ഇന്ത്യ vs വിന്‍ഡീസ് ടി20: വാംഖഡെയില്‍ അങ്കം ജയിച്ച് ടീം ഇന്ത്യ, പരമ്പരയും പോക്കറ്റില്‍
മുംബൈ: റണ്‍മഴ കണ്ട വാംഖഡെയിലെ ഫൈനല്‍ പോരില്‍ ടീം ഇന്ത്യക്കു തകര്‍പ്പന്‍ ജയം. മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ 67 റണ്‍സിനാണ് വിന്‍ഡിസിനെ ഇന്ത്യ വാരിക്കളഞ്ഞത്. ഇതോടെ പരമ്പര ഇന്ത്യ 2-1ന് പോക്കറ്റിലാക്കുകയും ചെയ്തു. ആദ്യം ബാറ്റ് വീശിയ ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റിന് 240 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ തന്നെ വിന്‍ഡീസിന്റെ വിധി കുറിക്കപ്പെട്ടിരുന്നു. മറുപടിയില്‍ എ്ട്ടു വിക്കറ്റിന് 173 റണ്‍സെടുത്ത് വിന്‍ഡീസ് മല്‍സരം അടിയറവ് വച്ചു. ക്യാപ്റ്റന്‍ കിരോണ്‍ പൊള്ളാര്‍ഡിനും (68) ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്കുമൊഴികെ (41) മറ്റാര്‍ക്കും വിന്‍ഡീസ് നിരയില്‍ പൊരുതി നോക്കാനായില്ല.
വെറും 39 പന്തിലാണ് ആറു സിക്‌സറും അഞ്ചു ബൗണ്ടറികളുമടക്കം പൊള്ളാര്‍ഡ് 68 റണ്‍സ് വാരിക്കൂട്ടിയത്. ഹെറ്റ്‌മെയര്‍ 24 പന്തില്‍ അഞ്ചു സിക്‌സറുകളും ഒരു ബൗണ്ടറിയും പായിച്ചു. എന്നാല്‍ അപകടകാരികളായ ലെന്‍ഡ്ല്‍ സിമ്മണ്‍സ് (7), ബ്രെന്‍ഡന്‍ കിങ് (5), നിക്കോളാസ് പുരാന്‍ (0), ജാസണ്‍ ഹോള്‍ഡര്‍ (8) എന്നിവരെയെല്ലാം വേഗത്തില്‍ പുറത്താക്കി വിന്‍ഡീസിന്റെ തിരിച്ചുവരവിനുള്ള എല്ലാ പഴുതുകളും ഇന്ത്യ അടച്ചു. ഇന്ത്യക്കു വേണ്ടി ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 240 റണ്‍സാണ് വാരിക്കൂട്ടിയത്. റിഷഭ് പന്തൊഴികെ (0) ഇന്ത്യക്കായി ബാറ്റ് വീശിയവരെല്ലാം വെളിപ്പച്ചാടാവുന്നതാണ് വാംഖഡെയില്‍ കണ്ടത്. ലോകേഷ് രാഹുല്‍ 91 റണ്‍സുമായി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ രോഹിത് ശര്‍മ (71), നായകന്‍ വിരാട് കോലി (70*) എന്നിവരും വിന്‍ഡീസിനെ തല്ലിച്ചതച്ചു. 55 പന്തില്‍ ഒമ്പത് ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് രാഹുല്‍ ടീമിന്റെ ടോപ്‌സ്‌കോറായത്. രോഹിത് വെറും 34 പന്തിലാണ് ആറു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം 91 റണ്‍സ് നേടിയത്. കോലിയാവട്ടെ കേവലം 29 പന്തിലാണ് ഴു കൂറ്റന്‍ സിക്‌സറുകളും നാലു ബൗണ്ടറികളുമടക്കം പുറത്താവാതെ 70 റണ്‍സെടുത്തത്.
ടോസിനു ശേഷം വിന്‍ഡീസ് നായകന്‍ കിരോണ്‍ പൊള്ളാര്‍ഡ് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മലയാളി ആരാധകര്‍ പ്രതീക്ഷിച്ചതു പോലെയൊന്നും ഇത്തവണയും സംഭവിച്ചില്ല. കേരള വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ പുറത്തിരുത്തി തന്നെയാണ് ഇന്ത്യ നിര്‍ണായക അങ്കത്തിനിറങ്ങിയത്. തുടര്‍ച്ചയായ ആറാമത്തെ മല്‍സരത്തിലും രണ്ടാമത്തെ പരമ്പരയിലുമാണ് സഞ്ജുവിനെ വെറും കാഴ്ചക്കാരനാക്കി ഒതുക്കിയത്.
രണ്ടാം ടി20യില്‍ പരാജയപ്പെട്ട ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങിയത്. രവീന്ദ്ര ജഡേജയ്ക്കു പകരം മുഹമ്മദ് ഷമിയും യുസ്വേന്ദ്ര ചഹലിനു പകരം കുല്‍ദീപ് യാദവും പ്ലെയിങ് ഇലവനിലെത്തി. മറുഭാഗത്ത് വിന്‍ഡീസ് രണ്ടാം ടി20യിലെ അതേ ടീമിനെ നിലനിര്‍ത്തുകയായിരുന്നു.

ഇടിവെട്ട് തുടക്കം
വാംഖഡെയില്‍ ഇന്ത്യയുടെ വെടിക്കെട്ട് മോഹിച്ചെത്തിയ കാണികളുടെ പ്രതീക്ഷ തെറ്റിയില്ല. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ലോകേഷ് രാഹുലും ചേര്‍ന്ന് സ്വപ്‌നതുല്യമായ തുടക്കമാണ് ഇന്ത്യക്കു നല്‍കിയത്. പതിയെ തുടങ്ങിയ ഈ ജോടി മൂന്നാം ഓവറില്‍ ഗിയര്‍ മാറ്റുകയായിരുന്നു. കോട്രെലിന്റെ ഓവറില്‍ 16 റണ്‍സാണ് സഖ്യം വാരിക്കൂട്ടിയത്.
പിന്നീടങ്ങോട് ബൗണ്ടറികളുടെയും സിക്‌സറുകളുടെയും പെരുമഴ തന്നെയാണ് കണ്ടത്. രോഹിത്തും രാഹുലും കട്ടയ്ക്കു കട്ട നിന്ന് ബൗളര്‍മാരെ തല്ലിച്ചതച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു.

ഹിറ്റ്മാന്‍ പുറത്ത്
രോഹിത്- രാഹുല്‍ സഖ്യം കൂടുതല്‍ കരുത്താര്‍ജിക്കവെയാണ് വിന്‍ഡീസ് 12ാം ഓവറിലെ നാലാം പന്തില്‍ കളിയിലെ ആദ്യ ബ്രേക്ക്ത്രൂ നേടുന്നത്. കെസ്രിക്ക് വില്ല്യംസാണ് വിന്‍ഡീസിന്റെ രക്ഷയ്‌ക്കെത്തിയത്. അപ്പോഴേക്കേും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 135 റണ്‍സുണ്ടായിരുന്നു. സിക്‌സറിനു ശ്രമിച്ച രോഹിത്തിന്റെ ഷോട്ട് ടൈമിങ് പിഴച്ച് വായുവില്‍ ഉയര്‍ന്നു പൊങ്ങിയപ്പോള്‍ ഹെയ്ഡന്‍ മാര്‍ഷ് അത് കൈയ്ക്കുള്ളിലാക്കി. 34 പന്തില്‍ ആറു ബൗണ്ടറികളും അഞ്ച് സിക്‌സറും ഹിറ്റ്മാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ദുബെയായില്ല പന്ത്
രണ്ടാം ടി20യില്‍ മൂന്നാമനായി ശിവം ദുബെ ഇറക്കി നടത്തിയ പരീക്ഷണം വിജയം കണ്ടത് പോലെ ഇത്തവണ റിഷഭ് പന്തിന് ഇന്ത്യ കെട്ടഴിച്ചു വിട്ടെങ്കിലും പാളിപ്പോയി. നേരിട്ട രണ്ടാമത്തെ ബോളില്‍ തന്നെ പന്തിന്റെ കഥ കഴിഞ്ഞു. പൊള്ളാര്‍ഡിന്റെ ഓവറില്‍ വമ്പനടിക്കു ശ്രമിച്ച പന്തിനെ ജാസണ്‍ ഹോള്‍ഡര്‍ അനായാസ ക്യാച്ചിലൂടെ മടക്കി. ഇന്ത്യ രണ്ടിന് 138.

കോലി-രാഹുല്‍ കൂട്ടുകെട്ട്
തുടരെ രണ്ടു വിക്കറ്റുകള്‍ വീണെങ്കിലും അത് ഇന്ത്യയുടെ റണ്ണൊഴുക്ക് തടഞ്ഞില്ല. രാഹുലിന് കൂട്ടായി വിരാട് കോലിയെത്തിയതോടെ ഇന്ത്യ വീണ്ടും അറ്റാക്കിങ് മോഡിലേക്കു മാറി. വെറും 21 പന്തില്‍ കോലി പരമ്പരയില്‍ തന്റെ രണ്ടാമത്തെ ഫിഫ്റ്റിയും തികച്ചു. പൊള്ളാര്‍ഡിനെ സിക്‌സറിനു പറത്തിയായിരുന്നു കോലി ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. ഇന്നിങ്‌സിലെ അവസാന ഓവറിലെ നാലാമത്തെ പന്തില്‍ രാഹുല്‍ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് വേര്‍പിരിഞ്ഞത്. മൂന്നാം വിക്കറ്റില്‍ 95 റണ്‍സാണ് ഈ സഖ്യം വാരിക്കൂട്ടിയത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- ലോകേഷ് രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി (ക്യാപ്റ്റന്‍), റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ദീപക് ചഹര്‍, മുഹമ്മദ് ഷമി.
വെസ്റ്റ് ഇന്‍ഡീസ്- ലെന്‍ഡ്ല്‍ സിമ്മണ്‍സ്, എവിന്‍ ലൂയിസ്, ബ്രെന്‍ഡന്‍ കിങ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, നിക്കോളാസ് പുരാന്‍, കിരോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ജാസണ്‍ ഹോള്‍ഡര്‍, ഖാറി പിയറെ, ഹെയ്ഡന്‍ മാര്‍ഷ്, ഷെല്‍ഡണ്‍ കോട്രെല്‍, കെസ്രിക്ക് വില്ല്യംസ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications