Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഇനി ടി20 വെടിക്കെട്ട്, ആദ്യ മത്സരം നാളെ, ഹിറ്റ്മാന്‍ നയിക്കും, പ്രിവ്യൂ, സാധ്യതാ 11

1

ട്രിനിഡാഡ്: ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് അഞ്ച് മത്സര ടി20 പരമ്പരക്ക് നാളെ തുടക്കം. മൂന്ന് മത്സര ഏകദിന പരമ്പര തൂത്തുവാരിയെത്തുന്ന ഇന്ത്യ ടി20 പരമ്പരയിലും വൈറ്റ് വാഷ് ലക്ഷ്യമിടുമ്പോള്‍ അഭിമാനം കാക്കാന്‍ ആതിഥേയരായ വിന്‍ഡീസിന് പരമ്പര നേടേണ്ടതായുണ്ട്. രോഹിത് ശര്‍മ ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയിട്ടുണ്ട്. രോഹിത്തിന് കീഴില്‍ ടി20 പരമ്പര കൈവിടാതെ കുതിക്കുന്ന ഇന്ത്യ വിന്‍ഡീസിലും ചരിത്ര നേട്ടം ആവര്‍ത്തിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യന്‍ സമയം വൈകീട്ട് 8 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഡിഡി സ്‌പോര്‍ട്‌സില്‍ മത്സരം തത്സമയം കാണാം.

1

വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവര്‍ വിശ്രമത്തില്‍ തുടരുകയാണ്. പരിക്ക് ഇന്ത്യയെ ബാധിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് തൊട്ടുമുമ്പ് പരിക്കേറ്റ കെ എല്‍ രാഹുലിന്റെ പരിക്ക് ഇതുവരെ ഭേദമായിട്ടില്ല. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ രാഹുലും ഉള്‍പ്പെട്ടിരുന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് പുറത്തിരിക്കേണ്ടി വന്നു. ഇപ്പോഴിതാ വിന്‍ഡീസിനെതിരായ ടി20 പരമ്പരയും രാഹുല്‍ കളിക്കില്ലെന്നുറപ്പായിരിക്കുകയാണ്.

ഏകദിന പരമ്പരയില്‍ തിളങ്ങിയ സഞ്ജുവിന് ടി20ടീമില്‍ ഇടമില്ല. ദീപക് ഹൂഡയും ദിനേഷ് കാര്‍ത്തികും ടീമില്‍ സ്ഥാനം പിടിച്ചപ്പോഴും സഞ്ജുവിനെ തഴഞ്ഞു. ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ ദിനേഷ് കാര്‍ത്തികിനും ശ്രേയസ് അയ്യരിനും അക്ഷര്‍ പട്ടേലിനുമെല്ലാം ടീമില്‍ ഇടം പിടിക്കാന്‍ വിന്‍ഡീസ് ടി20 പരമ്പരയില്‍ തിളങ്ങേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇവരുടെ ലോകകപ്പ് ടീമിലിടം പിടിക്കാനുള്ള സാധ്യതകള്‍ ചുരുങ്ങും.

മൂന്ന് പേര്‍ ഫ്‌ളോപ്പാകണം, എങ്കില്‍ സഞ്ജുവിന് ലോട്ടറി!, ടി20 ലോകകപ്പിലും വിളിയെത്തിയേക്കും

2

ഇന്ത്യ ഇത്തവണ ചില അപ്രതീക്ഷിത പരീക്ഷണങ്ങളും ടി20 ടീമില്‍ നടത്തുന്നുണ്ട്. 2021ലെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യ ആദ്യമായി ആര്‍ അശ്വിന് ടി20 ടീമില്‍ ഇടം കൊടുത്തു. അശ്വിനെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കുന്നുണ്ടെന്ന വ്യക്തമായ സൂചന നല്‍കുന്നതാണ് ഈ നീക്കം. സ്പിന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജക്ക് പരിക്കിനെത്തുടര്‍ന്ന് ഏകദിന പരമ്പര നഷ്ടമായിരുന്നു. ടി20 പരമ്പരയിലും അദ്ദേഹം ഉണ്ടാവില്ല. ജഡേജക്ക് പകരം അക്ഷര്‍ പട്ടേലിന് ഇന്ത്യ അവസരം നല്‍കും.

3

യുസ് വേന്ദ്ര ചഹാലിന് ഇന്ത്യ ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. പകരം കുല്‍ദീപ് യാദവ് ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തി. ഫിറ്റ്‌നസ് പ്രശ്‌നം നേരിട്ടിരുന്ന കുല്‍ദീപ് ആരോഗ്യം വീണ്ടെടുത്താണ് മടങ്ങിയെത്തുന്നത്. യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയും ഇന്ത്യന്‍ ടീമില്‍ അവസരം തേടുന്നു. ഇന്ത്യയുടെ പല താരങ്ങളുടെയും ചീട്ടുകീറുന്ന പരമ്പരയായി ഇത് മാറിയേക്കും.

ധോണിക്ക് കീഴില്‍ ടി20 സൂപ്പര്‍ ബൗളര്‍മാര്‍, കോലിയെത്തിയതോടെ വെടിതീര്‍ന്നു!, നാല് പേരിതാ

4

വിന്‍ഡീസിനെ ഏകദിനത്തിനെക്കാളും ഭയക്കേണ്ടത് ടി20യിലാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ വലിയ നിരയുള്ള വിന്‍ഡീസിനെ എളുപ്പത്തില്‍ ഇന്ത്യക്ക് തോല്‍പ്പിക്കാനാവില്ല. അതുകൊണ്ട് തന്നെ ശക്തമായ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. വിന്‍ഡീസ് ഇതുവരെ ടി20 ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. നിക്കോളാസ് പൂരന്‍ തന്നെയാവും ടീമിനെ ടി20 പരമ്പരയിലും നയിക്കുക. ജേസണ്‍ ഹോള്‍ഡര്‍, റോവ്മാന്‍ പവല്‍ എന്നിവരെപ്പോലെ മികച്ച മാച്ച് വിന്നര്‍മാരും വിന്‍ഡീസിനൊപ്പമുണ്ട്.

5

ഇന്ത്യയുടെ സാധ്യതാ 11: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആര്‍ അശ്വിന്‍, അര്‍ഷദീപ് സിങ്‌

Story first published: Thursday, July 28, 2022, 12:30 [IST]
Other articles published on Jul 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+