ഇന്ത്യയുടെ 'ഗബ്ബാര്‍', ശിഖര്‍ ധവാന്റെ ആസ്തി അറിയാമോ?, പരസ്യവരുമാനം കോടികള്‍!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആരാധകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് ശിഖര്‍ ധവാന്‍. സീനിയര്‍ താരങ്ങളിലെ പ്രമുഖര്‍ക്ക് ഇന്ത്യ വിശ്രമം നല്‍കുമ്പോള്‍ ടീമിനെ നയിക്കാനുള്ള അവസരവും ധവാന് ലഭിക്കാറുണ്ട്. ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യയെ നയിക്കുന്നത് ധവാനാണ്. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് ഇന്ത്യ അവസരം നല്‍കുന്നതെങ്കിലും ഒരു സമയത്ത് മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം ടീമിന്റെ നെടുന്തൂണായിരുന്നു.
ഇന്ത്യന്‍ ആരാധകര്‍ ഗബ്ബാറെന്ന് വിളിക്കുന്ന ശിഖര്‍ ധവാന്റെ ആസ്തി എത്രയെന്ന് അറിയാമോ?. കോടികള്‍ തന്റെ ഇതുവരെയുള്ള കരിയറിലൂടെ നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 2010ല്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹത്തിന്റ ആകെ ആസ്തി 110 കോടിക്ക് മുകളിലാണ്. ബിസിസി ഐയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിലുപരിയായി പരസ്യങ്ങളിലൂടെ വലിയ വരുമാനം ധവാനുണ്ട്.

നിരവധി ബ്രാന്റുകളുടെ അംബാസഡറാണ് ധവാന്‍. കൂടാതെ ഐപിഎല്ലിലൂടെയും ധവാന്‍ ഇതിനോടകം കോടികള്‍ ഉണ്ടാക്കിയിട്ടുണ്ട്. നിലവില്‍ ബിസിസി ഐയുടെ സി കരാറിലാണ് ധവാന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് പ്രകാരം ഒരുകോടി രൂപയാണ് പ്രതിവര്‍ഷം ധവാന് പ്രതിഫലമായി ലഭിക്കുന്നത്. കളത്തിനകത്ത് വ്യത്യസ്ത ശൈലിയും സ്റ്റൈലും സൂക്ഷിക്കുന്ന ധവാന്‍ ആരാധകരെ രസിപ്പിക്കുന്ന താരങ്ങളിലൊരാളാണ്

നിലവിലെ ധവാന്റെ ഒരു വര്‍ഷത്തെ ശരാശരി വരുമാനം 12 കോടിയോളമായി ഉയര്‍ന്നിട്ടുണ്ട്. ഐപിഎല്ലില്‍ നിലവില്‍ 8.25 കോടിയാണ് ധവാന് പ്രതിഫലമായി നല്‍കുന്നത്. ഏകദിനത്തില്‍ മാച്ച് ഫീയായി ഒരു മത്സരത്തില്‍ നിന്ന് ആറ് ലക്ഷം രൂപയും ധവാന് ലഭിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാളും 10 ശതമാനം വര്‍ധനവ് ധവാന്റെ വരുമാനത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ആളെ മനസിലായോ?, എന്തൊരു കോലമെടേ...,സൂപ്പര്‍ ക്രിക്കറ്റ് താരത്തിന് ട്രോളോട് ട്രോള്‍

ധവാന്‍ നിലവില്‍ പരസ്യങ്ങളിലായും ബ്രാന്റ് അംബാസിഡറായും പ്രവര്‍ത്തിക്കുന്ന കമ്പനികളെക്കുറിച്ചറിയാം. ജിയോ, നെറോലാക് പെയിന്റ്‌സ്, മ്യൂച്ചല്‍ ഫണ്ട്‌സ്, സ്റ്റാന്‍സ്ബീം, ഡ്രീം 11, ഏരിയല്‍ ഇന്ത്യ, വി സ്റ്റാര്‍ എന്നീ കമ്പനികളുമായെല്ലാം ധവാന് കരാറുണ്ട്. ആരാധകരെ ആസ്വദിപ്പിക്കുന്ന താരമായതിനാല്‍ത്തന്നെ ധവാന്റെ പരസ്യ ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യതയുണ്ട്.

വാഹനങ്ങളോട് അമിത ഭ്രമമില്ലെങ്കിലും അത്യാവശ്യം ആഡംഭര കാറുകള്‍ ധവാനുമുണ്ട്. ബിഎംഡബ്ല്യു എം8 കൗപ്പ്, ഔഡി എ, മെഴ്‌സിഡസ് ജിഎല്‍350 സിഡി ഐ, ലാന്‍ഡ് റോവല്‍ റേഞ്ചര്‍ ഓവര്‍ സ്‌പോര്‍ട്ട് എന്നിവയെല്ലാമാണ് ധവാന്‍െ കൈയിലുള്ള പ്രധാന വാഹനങ്ങള്‍. 2015ല്‍ ഓസ്‌ട്രേലിയയില്‍ വലിയൊരു വീട് ധവാന്‍ സ്വന്തമാക്കിയിരുന്നു. നിലവില്‍ ഡല്‍ഹിയില്‍ 5 കോടിയിലധികം വില വരുന്ന വീട്ടിലാണ് ധവാന്‍ താമസിക്കുന്നത്.
IND vs ZIM: ഇവരെ ഇന്ത്യ തഴയരുത്, അവസരം കൊടുക്കണം, സ്ഥാനം അര്‍ഹിക്കുന്ന അഞ്ച് പേരിതാ

കഴിഞ്ഞ വര്‍ഷം അദ്ദേഹം ഭാര്യ അയിഷ മുഖര്‍ജിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. എന്നാല്‍ കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങളെ മാറ്റിനിര്‍ത്തി ക്രിക്കറ്റില്‍ ശ്രദ്ധ നല്‍കി മുന്നോട്ട് പോകാന്‍ ധവാന് സാധിച്ചു. 2023ലെ ഏകദിന ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കാമെന്നാവും ധവാന്‍ കരുതുന്നത്. വിരമിച്ചാലും ധവാന്‍ ക്രിക്കറ്റില്‍ പുതിയൊരു റോളില്‍ തിരിച്ചെത്തുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications