IND vs SL: ഷനക സെഞ്ച്വറി വിഫലം, കോലിക്കരുത്തില്‍ ലങ്കയെ തകര്‍ത്ത് ഇന്ത്യ
ഗുവാഹത്തി: ഇന്ത്യന്‍ ആരാധകര്‍ക്കു വിരാട് കോലിയുടെ തകര്‍പ്പന്‍ പുതുവര്‍ഷ സമ്മാനം ടീം ഇന്ത്യക്കു നേടിത്തന്നത് മിന്നുന്ന വിജയം. ഈ വര്‍ഷം ആദ്യമായി കളിച്ച മല്‍സരത്തില്‍ കോലി (113) സെഞ്ച്വറിയോടെ പട നയിച്ചപ്പോള്‍ ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയെ ഇന്ത്യ67 റണ്‍സിനു തകര്‍ത്തു. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തിരിക്കുകയാണ്.
ഇന്ത്യയുടെ ബാറ്റിങ് കഴിഞ്ഞപ്പോള്‍ തന്നെ മല്‍സരവിധി കുറിക്കപ്പെട്ടിരുന്നു. കാരണം 374 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു ലങ്കയ്ക്കു മുന്നില്‍ ഇന്ത്യ വച്ചത്. ഒരിക്കല്‍ക്കൂടി നായകന്‍ ദസുന്‍ ഷനക (108*) സെഞ്ച്വറിയോടെ പൊരുതിയെങ്കിലും വിജയം എത്തിപ്പിടിക്കാവുന്നതിലും അപ്പുറമായിരുന്നു. എട്ടു വിക്കറ്റിനു 306 റണ്‍സില്‍ ലങ്ക മല്‍സരം അടിയറവച്ചു.

ഷനകയുടെ പോരാട്ടം വിഫലം
നേരത്തേ നടന്ന ടി20 പരമ്പരയില്‍ ഇന്ത്യ യെ വിറപ്പിച്ച ശ്രീലങ്ക ആദ്യ ഏകദിനത്തില്‍ കാര്യമായ വെല്ലുവിളിയുയര്‍ത്താതെയാണ് കീഴടങ്ങിയത്. ദസുന്‍ ഷനക ഒരിക്കല്‍ക്കൂടി കസറിയെങ്കിലും വിജയം അപ്പോഴേക്കും അകന്നുപോയിരുന്നു. 88 ബോളില്‍ 12 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് അദ്ദേഹം 108 റണ്‍സ് സ്‌കോര്‍ ചെയ്തത്.
ഷനകയുടെ രണ്ടാം ഏകദിന സെഞ്ച്വറി കൂടിയാണിത്. അപരാജിതമായ എട്ടാം വിക്കറ്റില്‍ ഷനക- കസുന്‍ രജിത സഖ്യം 73 ബോളില്‍ അടിച്ചെടുത്തത് 100 റണ്‍സാണ്.
കൂറ്റന്‍ വിജയലക്ഷ്യമായതിനാല്‍ തന്നെ ലങ്കയ്ക്കു മികച്ചൊരു തുടക്കം അനിവാര്യമായിരുന്നു. പക്ഷെ അവര്‍ക്കു അതു ലഭിച്ചില്ല. ഷനകയെക്കൂടാതെ പതും നിസങ്ക (72), ധനഞ്ജയ ഡിസില്‍വ (47) എന്നിവരൊഴികെ ലങ്കന്‍ ബാറ്റിങ് നിരയില്‍ ആര്‍ക്കും കാര്യമായി തിളങ്ങാനായില്ല. ഇന്ത്യക്കു വേണ്ടി ഉമ്രാന്‍ മാലിക്ക് മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകളെടുത്തു.

ഇന്ത്യയുടെ റണ്‍വേട്ട
ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുക്കാനുള്ള ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനകയുടെ തീരുമാനം തെറ്റായിരുന്നുവെന്നു തുടക്കത്തില്‍ തന്നെ ഇന്ത്യ തെളിയിച്ചു. ഓപ്പണിങ് വിക്കറ്റില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ- ശുഭ്മാന്‍ ഗില്‍ 143 റണ്‍സ് അടിച്ചെടുത്തിരുന്നു.
ബാറ്റ് ചെയ്തവരെല്ലാം മികച്ച സംഭാവനകള്‍ നല്‍കിയതോടെ ഇന്ത്യ ഏഴു വിക്കറ്റിനു 373 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി.
വിരാട് കോലിയുടെ (113) സെഞ്ച്വറിക്കൊപ്പം രോഹിത് (83), ഗില്‍ (70) എന്നിവരുടെ ഫിഫ്റ്റികളും ഇന്ത്യയെ ഭദ്രമായ സ്‌കോറിലെത്തിച്ചു. ശ്രേയസ് അയ്യര്‍ (28), കെഎല്‍ രാഹുല്‍ (39) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.
87 ബോളുകളിലാണ് 12 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം കോലി 113 റണ്‍സ് അടിച്ചെടുത്തത്. രോഹിത് 67 ബോളില്‍ ഒമ്പതു ഫോറും മൂന്നു സിക്‌സറുമടിച്ചപ്പോള്‍ ഗില്‍ 60 ബോളില്‍ 11 ഫോറുകളും നേടി.
Also Read: ഹാര്‍ദിക്കും ധോണിയും രണ്ടല്ല! ഒന്നു തന്നെ, ഇവരുടെ സാമ്യങ്ങള്‍ അറിയാം

കോലിയുടെ പ്രകടനം
വിരാട് കോലിയുടെ മാജിക്കല്‍ പ്രകടനം തന്നെയായിരുന്നു ഈ മല്‍സരത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്. പതിയ തുടങ്ങിയ അദ്ദേഹം ഫിഫ്റ്റിക്കു ശേഷം ടോപ് ഗിയറിലേക്കു കയറുകയായിരുന്നു. സെഞ്ച്വറിയിലെത്താന്‍ രണ്ടു തവണ ലങ്കയുടെ 'സഹായവും' കോലിക്കു ലഭിച്ചു. ഫിഫ്റ്റി പ്ലസ് നേടിയ നില്‍ക്കവെ അദ്ദേഹത്തിന്റെ ക്യാച്ച് ലങ്ക രണ്ടു തവണ കൈവിട്ടു.
ആദ്യം വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസാണ് ക്യാച്ച് പാഴാക്കിയതെങ്കില്‍ പിന്നീട് നായകന്‍ ദസുന്‍ ഷനകയും അനായാസ ക്യാച്ച് കൈവിട്ടു. തുടരെ രണ്ടാം ഏകദിനത്തിലാണ് കോലി സെഞ്ച്വറി തികച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരേ അവസാനമായി കളിച്ച ഏകദിനത്തിലും അദ്ദേഹം സെഞ്ച്വറി കണ്ടെത്തിയിരുന്നു.
Also Read: ബട്‌ലറടക്കം ടീമില്‍, സഞ്ജുവിനെ നായകസ്ഥാനത്തു നിന്നു മാറ്റുമോ? റോയല്‍സ് സിഇഒ പറയും

സൂര്യയെ പുറത്തിരുത്തി ഇന്ത്യ
ടോസിനു ശേഷം ലങ്കന്‍ നായകന്‍ ദസുന്‍ ഷനക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ താരമായ സൂര്യകുമാര്‍ യാദവിനെ പുറത്ത് ഇരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്.
പകരം ശ്രേയസ് അയ്യര്‍ക്കു ടീമില്‍ ഇടം ലഭിക്കുകയായിരുന്നു. തൊട്ടുമുമ്പത്തെ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച ഇഷാന്‍ കിഷനും ടീമില്‍ ഇടമില്ല.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.
ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), അവിഷ്‌ക ഫെര്‍ണാണ്ടോ, ധനഞ്ജയ ഡിസില്‍വ, ചരിത് അസലെന്‍ക, ദസുന്‍ ഷനക (ക്യാപ്റ്റന്‍), വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, ദുനിത് വെല്ലാലെഗെ, കസുന്‍ രജിത, ദില്‍ഷന്‍ മധുഷങ്ക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications