Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ജൂനിയര്‍ സെവാഗായി ഗില്‍, സച്ചിന്റെ വമ്പന്‍ റെക്കോഡ് തകര്‍ത്തു, ഇനി തലപ്പത്ത്

1

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ആവേശ ജയം നേടിയെടുത്തിരിക്കുകയാണ്. മൂന്ന് റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് ആറ് വിക്കറ്റിന് 305 റണ്‍സെടുക്കാനെ സാധിച്ചുള്ളു. അവസാന ഓവറുകളില്‍ മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെ പേസര്‍മാര്‍ ടീമിന് വിജയം നേടിക്കൊടുക്കുകയായിരുന്നു.

മത്സരത്തില്‍ ഇന്ത്യക്ക് കരുത്തായത് ഓപ്പണര്‍മാരുടെ ബാറ്റിങ് പ്രകടനമാണ്. നായകന്‍ ശിഖര്‍ ധവാന്‍ (97) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. റുതുരാജ് ഗെയ്ക് വാദിനെയും ഇഷാന്‍ കിഷനെയും മറികടന്ന് ഇന്ത്യ ഓപ്പണിങ്ങിലേക്ക് ശുബ്മാന്‍ ഗില്ലിന് അവസരം നല്‍കിയപ്പോള്‍ അദ്ദേഹം നിരാശപ്പെടുത്തിയില്ല. തന്റെ കന്നി ഏകദിന അര്‍ധ സെഞ്ച്വറി നേട്ടം സ്വന്തമാക്കാന്‍ ഗില്ലിനായി. സെഞ്ച്വറി ഉറപ്പിച്ച ഇന്നിങ്‌സായിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാല്‍ റണ്ണൗട്ടാവുകയായിരുന്നു.

1

36 പന്തില്‍ അദ്ദേഹം ഫിഫ്റ്റി പൂര്‍ത്തിയാക്കി. ധവാനെ കാഴ്ചക്കാരനാക്കി ഗില്‍ ഇന്ത്യയുടെ വെടിക്കെട്ട് ഏറ്റെടുക്കുകയായിരുന്നു. തകര്‍പ്പന്‍ പ്രകടനത്തോടെ വമ്പനൊരു റെക്കോഡ് നേടിയെടുക്കാനും ഗില്ലിന് സാധിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡാണ് ഗില്‍ തകര്‍ത്തത്. വെസ്റ്റ് ഇന്‍ഡീസില്‍ അര്‍ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ ഓപ്പണറെന്ന റെക്കോഡിലാണ് ഗില്‍ സച്ചിനെ മറികടന്നത്.

വിന്‍ഡീസിനെതിരേ ഫിഫ്റ്റി നേടുമ്പോള്‍ 23 വയസും 317 ദിവസവുമാണ് ഗില്ലിന്റെ പ്രായം. സച്ചിന്‍ ഈ റെക്കോഡിലേക്കെത്തുമ്പോള്‍ 24 വയസും 2 ദിവസവുമായിരുന്നു പ്രായം. 53 പന്തുകള്‍ നേരിട്ട് 64 റണ്‍സാണ് ഗില്‍ നേടിയത്. ഇതില്‍ ആറ് ബൗണ്ടറിയും 2 സിക്‌സും ഉള്‍പ്പെടും. അനായാസമായി റണ്‍സുയര്‍ത്തിയ ഗില്ലിനെ നിക്കോളാസ് പൂരനാണ് റണ്ണൗട്ടാക്കിയത്.

ആളെ മനസിലായോ?, എന്തൊരു കോലമെടേ...,സൂപ്പര്‍ ക്രിക്കറ്റ് താരത്തിന് ട്രോളോട് ട്രോള്‍

2

ഗില്ലും ഓപ്പണിങ്ങില്‍ മികവ് കാട്ടിയതോടെ ഇന്ത്യയുടെ ഓപ്പണറാവാനുള്ള പോരാട്ടവും കടുത്തിരിക്കുകയാണ്. നിലവില്‍ രോഹിത് ശര്‍മക്കൊപ്പം ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാം ഓപ്പണിങ്ങിലേക്ക് അവസരം തേടുന്നവരാണ്. എന്നാല്‍ ഇപ്പോള്‍ ശുബ്മാന്‍ ഗില്ലും ഫോമിലേക്കെത്തിയതോടെ ആരെ ഇന്ത്യ ഓപ്പണിങ്ങിലേക്ക് പരിഗണിക്കുമെന്നത് വലിയ ചോദ്യമാണ്.

എന്തായാലും ആദ്യ മത്സരത്തില്‍ മൂന്ന് റണ്‍സിന്റെ ആവേശ ജയം നേടിയെടുക്കാന്‍ ഇന്ത്യക്കായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ശിഖര്‍ ധവാന്‍ (97), ശുബ്മാന്‍ ഗില്‍ (64), ശ്രേയസ് അയ്യര്‍ (54) എന്നിവരാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്. ടോപ് ത്രീ ഇന്ത്യക്ക് മികച്ച അടിത്തറ പാകിയെങ്കിലും അതിനെ മുതലാക്കാന്‍ മധ്യനിരക്ക് സാധിച്ചില്ല.

3

സൂര്യകുമാര്‍ യാദവ് (13), സഞ്ജു സാംസണ്‍ (12), ദീപക് ഹൂഡ (27) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് 350 റണ്‍സ് പിന്നിടേണ്ടതായിരുന്നെങ്കിലും മധ്യനിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് 308 എന്ന നിലയിലേക്ക് ടീം സ്‌കോറിനെ ഒതുക്കിയത്. ഇന്ത്യയുടെ മധ്യനിര താരങ്ങള്‍ക്കെതിരേ വലിയ വിമര്‍ശനം ഇപ്പോള്‍ ആരാധകര്‍ ഉയര്‍ത്തുന്നുമുണ്ട്.

IND vs ZIM: ഇവരെ ഇന്ത്യ തഴയരുത്, അവസരം കൊടുക്കണം, സ്ഥാനം അര്‍ഹിക്കുന്ന അഞ്ച് പേരിതാ

4

ആതിഥേയരെന്ന നിലയില്‍ വിന്‍ഡീസ് ശക്തമായി പ്രത്യാക്രമണം നടത്തിയെങ്കിലും ഭാഗ്യം ഇന്ത്യക്കൊപ്പം നില്‍ക്കുകയായിരുന്നു. മുഹമ്മദ് സിറാജ് അവസാന ഓവര്‍ എറിഞ്ഞ് 15 റണ്‍സ് പ്രതിരോധിച്ച് ഇന്ത്യക്ക് മൂന്ന് റണ്‍സ് ജയം നേടിക്കൊടുക്കുകയായിരുന്നു. രണ്ട് വിക്കറ്റാണ് സിറാജ് നേടിയത്. ശര്‍ദുല്‍ ഠാക്കൂറും യുസ്‌വേന്ദ്ര ചഹാലും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.

Story first published: Saturday, July 23, 2022, 8:27 [IST]
Other articles published on Jul 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+