Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ഇന്ത്യ കളിച്ചത് 68 മല്‍സരം, രോഹിത്ത് ഇറങ്ങിയത് 39ല്‍ മാത്രം! ചോദ്യവുമായി കപില്‍

rohitkapil

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പര ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെ എല്ലാ കണ്ണുകളും നായകന്‍ രോഹിത് ശര്‍മയിലേക്കാണ്. പരിക്കുകളുടെ തോഴനായി മാറിയ അദ്ദേഹം ഒരു ബ്രേക്കിനു ശേഷം തിരിച്ചെത്തുന്ന പരമ്പരയാണിത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ നടന്ന ബംഗ്ലാദേശ് പര്യടനത്തിനിടെയാണ് ഹിറ്റ്മാന് പരിക്കേറ്റത്. തുടര്‍ന്നു ടെസ്റ്റ് പരമ്പര നഷ്ടമാവുകയും ചെയ്തു.

ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ടി20 പരമ്പരയിലും രോഹിത് ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ല. നടക്കാനിരിക്കുന്ന ഏകദിന പരമ്പര ഒരു തരത്തില്‍ അദ്ദേഹത്തിന് ഫിറ്റ്‌നസ് ടെസ്റ്റ് പോലെയാണ്. തന്റെ ഫിറ്റ്‌നസ് തെളിയിക്കാന്‍ അദ്ദേഹത്തിനു മുന്നിലുളള ഏറ്റവും മികച്ച അവസരമാണിത്. അതിനിടെ രോഹിത്തിന്റെ ഫിറ്റ്‌നസ് നിലവാരത്തെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും നായകനുമായ കപില്‍ ദേവ്.

രോഹിത്തിന് നിര്‍ണായകം

രോഹിത്തിന് നിര്‍ണായകം

ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്ററുടെ റോളിലും ഈ വര്‍ഷം രോഹിത് ശര്‍മയ്ക്കു വളരെയധികം നിര്‍ണായകമാണ്. കാരണം ഈ വര്‍ഷം ഐസിസിയുടെ ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കുകയാണ്.
ടീമിനു കിരീടം നേടിക്കൊടുത്തേ തീരൂവെന്ന വലിയ വെല്ലുവിളിയാണ് രോഹിത്തിനു മുന്നിലുള്ളത്.

ലോകകപ്പിനു മുമ്പ് ഇന്ത്യ കളിക്കുന്ന പരമ്പരകളിലെല്ലാം രോഹിത് കളിക്കേണ്ടതും നന്നായി പെര്‍ഫോം ചെയ്യേണ്ടതും പ്രധാനമാണ്. ഇതിനു സാധിക്കണമെങ്കില്‍ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം വളരെയധികം ശ്രദ്ധ പുലര്‍ത്തുകയും വേണം.

39 മല്‍സരങ്ങളില്‍ മാത്രം

39 മല്‍സരങ്ങളില്‍ മാത്രം

രോഹിത് ശര്‍മയെ സംബന്ധിച്ച് മോശം വര്‍ഷങ്ങളിലൊന്നായിരുന്നു 2022. പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കാരണം പകുതിയോളം മല്‍സരങ്ങളില്‍ അദ്ദേഹത്തിനു കളിക്കാന്‍ കഴിഞ്ഞില്ല.മൂന്നു ഫോര്‍മാറ്റുകളിലുമായി കഴിഞ്ഞ വര്‍ഷം ഇന്ത്യ കളിച്ചത് 68 മല്‍സരങ്ങളാണ്. പക്ഷെ വെറും 39 മല്‍സരങ്ങളില്‍ മാത്രമേ രോഹിത് ടീമിലുണ്ടായുള്ളൂ.

ചില പ്രധാനപ്പെട്ട പരമ്പരകളും മല്‍സരങ്ങളും അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തു. സൗത്താഫ്രിക്കന്‍ പര്യടനം, ഇംഗണ്ടുമായുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് എന്നിവ ഇതിലുള്‍പ്പെടും. കൂടാതെ ബംഗ്ലാദേശ് പര്യടനത്തില്‍ രണ്ട് ടെസ്റ്റ്, ഒരു ഏകദിനം എന്നിവയും ഹിറ്റ്മാന് നഷ്ടമായി.

Also Read: ഏകദിന ലോകകപ്പില്‍ രാഹുല്‍ വേണ്ട! ഒഴിവാക്കണം, കപ്പടിക്കാന്‍ ഇന്ത്യ റിസ്‌കെടുക്കണം

നയിച്ചത് രാഹുല്‍

നയിച്ചത് രാഹുല്‍

പരിക്കു കാരണം രോഹിത് ശര്‍മയ്ക്കു പല മല്‍സരങ്ങളും നഷ്മാവുകയും ചിലതില്‍ വിശ്രമം നല്‍കുകയും ചെയ്തതോടെ കെഎല്‍ രാഹുലിന് ഇന്ത്യയെ നയിക്കാന്‍ ഒരുപാട് അവസരങ്ങള്‍ കഴിഞ്ഞ വര്‍ഷം ലഭിച്ചിരുന്നു.

ഇതിനിടെ ക്യാപ്റ്റന്‍സി വന്നതോടെ രാഹുലിന്റെ പ്രകടനത്തില്‍ വലിയ ഇടിവുണ്ടാവുകയും ചെയ്തിരുന്നു. ശ്രീലങ്കയുമായി നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ രാഹുലിനെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റിയിരിക്കുകയാണ്. പകരം ഹാര്‍ദിക് പാണ്ഡ്യക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.

Also Read: ടി20യില്‍ ഓരോ പൊസിഷനിലും ഇന്ത്യന്‍ ടോപ്‌സ്‌കോററാര്? രണ്ടെണ്ണത്തില്‍ സൂര്യ!, അറിയാം

രോഹിത്തിനെക്കുറിച്ച് കപില്‍

രോഹിത്തിനെക്കുറിച്ച് കപില്‍

രോഹിത് ശര്‍മയ്ക്കു കുറവുകളൊന്നും തന്നെയില്ല. എല്ലാ കഴിവുകളും അദ്ദേഹത്തിനുണ്ട്. പക്ഷെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ചില സംശയങ്ങളുണ്ടെന്നാണ് വ്യക്തപരമായി ഞാന്‍ കരുതുന്നത്. രോഹിത്തിനു മതിയായ ഫിറ്റ്‌നസുണ്ടോ?

കാരണം ടീമിലെ മറ്റു താരങ്ങളെയും ഫിറ്റാവാന്‍ പ്രചോദിപ്പിക്കേണ്ടയാളാണ് ക്യാപ്റ്റന്‍. ടീമംഗങ്ങള്‍ തങ്ങളുടെ ക്യാപ്റ്റനെക്കുറിച്ച് അഭിമാനം കൊള്ളുകയും വേണം. രോഹിത്തിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വലിയൊരു സംശയമുണ്ടെന്നു എനിക്കു ഉറപ്പിച്ച് പറയാന്‍ സാധിക്കും.

നായകനായതിനു ശേഷം ഒരുപാട് റണ്‍സൊന്നും നേടാനായിട്ടില്ലെന്ന് ഒരുപാട് വിമര്‍ശനങ്ങളും രോഹിത് നേരിടുന്നുണ്ട്. അദ്ദേഹത്തിന്റെ കഴിവിന്റെ കാര്യത്തില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായി ഞാന്‍ കരുതുന്നില്ല. ഫിറ്റായിക്കഴിഞ്ഞാല്‍ ടീം മുഴുവന്‍ രോഹിത്തിന ു ചുറ്റും അണിനിരക്കുമെന്നും കപില്‍ വിശദമാക്കി.

Story first published: Monday, January 9, 2023, 12:24 [IST]
Other articles published on Jan 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+