനെ കഴിയാവുന്നത്രയും ആഴത്തിലേക്കു കൊണ്ടുപോവുകയാണ് ആദ്യത്തേത്. വിക്കറ്റ് വലിച്ചെറിയാതിരിക്കുകയാണ് അടുത്ത കാര്യം. കഴിഞ്ഞ കളിയിലെ റണ്ണൗട്ട് തീര്‍ത്തും നിര്‍ഭാഗ്യകരം തന്നെയാണെന്നും ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

രോഹിത് vs രാഹുല്‍, ഇവരുടെ ക്യാപ്റ്റന്‍സിയിലെ വ്യത്യാസങ്ങളെന്ത്? ഒന്നില്‍ രാഹുല്‍ കേമന്‍

4

ഏകദിന പരമ്പരയിലെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും മോശമല്ലാത്ത തുടക്കം ലഭിച്ചിട്ടും അവ വലിയ സ്‌കോറുകളിലെത്തിക്കാന്‍ കഴിയാതെ പോയ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയ്ക്കും ഉപദേശം നല്‍കാന്‍ ആകാശ് ചോപ്ര മറന്നില്ല.ദീപക് ഹൂഡ മനോഹരമായിട്ടാണ് കളിക്കുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹം കുറച്ച് തിരക്ക് കൂട്ടുന്നതായി കാണപ്പെട്ടു. കുറച്ചുകൂടി ശ്രദ്ധയോടെ ബാറ്റ് ചെയ്തിരുന്നെങ്കില്‍ മല്‍സരത്തിന്റെ അവസാനം വരെ ഹൂഡയ്ക്കു ക്രീസില്‍ തുടരാന്‍ സാധിക്കുമായിരുന്നുവെന്നും ചോപ്ര വിലയിരുത്തി.

5

33 ബോളില്‍ 36 റണ്‍സായിരുന്നു രണ്ടാം ഏകദിനത്തില്‍ ഹൂഡ നേടിയത്. അവസാനത്തെ 36 ബോളില്‍ ഇന്ത്യക്കു ജയിക്കാന്‍ 56 റണ്‍സ് വേണമെന്നിരിക്കെ അക്കീല്‍ ഹൊസെയ്‌ന്റെ ബോളില്‍ വമ്പന്‍ ഷോട്ടിന ശ്രമിച്ച ഹൂഡയെ ബാക്ക്‌വേര്‍ഡ് പോയിന്റില്‍ ഹെയ്ഡന്‍ വാല്‍ഷ് പിടികൂടുകയായിരുന്നു.

ബാറ്റിങിനു മുമ്പ് ടോയ്‌ലറ്റിലേക്ക് ഓടുന്ന ധവാന്‍! കാത്തുനില്‍പ്പ് പതിവെന്നു രോഹിത്

6

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും മികച്ച ബാറ്റിങ് കാഴ്ചവച്ച യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ ആകാശ് ചോപ്ര പ്രശംസിച്ചു. രണ്ടാം ഏകദിനത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ ഇന്നിങ്‌സ് വളരെ മികച്ചതായിരുന്നു. വളരെ വിചിത്രമായ ഒരു പുറത്താവലായിരുന്നു താരത്തിന്റേത്. വളരെ നന്നായി ബാറ്റ് ചെയ്തു കൊണ്ടിരിക്കെയായിരുന്നു ഇത്.
ഷോട്ടുകള്‍ കളിമ്പോള്‍ ഗ്യാപ്പുകള്‍ കണ്ടെത്താനുള്ള മിടുക്കാണ് ഗില്ലിനെ വേറിട്ടു നിര്‍ത്തുന്നത്. അവന്‍ ഷോട്ടുകള്‍ പായിക്കുമ്പോള്‍ അവയൊന്നും ഫീല്‍ഡര്‍മാരിലേക്കു പോവുന്നില്ല. എല്ലായ്‌പ്പോഴും ഗ്യാപ്പുകളിലേക്കാണ് ബോള്‍ പോവുന്നതെന്നും ചോപ്ര വിലയിരുത്തി.

7

ശുഭ്മാന്‍ ഗില്‍ ഒന്നുകില്‍ നേരത്തേയോ, അല്ലെങ്കില്‍ വൈകിയോയാണ് ഷോട്ടുകള്‍ പായിക്കുന്നത്. കൈക്കുഴ വളരെ നന്നായി ഉപയോഗിക്കാന്‍ താരത്തിനു സാധിക്കുന്നുണ്ട്. അതു വളരെയധികം ആകര്‍ഷകവുമാണ്. ഗില്‍, ഒരു സെഞ്ച്വറിയടിക്കൂ. ഇന്നത്തെ കളിയില്‍ അവന്‍ സെഞ്ച്വറി കുറിക്കുകയാണെങ്കില്‍ മുന്നോട്ടുള്ള സമയം വളരെ താല്‍പര്യമുണര്‍ത്തുന്നതായിരിക്കും. അതു സംഭവിച്ചാല്‍ ഇന്ത്യ ആരെ കളിപ്പിക്കും?| ആരെ പുറത്ത് ഇരുത്തുമെന്നതും കാണാന്‍ ആഗ്രഹിക്കുന്നതായും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, July 27, 2022, 12:38 [IST]
Other articles published on Jul 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+