IND vs SL: ഇഷാനെ ഓപ്പണറാക്കരുത്! രോഹിത്തിന്റെ ബെസ്റ്റ് പങ്കാളി ഗില്‍-മൂന്ന് കാരണങ്ങളിതാ

കൊല്‍ക്കത്ത: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കാനിരിക്കെ പ്ലേയിങ് 11ലെ ഇഷാന്‍ കിഷന്റെ സ്ഥാനമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ ഇരട്ട സെഞ്ച്വറി നേടിയ ഗില്ലിനെ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ കളിപ്പിച്ചിരുന്നില്ല.
ഇതിനെതിരേ വലിയ വിമര്‍ശനം ഉയരുകയും ചെയ്തു. ശുബ്മാന്‍ ഗില്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായപ്പോള്‍ ഇഷാന് ടീമിലെ സീറ്റ് നഷ്ടമായി. കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായി എത്തുകയും ചെയ്തു. ഇരട്ട സെഞ്ച്വറി നേടിയിട്ടും ഇഷാനെ എന്തുകൊണ്ട് തഴഞ്ഞുവെന്നത് ഉയര്‍ന്നുകേട്ട ചോദ്യമാണ്.
എന്നാല്‍ ഇന്ത്യ ഏകദിനത്തില്‍ ഇഷാനെ ഇനി ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിലും നല്ലത് ശുബ്മാന്‍ ഗില്ലിനെ പരിഗണിക്കുന്നതാണ്. ഇഷാന്‍ വേണ്ടെന്ന് പറയാനുള്ള പ്രധാന മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം.

ഇഷാന്‍ വലിയ ടീമിനെതിരേ മികവ് കാട്ടിയിട്ടില്ല
ബംഗ്ലാദേശിനെതിരേ ഇരട്ട സെഞ്ച്വറി നേടിയത് വലിയ നേട്ടമാണ്. എന്നാല്‍ ഏകദിനത്തില്‍ വലിയൊരു ടീമിനെതിരേ വലിയ പ്രകടനം നടത്താന്‍ ഇഷാന് സാധിച്ചിട്ടില്ല. ഇന്ത്യ വലിയ ടീമുകള്‍ക്കെതിരേ ഏകദിനത്തില്‍ ഇഷാനെ ഓപ്പണറായി പരിഗണിച്ചിട്ടേയില്ലെന്നതാണ് വസ്തുത.
ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, പാകിസ്താന്‍ ടീമുകള്‍ക്കെതിരേ ഇതുവരെ താരം ഏകദിനം കളിച്ചിട്ടില്ല. ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ് വെ, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേയാണ് പ്രധാനമായും ഇഷാന്‍ ഇന്ത്യക്കായി ഏകദിനം കളിച്ചത്.
ശക്തരായ ബൗളിങ് നിരയെ നേരിടാന്‍ ഇഷാന്‍ അല്‍പ്പം പ്രയാസപ്പെടുന്നുണ്ട്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ മധ്യനിരയിലിറങ്ങി മികവ് കാട്ടിയെങ്കിലും വിശ്വസ്തനായ ബാറ്റ്‌സ്മാനാണെന്ന് ഇപ്പോഴും അദ്ദേഹത്തെ വിളിക്കാനാവില്ല.
Also Read: IPL 2023: ഷനകയെ ഇനിയും ആര്‍ക്കും വേണ്ടേ? ആരാധകര്‍ക്ക് നിരാശ- പഞ്ചാബ് റാഞ്ചുമോ?

സ്ഥിരതയാണ് പ്രധാന പ്രശ്‌നം
ഇഷാന്റെ സ്ഥിരത പ്രശ്‌നമാണ്. റിഷഭ് പന്തിന് കാര്‍ അപകടത്തില്‍ പരിക്കേറ്റതിനാല്‍ 6 മാസമെങ്കിലും വിശ്രമം വേണ്ടിവരും. ഈ സാഹചര്യത്തില്‍ ഇഷാന് ഉയര്‍ന്നുവരാനുള്ള അവസരമുണ്ട്. ഇടം കൈയനാണെന്നതും വിക്കറ്റ് കീപ്പറാണെന്നതും ഇഷാന് മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്.
എന്നാല്‍ ഈ അവസരം മുതലാക്കാന്‍ ഇഷാന് സാധിക്കുന്നില്ല. ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇഷാനെ ഓപ്പണിങ്ങില്‍ പരിഗണിച്ചിരുന്നു. മൂന്ന് മത്സരത്തിലും അദ്ദേഹം ഫ്‌ളോപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് ഇഷാന് ഇന്ത്യ ഏകദിനത്തില്‍ അവസരം നിഷേധിച്ചത്.
സ്ഥിരതയോടെ കളിക്കാന്‍ താരത്തിനാവുന്നില്ല. ഒരു വലിയ ഇന്നിങ്‌സിന് ശേഷം പിന്നീട് തുടര്‍ച്ചയായി ഫ്‌ളോപ്പാവുന്നതാണ് നിലവില്‍ ഇഷാന്റെ ശീലം. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ സ്ഥിരതയില്ലാത്ത ഇഷാനുമായി മുന്നോട്ട് പോവാന്‍ ഇന്ത്യ തയ്യാറായേക്കില്ല.

ശുബ്മാന്‍ ഗില്‍ ക്ലാസ് താരം
ഏകദിനത്തില്‍ വലിയ ഭാവിയുള്ള ക്ലാസ് താരമാണ് ശുബ്മാന്‍ ഗില്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമല്ലെങ്കിലും സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യാന്‍ കഴിവുണ്ട്.
സ്ഥിരതയോടെ കളിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ക്ലാസിക് ശൈലിയുള്ള താരം ഭാവിയില്‍ കോലിയുടെ പകരക്കാരനായി മാറിയേക്കും. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ശുബ്മാന്‍ ഫ്‌ളോപ്പായിരുന്നു. എന്നാല്‍ ഏകദിനത്തിലേക്ക് വന്നപ്പോള്‍ കളിമാറി.
ആദ്യ മത്സരത്തില്‍ ഗംഭീര ഫിഫ്റ്റിയോടെ ഇന്ത്യക്ക് അടിത്തറ നല്‍കാന്‍ ശുബ്മാനായി. ടെസ്റ്റിലും ഇന്ത്യയുടെ പ്രധാന ഓപ്പണറെന്ന നിലയിലേക്ക് വളരാന്‍ ഗില്ലിനായിട്ടുണ്ട്. വരുന്ന ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി ശുബ്മാന്‍ ഗില്‍ തന്നെയാവും ഉണ്ടാവുകയെന്നുറപ്പ്.
കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരെല്ലാം ഓപ്പണിങ്ങില്‍ അവസരം തേടുന്നവരാണെങ്കിലും ഗില്‍ ഫോമില്‍ തുടരുന്നിടത്തോളം ഇവര്‍ക്ക് അവസരം ലഭിച്ചേക്കില്ല. 23കാരനായ താരത്തിന് ഇന്ത്യന്‍ ജഴ്‌സിയില്‍ വലിയ ഭാവി തന്നെ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications