IND vs SL: സഞ്ജു എവിടെ? സൂര്യയോട് ചോദിച്ച് കേരള ഫാന്‍സ്! ഹൃദയം കീഴടക്കി മറുപടി

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ റെക്കോഡ് ജയമാണ് നേടിയെടുത്തത്. കേരളത്തിന്റെ മണ്ണില്‍ 317 റണ്‍സിനാണ് ശ്രീലങ്കന്‍ വീര്യത്തെ രോഹിത് ശര്‍മയും സംഘവും വീഴ്ത്തിയത്. വിരാട് കോലിയുടെയും (166*) ശുബ്മാന്‍ ഗില്ലിന്റെയും (116) സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്.
മുഹമ്മദ് സിറാജ് പന്തുകൊണ്ടും ഇന്ത്യക്ക് കരുത്ത് പകര്‍ന്നു. നാല് വിക്കറ്റും ഒരു റണ്ണൗട്ടുമായി ശ്രീലങ്കയുടെ മുന്‍നിരയുടെ മുനയൊടിച്ചത് മുഹമ്മദ് സിറാജായിരുന്നു. ഇന്ത്യയുടെ ചരിത്ര ജയം കേരളത്തിന്റെ മണ്ണിലായതില്‍ ആരാധകരും ഹാപ്പിയാണെങ്കിലും മലയാളി താരം സഞ്ജു സാംസണില്ലാത്തത് നിരാശയുണ്ടാക്കി.
കാര്യവട്ടത്ത് കളികാണാന്‍ ആരാധകര്‍ വളരെ കുറവായിരുന്നു. ഇതിന് കാരണം സഞ്ജുവിന്റെ അഭാവമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇപ്പോഴിതാ മത്സരത്തിനിടെ കാണികള്‍ സഞ്ജു എവിടെയെന്ന് സൂര്യകുമാര്‍ യാദവിനോട് ചോദിക്കുന്നതിന്റെയും അതിന് സൂര്യകുമാര്‍ നല്‍കിയ മറുപടിയുടെയും ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

സഞ്ജു എവിടെയെന്ന് ആരാധകര്‍
സൂര്യകുമാര്‍ യാദവ് ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്ത് വരികെയാണ് സഞ്ജു എവിടെയെന്ന ചോദ്യം ഗ്യാലറിയില്‍ നിന്നുയരുന്നത്. ചോദ്യം ചെവിയില്‍ കൈവെച്ച് കേള്‍ക്കുന്നപോലെ ആംഗ്യം കാട്ടിയ സൂര്യകുമാര്‍ ഹൃദയത്തിലെന്നാണ് ആംഗ്യത്തിലൂടെ മറുപടി നല്‍കിയത്.
ഇത് കേരള ആരാധകരെ സംബന്ധിച്ച് വലിയ ആവേശമായി. സൂര്യ സഞ്ജു ഹൃദയത്തിലാണെന്ന് ആംഗ്യം കാട്ടുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
സഞ്ജുവിനെ വളരെയധികം സ്‌നേഹിക്കുന്ന ആരാധകരുള്ള സ്ഥലമാണ് തിരുവനന്തപുരം. അതുകൊണ്ട് തന്നെ സഞ്ജുവിന്റെ അഭാവം ആരാധകരെ നിരാശപ്പെടുത്തിയെന്നുറപ്പ്.
Also Read: IND vs SL: കിങ് ഈസ് ബാക്ക്, കോലിക്ക് വീണ്ടും സെഞ്ച്വറി, സച്ചിന്‍ വഴിമാറേണ്ടി വരും

സഞ്ജുവിന് വില്ലനായത് പരിക്ക്
സഞ്ജു സാംസണ്‍ നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലാണ്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് സഞ്ജുവിന് പരിക്കേറ്റത്. കൈവിരലിന് പരിക്കേറ്റ സഞ്ജുവിന് ടി20 പരമ്പര നഷ്ടമായി. പരിക്കേറ്റില്ലായിരുന്നുവെങ്കിലും സഞ്ജുവിന് ഏകദിന ടീമില്‍ ഇടമില്ലായിരുന്നു.
ന്യൂസീലന്‍ഡിനെതിരായ വരാനിരിക്കുന്ന പരമ്പരയിലും സഞ്ജുവിന് ടീമില്‍ ഇടമില്ല. സഞ്ജുവിന്റെ സമീപകാലത്തെ ഏകദിനത്തിലെ പ്രകടനങ്ങള്‍ മികച്ചതാണെങ്കിലും ഇന്ത്യ അദ്ദേഹത്തിന് അവസരം നല്‍കുന്നില്ല. വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും സഞ്ജു ഇന്ത്യന്‍ ടീമിലുണ്ടായേക്കില്ല.

ഒഴിഞ്ഞ ഗ്യാലറി നിരാശപ്പെടുത്തി
പൊതുവേ കേരളത്തില്‍ ക്രിക്കറ്റിന് വലിയ പിന്തുണ ലഭിക്കാറുണ്ട്. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെല്ലാം കളിക്കുന്ന മത്സരമായതിനാല്‍ കാര്യവട്ടത്ത് നിറഞ്ഞ ഗ്യാലറിയാണ് പ്രതീക്ഷിച്ചത്. ഞായറാഴ്ചയായിരുന്നു മത്സരകമെന്നതിനാല്‍ ആരാധകരുടെ ഒഴുക്ക് ഉണ്ടാവേണ്ടതായിരുന്നു.
എന്നാല്‍ ഇത്തവണ മത്സരം കാണാന്‍ വളരെ ചുരുക്കം ആളുകള്‍ മാത്രമാണുണ്ടായത്. ഇന്ത്യന്‍ താരങ്ങളുടെ ഗംഭീര പ്രകടനത്തിനിടെയിലും ഒഴിഞ്ഞ ഗ്യാലറികള്‍ താരങ്ങളെയും നിരാശപ്പെടുത്തിയെന്നുറപ്പ്. കോലിയുടെ ബാറ്റിങ് വിസ്‌ഫോടനം കണ്ട മത്സരത്തില്‍ അദ്ദേത്തിനായി ആര്‍പ്പുവിളിക്കാന്‍ വലിയ ആരാധകര്‍ തന്നെ വേണ്ടിയിരുന്നു.
മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങടക്കം കാര്യവട്ടത്തെ ഒഴിഞ്ഞ ഗ്യാലറി നിരാശപ്പെടുത്തിയെന്ന് ട്വിറ്ററിലൂടെ പ്രതികരിച്ചു. കേരളത്തില്‍ കൂടുതല്‍ അന്താരാഷ്ട്ര മത്സരത്തിനുള്ള സാഹചര്യം ഒരുക്കേണ്ട സമയത്ത് ആരാധകര്‍ മാറിനില്‍ക്കുന്നത് കേരളത്തിലെ ക്രിക്കറ്റിന് മോശം തന്നെയാണ്.
Also Read: IND vs SL: സൂര്യകുമാര്‍ ആറാം നമ്പറില്‍! ആന മണ്ടത്തരം-ആരാധകര്‍ കലിപ്പില്‍, പ്രതികരണം

സഞ്ജുവിന് വലിയ ആരാധക പിന്തുണ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥിരതയോടെ സഞ്ജു സാംസണിന് അവസരം ലഭിക്കുന്നില്ല. തുടര്‍ച്ചയായി 10 മത്സരത്തിലെങ്കിലും സഞ്ജുവിനെ കളിപ്പിക്കണമെന്ന് പറയുന്നവര്‍ ഏറെയാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ സഞ്ജുവിന് കാര്യമായ പരിഗണന നല്‍കുന്നില്ല.
ഇന്ത്യന്‍ ടീമില്‍ ലഭിക്കുന്ന അവസരങ്ങളെ നന്നായി പ്രയോജനപ്പെടുത്താനും സഞ്ജുവിന് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ സഞ്ജുവിനെ തഴയുമ്പോള്‍ വൈകാരികമായാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ഇത് സഞ്ജുവിന്റെ കരിയറിന് ഗുണം ചെയ്യുന്നതല്ലെന്നുറപ്പ്.
നിലവില്‍ വലിയ ആരാധക പിന്തുണ സഞ്ജുവിനുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയാണ് സഞ്ജു. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിന്റെ തിരിച്ചുവരവ് എളുപ്പമാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications