Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: സഞ്ജു പുറത്തായേക്കും! ഭീഷണി രണ്ടു പേര്‍, അര്‍ഷ്ദീപിന് അരങ്ങേറ്റം- സാധ്യതാ ടീം

വെസ്റ്റ് ഇന്‍ഡീസിനെതിരേ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ആദ്യ ഏകദിനത്തിലെ ഇന്ത്യയുടെ ടീം കോമ്പിനേഷന്റെ കാര്യത്തില്‍ തല പുകയ്ക്കുകയാണ് കോച്ച് രാഹുല്‍ ദ്രാവിഡ്. പ്ലെയിങ് ഇലവന്റെ കാര്യത്തില്‍ പല ചോദ്യങ്ങള്‍ക്കും അദ്ദേഹത്തിനു ഉത്തരം ആവശ്യമാണ്. ഇതില്‍ ആദ്യത്തേത് ആരായിരിക്കും നായകന്‍ ശിഖര്‍ ധവാനോടൊപ്പം ഓപ്പണ്‍ ചെയ്യുകയെന്നതാണ്. രണ്ടാമത്തേത് മധ്യനിരയില്‍ ആരൊയൊക്കെ ഇറക്കുമെന്നതാണ്. മൂന്നാമത്തെ ചോദ്യം ബൗളിങ് കോമ്പിനേഷന്‍ എങ്ങനെയായിരിക്കണം എന്നതാണ്. രണ്ടാംനിര ടീമിനെയാണ് പരമ്പരയില്‍ ഇന്ത്യ പരീക്ഷിക്കുന്നത്.

1

സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയെക്കൂടാതെ വിരാട് കോലി, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കും ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. ഇതോടെയാണ് ടീം കോമ്പിനേഷന്റെ കാര്യത്തില്‍ ദ്രാവിഡ് ആശയ്ക്കുഴപ്പത്തിലായിരിക്കുന്നത്.

2

ഓപ്പണിങില്‍ ശിഖര്‍ ധവാന്റെ ഓപ്പണിങ് പങ്കാളിയായി ഇന്ത്യക്കു ഇറക്കാവുന്ന താരങ്ങള്‍ ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍ എന്നിവരാണ്. ഈ നാലു പേരില്‍ മുന്‍തൂക്കം ലഭിക്കുക ഇഷാന് തന്നെയാരിക്കും. പക്ഷെ താരം ഇടംകൈയനാണെന്നത് ഒരു പ്രശ്‌നമാണ്.

IND vs WI: ബുംറയും ഷമിയുമില്ല, ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരന്‍ ആരാവും? ഇതാ മൂന്നു പേര്‍

3

ധവാനും ഇടംകൈയനായതിനാല്‍ ഒരു വലംകൈയന്‍ ബാറ്ററെ ഇന്ത്യ ഓപ്പണിങിലേക്കു കൊണ്ടുവരും. അങ്ങനെ വന്നാല്‍ ഗില്ലായിരിക്കും ഈ റോളിലേക്കു വരിക. വിരാട് കോലിയുടെ അഭാവത്തില്‍ ഇഷാന്‍ മൂന്നാം നമ്പറിലേക്കു ഇറങ്ങുകയും ചെയ്യും. ടീമിന്റെ വിക്കറ്റ് കാക്കുന്നതും അദ്ദേഹം തന്നെയായിരിക്കും.

4

മധ്യനിരയില്‍ നാല്, അഞ്ച്, ആറ് പൊസിഷനുകളിലേക്കായി നാലു പേരാണ് മല്‍സരരംഗത്തുള്ളത്. സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ എന്നിവരായിരിക്കും ഇത്. ഇവരില്‍ മൂന്നു പേര്‍ക്കു മാത്രമേ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുകയുള്ളൂ. ഒരാള്‍ക്കു പുറത്തിരിക്കേണ്ടി വരും.നിലവിലെ മികച്ച ഫോം പരിഗണിക്കുമ്പോള്‍ നാലാംസ്ഥാനം സൂര്യ കൈക്കലാക്കും.

IND vs WI: ആരാവും ഏകദിനത്തില്‍ ഇന്ത്യന്‍ ടോപ്‌സ്‌കോറര്‍? ഇവരെ നോക്കിവച്ചോ

5

പിന്നെയുള്ളത് അഞ്ചും ആറും പൊസിഷനുകളാണ്. ഇവിടെ സഞ്ജുവിനു ഭീഷണിയുമായി ഹൂഡയും ശ്രേയസുമുണ്ട്. ഹൂഡ അവസാനമായി കളിച്ച മല്‍സരങ്ങളിലെല്ലാം തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചിരുന്നു. കൂടാതെ താരം ഓള്‍റൗണ്ടറുമാണ്. ഇതു ഹൂഡയ്ക്കു മുന്‍തൂക്കം നല്‍കും. ശ്രേയസാവട്ടെ കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ച താരമെന്ന നിലയില്‍ സഞ്ജുവിനെ പിന്തള്ള ടീമിലേക്കു വന്നേക്കും. ഇതു സംഭവിക്കുകയാണെങ്കല്‍ സഞ്ജുവിന് പുറത്തിരുന്ന് കളി കാണേണ്ടി വരും.

6

ബൗളിങില്‍ മൂന്നു പേസര്‍മാരും ഒരു സ്പിന്നറുമുള്‍പ്പെടുന്ന ടീം കോമ്പിനേഷനിലായിരിക്കും ഇന്ത്യ ഇറങ്ങുക. പ്രധാന സ്പിന്നറായി യുസ്വേന്ദ്ര ചാഹല്‍ കളിക്കുമ്പോള്‍ പിന്തുണയുമായി രവീന്ദ്ര ജഡേജയും ദീപത് ഹൂഡയുമുണ്ടാവും.
ബാറ്റിങില്‍ കൂടുതല്‍ ഭേദപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന ശര്‍ദ്ദുല്‍ ടാക്കൂറിനൊപ്പം മുഹമ്മദ് സിറാജും പേസര്‍മാരായി ടീമിലെത്തും. മൂന്നാമത്തെ പേസറായി യുവതാരം അര്‍ഷ്ദീപ് സിങ് അരങ്ങേറ്റം മല്‍സരം കളിക്കാനാണ് സാധ്യത.

7

പ്രസിദ്ധ് കൃഷ്ണ ടീമിലുണ്ടെങ്കിലും ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ ഏകദിന പരമ്പരയില്‍ നിരാശപ്പെടുത്തിയിരുന്നു. അതിനാല്‍ അര്‍ഷ്ദീപിനെ പരീക്ഷിച്ചേക്കും. നേരത്തേ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20ിയില്‍ അരങ്ങേറിയ താരം 3.3 ഓവറില്‍ 18 റണ്‍സിനു രണ്ടു വിക്കറ്റുകളെടുത്തിരുന്നു.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍.

Story first published: Wednesday, July 20, 2022, 17:13 [IST]
Other articles published on Jul 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+