IND vs SL: കാണികളൊഴിഞ്ഞ കാര്യവട്ടം, കാരണം സഞ്ജുവോ? മുന്‍ താരം ചോദിക്കുന്നു

തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനത്തെ കാണികള്‍ കൈയൊഴിഞ്ഞതിനെതിരേ എങ്ങും ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. തൊട്ടുമുമ്പത്തെ രണ്ട് ഏകദിനങ്ങളും ഹൗസ്ഫുള്‍ കാണികള്‍ക്കു മുന്നിലായിരുന്നു അരങ്ങേറിയത്.
പക്ഷെ ഞായറാഴ്ചയായിട്ടും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്കു കാണികള്‍ ഒഴുകിയെത്തിയില്ല. എങ്ങും ഒഴിഞ്ഞ സ്റ്റാന്‍ഡ്‌സുകള്‍ മാത്രമേ കാണാനായുള്ളൂ. സ്റ്റേഡിയത്തിന്റെ കാല്‍ഭാഗം പോലും കാണികള്‍ ഇല്ലാതിരുന്നത് ഭാവിയില്‍ ഇവിടേക്കു മല്‍സരങ്ങള്‍ വരാതിരിക്കാനും ഇടയാക്കിയേക്കാം.
എന്തുകൊണ്ടാണ് ഈ മല്‍സരത്തെ കാണികള്‍ ബഹിഷ്‌കരിച്ചതെന്നു ചോദിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയായിരുന്നു കാണികള്‍ ഈ മല്‍സരത്തില്‍ നിന്നും വിട്ടുനിന്നത് എന്തുകൊണ്ടാണെന്നു അദ്ദേഹം ചോദിച്ചിരിക്കുന്നത്.

സഞ്ജുവില്ലാത്തതിന്റെ പ്രതിഷേധമോ?
മലയാളി താരം സഞ്ജു സാംസണിനെ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. നേരത്തേ നടന്ന മൂന്നു ടി20കളുടെ പരമ്പരയില്‍ അദ്ദേഹം ടീമിനൊപ്പമുണ്ടായിരുന്നു. പക്ഷെ ആദ്യ ടി20യില്‍ മാത്രമേ കളിച്ചുള്ളൂ. പരിക്കു കാരണം ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു.
മൂന്നാം ഏകദിനം സഞ്ജുവിന്റെ ജന്‍മനാട്ടില്‍ കൂടി ആയതിനാല്‍ അദ്ദേഹത്തെ തഴഞ്ഞതാണോ കാണികളെ ചൊടിപ്പിച്ചതെന്നാണ് ആകാശ് ചോപ്രയുടെ ചോദ്യം. വ്യക്തിപരമായി ഏകിന ക്രിക്കറ്റ് എനിക്കു കാണുമ്പോള്‍ വലിയ ആവേശം നല്‍കുന്നതല്ല. ഇങ്ങനെയാണ് കാണികളുടെ സ്വീകരണമെങ്കില്‍ എങ്ങനെയാണ് ഏകദിനം നിലനില്‍ക്കുക?
തിരുവനന്തപുരത്തെ ഗ്രൗണ്ടിലേക്കു വളരെ കുറച്ചു കാണികള്‍ മാത്രമേ എത്തിയുള്ളൂ. സഞ്ജുവിന്റെ അഭാവത്തെ തുടര്‍ന്നുള്ള പ്രതിഷേധമാണോ ഇത്? അതോ മല്‍സരഫലം അപ്രസക്തമായതു കൊണ്ടാണോ? ഞായറാഴ്ച ആയതിനാല്‍ കൂടുതല്‍ പേര്‍ കളി കാണാനെത്തുമെന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായും ആകാശ് ചോപ്ര വ്യക്തമാക്കി.
IND vs NZ: സൂര്യ പുറത്തുതന്നെ, ഷമിയും ചഹലും വേണ്ട, ഏകദിനത്തില്‍ ഇന്ത്യയുടെ ബെസ്റ്റ് 11

കാണികളില്ലാത്തതിന്റെ കാരണം
മൂന്നാം ഏകദിനത്തെ കാണികള്‍ കൈവിടാനുള്ള യഥാര്‍ഥ കാരണം സഞ്ജു സാംസണിന്റെ അഭാവമല്ല. മറിച്ച് മല്‍സരത്തിന്‍റെ ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് കാണികളെ മല്‍സരത്തില്‍ നിന്നും അകറ്റി നിര്‍ത്തിയത്.
കൂടാതെ കായിക മന്ത്രി വി അബ്ദു റഹ്മാന്റെ പരിഹാസവും ക്രിക്കറ്റ് പ്രേമികളെ ചൊടിപ്പിച്ചിരുന്നു. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോവേണ്ടതില്ലെന്നായിരുന്നു ഉയര്‍ന്ന ടിക്കറ്റ് നിരക്കിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.
IND vs SL: എല്ലാവരും സെഞ്ച്വറിയടിക്കുന്നു, രോഹിത് വിക്കറ്റ് വലിച്ചെറിയുന്നു! ഒരിക്കലും പഠിക്കില്ല

വിനോദ നികുതി വര്‍ധിപ്പിച്ചു
ടിക്കറ്റിനു ചുമത്തിയ ജിഎസ്ടിക്കു പുറമെ വിനോദ നികുതിയും സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. നേരത്തേ അഞ്ചു ശതമാനം മാത്രമായിരുന്നു വിനോദ നികുതി. ഇതു ഇത്തവണ 12 ശതമാനമായി കൂട്ടുകയായിരുന്നു.
ജിഎസ്ടിയും വിനോദ നികുതിയുമടക്കം ഒരു ടിക്കറ്റിനു മേല്‍ ആകെ അടയ്‌ക്കേണ്ടത് 30 ശതമാനം നികുതിയാണ്.
ഇതോടെ ടിക്കറ്റ് നിരക്ക് സാധാരണക്കാരെ സംബന്ധിച്ച് താങ്ങാവുന്നതിലും അപ്പുറമാവുകയും ചെയ്തു. ഇതിനു പിന്നാലെയായിരുന്നു മന്ത്രി അബ്ദുറഹ്മാന്റെ വിവാദ പ്രസ്താവനയും വന്നത്. ഇതോടെ കാണികള്‍ മല്‍സരത്തോട് പൂര്‍ണമായി അകലം പാലിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications