IND vs WI: 'ഡികെ ഓപ്പണര്‍, രോഹിത് ഫിനിഷര്‍', എങ്ങനെയിരിക്കും?, രൂക്ഷ വിമര്‍ശനവുമായി ആകാശ്

ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാന്‍ പോകവെ ഇന്ത്യ ഇപ്പോഴും പരീക്ഷണം തുടരുന്നതിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാരെന്ന് വിളിക്കാവുന്ന നാലോ അഞ്ചോ താരങ്ങള്‍ ഉണ്ടെന്നിരിക്കെ റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവരെയെല്ലാം ഓപ്പണിങ്ങിലേക്ക് ഇന്ത്യ പരീക്ഷിക്കുന്നതും പരീക്ഷണങ്ങള്‍ പാളുന്നതും ഇതിനോടകം വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
വിന്‍ഡീസിനെതിരായ രണ്ട് ടി20യിലും ഇന്ത്യ രോഹിത് ശര്‍മക്കൊപ്പം ഓപ്പണിങ്ങിലേക്ക് പരീക്ഷിച്ചത് സൂര്യകുമാര്‍ യാദവിനെയാണ്. പരീക്ഷണം പാളുകയും ഇന്ത്യയെ കാര്യമായത് ബാധിക്കുകയും ചെയ്തു. പല മുന്‍ താരങ്ങളും ഇന്ത്യയുടെ അനാവശ്യ പരീക്ഷണങ്ങള്‍ക്കെതിരേ രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ ഓപ്പണിങ്ങിലെ പരീക്ഷണങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും അവതാരകനുമായ ആകാശ് ചോ്രപ.

ദിനേഷ് കാര്‍ത്തികിനെ ഓപ്പണറാക്കി രോഹിത് ശര്‍മയെ ഇന്ത്യ ഫിനിഷറാക്കുകയും ചെയ്യണമെന്നാണ് പരിഹാസമെന്നോണം ആകാശ് ചോപ്ര പറഞ്ഞത്. 'എന്തുകൊണ്ടാണ് ദിനേഷ് കാര്‍ത്തികിനെ നിങ്ങള്‍ ഓപ്പണറാക്കാത്തത്?. എന്തുകൊണ്ട് രോഹിത് ശര്‍മയെ ഫിനിഷറാക്കുന്നില്ല?. അതാണ് ഞാന്‍ ചോദിക്കുന്നത്. ഓരോ താരങ്ങള്‍ക്കും ഓരോ നിയമമാണോ?. ഓപ്പണിങ്ങിലെ പരീക്ഷണം അതിര് കടക്കുന്നു.
സൂര്യകുമാര്‍ യാദവിനെ ഓപ്പണറാക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. ഇംഗ്ലണ്ടില്‍ റിഷഭ് പന്തിനേയും ഓപ്പണറാക്കി. ഏകദിന പരമ്പരയില്‍ ആകെ 30 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. ഏകദിനത്തിലെ അവന്റെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. അവന് ആത്മവിശ്വാസം നല്‍കാനാണ് ഇത്തരമൊരു പരീക്ഷണമെന്ന് പറയരുത്. മികച്ച നിലയില്‍ കളിക്കുന്ന താരമാണവന്‍'- ആകാശ് ചോപ്ര പറഞ്ഞു.
IND vs WI: രോഹിത്തും ധവാനും ഉടക്കിലോ?, ഹിറ്റ്മാന്‍ ലക്ഷ്യമിടുന്നതെന്ത്?, സെലക്ടര്‍ പറയുന്നു

ഇന്ത്യയുടെ നാലാം നമ്പറിലെ വിശ്വസ്തനാണ് സൂര്യകുമാര്‍ യാദവ്. അസാധ്യമെന്ന് തോന്നുന്ന പല ഷോട്ടുകളും അനായാസമായി കളിച്ച് ഫലിപ്പിക്കാന്‍ സൂര്യക്ക് സാധിക്കും. ഇന്ത്യയുടെ 360 ഡിഗ്രി ബാറ്റ്‌സ്മാനാണ് സൂര്യ. മധ്യനിരയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള അപൂര്‍വ്വം താരങ്ങളിലൊരാള്‍. എന്നിട്ടും ഇന്ത്യ അനാവശ്യമായി അദ്ദേഹത്തെ ഓപ്പണിങ്ങിലിറക്കി പരീക്ഷിക്കുകയാണ്.
മുംബൈ ഇന്ത്യന്‍സില്‍ നേരത്തെ ഓപ്പണറായിട്ടുള്ള താരമാണ് സൂര്യകുമാര്‍ യാദവ്. എന്നാല്‍ ഇന്ത്യക്കായി മധ്യനിരയിലാണ് അദ്ദേഹം കൂടുതല്‍ കളിച്ചത്. ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, റുതുരാജ് ഗെയ്ക് വാദ്, ശുബ്മാന്‍ ഗില്‍, പൃഥ്വി ഷാ എന്നിവരെല്ലാം ഓപ്പണിങ്ങില്‍ അവസരം തേടുന്നവരാണ്. ഇതില്‍ രാഹുല്‍ പരിക്കേറ്റ് വിശ്രമത്തിലാണ്. മറ്റുള്ളവരെല്ലാം അവസരം തേടുന്നുണ്ടെങ്കിലും പരിഗണിക്കാതെ ഇന്ത്യ തഴയുകയാണ്.

ഇന്ത്യന്‍ ടീമിന്റെ അനാവശ്യ പരീക്ഷണങ്ങള്‍ക്കെതിരേ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ന്യായീകരിക്കുന്ന നിലപാടാണ് നായകന്‍ രോഹിത് ശര്‍മ സ്വീകരിച്ചത്. ടീമിന്റെ സംതുലിതാവസ്ഥക്കായാണ് ഇത്തരമൊരു പരീക്ഷണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'താരങ്ങള്‍ക്ക് ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ സാധിക്കണം. ഒരു പൊസിഷനില്‍ മാത്രം കളിക്കുന്നവരാവരുത്. താരങ്ങളെ രണ്ട് തരത്തിലെങ്കിലും ടീമിന് ഉപയോഗിക്കാന്‍ സാധിക്കണം'- രോഹിത് ശര്‍മ പറഞ്ഞു.

ടീമിലെ പരീക്ഷണങ്ങള്‍ ഇനിയും തുടരുമെന്ന തരത്തിലാണ് രോഹിത് കഴിഞ്ഞ ദിവസം സംസാരിച്ചത്. എന്നാല്‍ ഇത് ഇന്ത്യക്ക് തിരിച്ചടിയായി മാറാനുള്ള സാധ്യതയാണ് കൂടുതല്‍. മധ്യനിരയിലെ താരങ്ങളെ ഓപ്പണിങ്ങിലേക്ക് മാറ്റുന്നത് അവരുടെ ശൈലിയെ കാര്യമായി ബാധിക്കുകയും വലിയ തിരിച്ചടി ഉണ്ടാവാനും സാധ്യതകളേറെയാണ്. ടി20 ലോകകപ്പിനോടടുത്ത് നില്‍ക്കവെ ഇന്ത്യ ഇത്തരം പരീക്ഷണങ്ങള്‍ ഒഴിവാക്കണമെന്നാണ് പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നത്.
'അവര്‍ രണ്ട് പേരും ഉണ്ടെങ്കില്‍ ലോകകപ്പുറപ്പ്', ഇന്ത്യയുടെ തുറുപ്പുചീട്ട്!, ചൂണ്ടിക്കാട്ടി ജാഫര്‍

ഇന്ത്യ ടി20 ലോകകപ്പിനുള്ള മികച്ച ടീമിനെ കണ്ടെത്തുകയും അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കി ഓരോ പൊസിഷനിലും വളരാനുള്ള അവസരം നല്‍കണമെന്നും ഇനി പരീക്ഷണങ്ങള്‍ക്ക് സമയമില്ലെന്നും മുന്‍ താരങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോഴും രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇതൊന്നും കണക്കിലെടുക്കുന്നില്ല. എന്തായാലും പരീക്ഷണങ്ങള്‍ ഇന്ത്യയെ ചതിക്കുമോ തുണക്കുമോയെന്നത് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications