IND vs WI: സഞ്ജു ഏകദിന ടീമില്‍! ധവാന്‍ ക്യാപ്റ്റന്‍- ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു
സഞ്ജു സാംസണിനു തുടര്‍ച്ചയായ മൂന്നാമത്തെ പരമ്പരയിലും ഇന്ത്യന്‍ ടീമിലേക്കു നറുക്കുവീണു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തിട്ടുണ്ട്.
നായകന്‍ രോഹിത് ശര്‍മ, മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ക്കു വിശ്രമം നല്‍കിയാണ് ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

തിരക്കേറിയ ഇംഗ്ലണ്ട് പര്യടനം പരിഗണിച്ച് ചില സീനിയര്‍ കളിക്കാര്‍ക്കു വിന്‍ഡീസ് പര്യടനത്തില്‍ വിശ്രമം നല്‍കുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടീമിലെ സീനിയര്‍ കളിക്കാരുമായി സംസാരിച്ച ശേഷമാണ് ചേതന്‍ ശര്‍മ ഏകദിന ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇംഗ്ലണ്ടുമായുള്ള ടെസ്റ്റിലും നടക്കാനിരിക്കുന്ന ടി20, ഏകദിന പരമ്പരകളിലുമെല്ലാം രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവര്‍ ടീമിന്റെ ഭാഗമാണ്. ഈ കാരണത്താലാണ് വിന്‍ഡീസുമായുള്ള ഏകദിന പരമ്പരയില്‍ ഇവര്‍ക്കു വിശ്രമം നല്‍കിയത്.
IND vs ENG: ടി20 പരമ്പരയില്‍ ഇന്ത്യയെ കാത്ത് ലോക റെക്കോര്‍ഡ്! പാകിസ്താന്‍ പിന്നിലാവും

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്.
സഞ്ജു സാംസണിനെക്കൂടാതെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, പേസര്‍മാരായ ആവേശ് ഖാന്‍, അര്‍ഷ് ദീപ് സിങ് എന്നിവരും ഏകദിന ടീമില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ ദിനേശ് കാര്‍ത്തിക് ടീമിന്റെ ഭാഗമല്ല. സഞ്ജുവും ഇഷാന്‍ കിഷനുമാണ് വിക്കറ്റ് കീപ്പര്‍മാര്‍.
IND vs ENG: ഇവരുടെ കാര്യം തീരുമാനമായി, ഇനി അടുത്തൊന്നും ടെസ്റ്റില്‍ ഇടം ലഭിക്കില്ല!

റിഷഭ് പന്തിനു വിശ്രമം നല്‍കിയതാണ് ഒരിക്കല്‍ക്കൂടി സഞ്ജു സാംസണിനു ഇന്ത്യന്‍ ടീമില്‍ ഇടം നേടിക്കൊടുത്തിരിക്കുന്നത്. നേരത്തേ അയര്‍ലാന്‍ഡ് പര്യടനത്തിലും റിഷഭിന്റെ അഭാവത്തില്‍ സഞ്ജുവിനു ടീമിലേക്കു നറുക്കു വീണിരുന്നു. ആദ്യ ടി20യില്‍ പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ലെങ്കിലും രണ്ടാമത്തെ കളിയില്‍ ഇഷാന്‍ കിഷനോടൊപ്പം ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചു.

77 റണ്‍സുമായാണ് സഞ്ജു ഈ റോളില്‍ കസറിയത്. അദ്ദേഹത്തിന്റെ കന്നി ഫിഫ്റ്റി കൂടിയായിരുന്നു ഇത്.അതിനു ശേഷം ഇന്ത്യക്കു വേണ്ടി രണ്ടു സന്നാഹ മല്‍സരങ്ങളിലും സഞ്ജു ഓപ്പണറായി ഇറങ്ങി. ഇംഗ്ലണ്ടുമായി വ്യാഴാഴ്ച നടക്കുന്ന ആദ്യ ടി20ക്കുള്ള ഇന്ത്യന്‍ ടീമിലും അദ്ദേഹം ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്ലെയിഹ് ഇലവനില്‍ ഇടം ലഭിക്കുന്ന കാര്യം സംശയമാണ്.

വിന്‍ഡീസ് പര്യടത്തില്‍ മൂന്ന് ഏകദിനങ്ങളും അഞ്ചു ടി20കളുമാണ് ഇന്ത്യ കളിക്കുന്നത്. ഈ മാസം 22നാണ്് ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. രണ്ടും മൂന്നും ഏകദിനങ്ങള്‍ 24, 27 തിയ്യതികളിലായി നടക്കും. എല്ലാ മല്‍സരങ്ങളും ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്കാണ് ആരംഭിക്കുന്നത്. ജൂലൈ 29നാണ് ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. ആഗസ്റ്റ് 1, 2, 6, ഏഴ് തിയ്യതികളിലായിട്ടാണ് തുടര്‍ന്നുള്ള മല്‍സരങ്ങള്‍.

ഇന്ത്യന്‍ ഏകദിന ടീം
ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍ , പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications