IND vs WI: ധവാന്‍- ഇഷാന്‍ ഓപ്പണിങ്, സഞ്ജു നാലാമന്‍, സൂര്യ ഫിനിഷര്‍!
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ആദ്യ ഏകദിന മല്‍സരം ഇന്നു രാത്രി നടക്കാനിരിക്കുകയാണ്. രാത്രി ഏഴു മണിക്കാണ് കളിയാരംഭിക്കുന്നത്. ശിഖര്‍ ധവാനു കീഴിലാണ് ഇന്ത്യ പരമ്പര തേടിയിറങ്ങുന്നതെങ്കില്‍ വെസ്റ്റ് ഇന്‍ഡീസിനെ നയിക്കുന്നത് നിക്കോളാസ് പൂരനാണ്.
പല സീനിയര്‍ താരങ്ങള്‍ക്കും പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയിരിക്കുന്നതിനാല്‍ മികച്ച പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുക കോച്ച് രാഹുല്‍ ദ്രാവിഡിന് എളുപ്പമായിരിക്കില്ല. രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കെല്ലാം ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. ഇന്നു നടക്കുന്ന ആദ്യ മല്‍സരത്തിലെ ഇന്ത്യയുടെ ശക്തമായ പ്ലെയിങ് ഇലവനെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര.

ആരൊക്കെയായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുകയെന്നതാണ് ആദ്യത്തെ ചോദ്യം. നായകന്‍ ശിഖര്‍ ധവാന്‍ ഓപ്പണര്‍മാരില്‍ ഒരാളായി കളിക്കും. അക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷെ അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയുടെ കാര്യത്തിലാണ് സംശയമുള്ളത്. ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവര്‍ ഓപ്പണര്‍മാരായി രംഗത്തുണ്ട്.
പക്ഷെ ഇഷാന്‍ കിഷനായിരിക്കും ധവാനോടൊപ്പം ഓപ്പണ്‍ ചെയ്യുകയെന്നാണ് ഞാന്‍ കരുതുന്നത്. റുതുരാജിനു ഏകദിനത്തില്‍ അരങ്ങേറാനോ, ഗില്ലിനെ കളിപ്പിക്കാനോ സാധ്യതയില്ലെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

മധ്യനിരയില്‍ ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് ഇന്ത്യന്‍ ഇലവനില്‍ ആകാശ് ചോപ്ര ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നാം നമ്പറിലേക്ക് ഇന്ത്യക്കു ഒരുപാട് ഓപ്ഷുനകളുണ്ട്. ഞാന്‍ ഈ സ്ഥാനത്തേക്കു പരിഗണിക്കുക ശ്രേയസ് അയ്യരെയായിരിക്കും. അദ്ദേഹത്തിനെതിരേ വിന്‍ഡീസ് ബൗളര്‍മാര്‍ ബൗണ്‍സറുകളും പരീക്ഷിക്കാന്‍ സാധ്യതയുണ്ട്.
ശ്രേയസിനു ശേഷം നാലാം നമ്പറില്‍ സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യണം. അഞ്ചാം നമ്പറില്‍ ദീപക് ഹൂഡയും ആറാമനായി സൂര്യകുമാര്‍ യാദവും ഇറങ്ങണമെന്നു ചോപ്ര ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ടീമില്‍ അവനില്ലെങ്കില്‍ എതിര്‍ ടീം നൃത്തം ചെയ്യും! സ്റ്റാര്‍ ബാറ്ററെ പുകഴ്ത്തി സ്റ്റൈറിസ്

ആറാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനു യോജിച്ചതല്ലെന്നു അറിയാം. അദ്ദേഹം അതിനേക്കാള്‍ മുകളിലാണ് ബാറ്റ് ചെയ്യേണ്ടത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ സൂര്യക്കു അതു ലഭിക്കാനുമിടയില്ല. കാരണം സൂര്യയേക്കാള്‍ നന്നായി ഫിനിഷ് ചെയ്യാന്‍ സാധിക്കുന്ന വേറെയാരാണ് ടീമിലുള്ളത്. അതിനാല്‍ ഫിനിഷറുടെ റോള്‍ സൂര്യക്കു നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഫിനിഷറായി കളിക്കണ്ടിയിരുന്നത്. പക്ഷെ അദ്ദേഹത്തിനു പരമ്പരയില്‍ വിശ്രമം നല്‍കിയതിനാല്‍ ഈ റോളിലേക്കു മറ്റൊരാളെ ഇന്ത്യക്കു പരീക്ഷിക്കേണ്ടി വരും. സൂര്യയെ അഞ്ചാം നമ്പറില്‍ ഇറക്കി ഹൂഡയെ ഫിനിഷറാനാക്കാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല.
IND vs ZIM: നായകനായി രാഹുല്‍, ടീമില്‍ കോലിയും? സഞ്ജുവിനും നറുക്കുവീഴും

രണ്ടു സ്പിന്നര്‍മാര്‍ തീര്‍ച്ചയായും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ കളിക്കേണ്ടതുണ്ടെന്നു ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. സൂര്യക്കു ശേഷം തുടര്‍ന്നുള്ള ഏഴും എട്ടും സ്ഥാനങ്ങളില്‍ രവീന്ദ്ര ജഡേജയും യുസ്വേന്ദ്ര ചഹലുമായിരിക്കണം. ഞാന്‍ രണ്ടു സപിന്നര്‍മാരെ ഉറപ്പായുമെടുക്കും. അതിനു ശേഷം മൂന്നു ഫാസ്റ്റ് ബൗളര്‍മാരും ഇലവനിലുണ്ടാവും. പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരെയാണ് പേസര്‍മാരായി താന്‍ ഉള്‍പ്പെടത്തുകയെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

എട്ടാം നമ്പറില്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ തന്നെ കളിക്കണമന്നാണ് എന്റെ അഭിപ്രായം. കാരണം ലോര്‍ഡ് ടാക്കൂര്‍ ടീമില്‍ വേണ്ടത് പ്രധാനമാണ്. ശര്‍ദ്ദുലിനെ നിങ്ങള്‍ ടീമില്‍ നിലനിര്‍ത്തുന്നു, ഇടയ്ക്കു കളിപ്പിക്കുകയും ചെയ്യുന്നു. ഇതു അദ്ദേഹത്തിന്റെ അവസരമാണന്നാണ് ഞാന്‍ കരുതുന്നത്. ബാറ്റിങിനും ഇതു കുറച്ച് ആഴം നല്‍കുമെന്നം ആകാശ് ചോപ്ര വിലയിരുത്തി.

ചോപ്രയുടെ ഇന്ത്യന്‍ ഇലവന്‍
ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചഹല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications