ഹാര്‍ദിക്കും ധോണിയും രണ്ടല്ല! ഒന്നു തന്നെ, ഇവരുടെ സാമ്യങ്ങള്‍ അറിയാം

202ലെ ഐസിസിയുടെ ടി20 ലോകകപ്പില്‍ ടീം ഇന്ത്യ നാണംകെട്ട് മടങ്ങിയപ്പോള്‍ കരിയര്‍ തുലാസിലായ താരങ്ങളിലൊരാളായിരുന്നു സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ബാറ്റിങില്‍ പഴയ പ്രഹരശേഷി നഷ്ടമായ അദ്ദേഹത്തിനു ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം ബൗളിങില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിയും വന്നു. ഇതോടെ ഹാര്‍ദിക്കിന് ദേശീയ ടീമില്‍ ഇനിയധകം തുടരാനാവില്ലെന്നു പലരും വിധിയെഴുതി.
പക്ഷെ എല്ലാ പ്രവചനങ്ങളും തെറ്റിച്ചുകൊണ്ട് ക്രിക്കറ്റിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയ അദ്ദേഹം ടി20യില്‍ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനാവാന്‍ തയ്യാറെടുക്കുകയാണ്. ഏകദിനത്തില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍സിയും ഹാര്‍ദിക്കിനു ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഐപിഎല്ലില്‍ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കുകയും ചാംപ്യന്മാരാക്കുകയും ചെയ്തതോടെയാണ് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മിടുക്ക് ലോകമറിഞ്ഞത്. ഇതു ദേശീയ ടീമിലും നായകസ്ഥാനത്തേക്കുവരാന്‍ അദ്ദേഹത്തെ സഹായിച്ചിരിക്കുകയാണ്.
മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരമാണ് ഹാര്‍ദിക്. അന്നു മുതല്‍ ധോണിയുമായി വളരെ അടുത്ത സൗഹൃദമാണ് അദ്ദേഹം പുലര്‍ത്തുന്നത്. ധോണിയുടെ പല സ്വഭാവ സവിശേഷതകളും ഹാര്‍ദിക്കിനെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. ധോണിയുമായുള്ള ഈ സമ്പര്‍ക്കം കാരണം അദ്ദേഹവുമായി ചില കാര്യങ്ങള്‍ ഹാര്‍ദിക് ഇപ്പോള്‍ സാമ്യം പുലര്‍ത്തുന്നുണ്ട്. ഇവ എന്തൊക്കെയാണെന്നറിയാം.

ശാന്ത പ്രകൃതം
എംഎസ് ധോണിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റുകളിലൊന്ന് അദ്ദേഹത്തിന്റെ വളരെ ശാന്തമായിട്ടുള്ള സ്വഭാവം തന്നെയായിരുന്നു. കളിക്കളത്തില്‍ ഏതു പ്രതിസന്ധി ഘട്ടത്തിലാണെങ്കിലും ധോണിയെ നിയന്ത്രണം വിട്ട് നമ്മള്‍ കാണില്ല.
എല്ലാത്തിനെയും സമചിത്തതയോടെ നേരിടാനും സമ്മര്‍ദ്ദങ്ങളില്‍ പതറാതെ തീരുമാനമെടുക്കാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. ഇതേ കഴിവ് തന്നെയാണ് ഹാര്‍ദിക് പാണ്ഡ്യക്കും ലഭിച്ചിരിക്കുന്നത്.
കളിക്കളത്തില്‍ എല്ലായ്‌പ്പോഴും വളരെ കൂളായും ഹാപ്പിയായുമാണ് അദ്ദേഹം കാണപ്പെടുന്നത്. ക്യാപ്റ്റനാവുന്നതിനു മുമ്പ് തന്നെ കഴിഞ്ഞ കുറച്ചു വര്‍ഷത്തിനിടെ ഹാര്‍ദിക്കിന്റെ ബാറ്റിങിലും ബൗളിങിലുമെല്ലാം വളരെയധികം പക്വത കാണാമായിരുന്നു പ്രത്യേകിച്ചും റണ്‍ചേസിലൊക്കെ വളരെ കൂളായിട്ടാണ് അദ്ദേഹം തകര്‍പ്പന്‍ ഫിനിഷിങിലൂടെ ടീമിനെ ജയിപ്പിച്ചിട്ടുള്ളത്. ഇപ്പോള്‍ നായകനായപ്പോഴും ഇതേ രീതിയിലാണ് ഹാര്‍ദിക് കാര്യങ്ങളെ സമീപിക്കുന്നത്.
Also Read:IND vs SL: ഒത്തുകളി തന്നെ! അല്ലാതെ ഇതു സംഭവിക്കില്ല, അര്‍ഷ്ദീപിനെതിരേ അന്വേഷിക്കണം

കളിക്കാര്‍ക്ക് തുടരെ അവസരം
എംഎസ് ധോണിയുടെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് അദ്ദേഹം സ്വന്തം ടീമിലെ കളിക്കാര്‍ക്ക് കഴിവ് പുറത്തെടുക്കാന്‍ തുടരെ അവസരങ്ങള്‍ നല്‍കാറുണ്ട് എന്നതായിരുന്നു. ഒന്നോ, രണ്ടോ മല്‍സരങ്ങള്‍ക്കു ശേഷം ധോണി ആരെയും ടീമില്‍ നിന്നും തഴഞ്ഞിരുന്നില്ല.ഇതു കളിക്കാര്‍ക്കിടയില്‍ സുരക്ഷിതത്വ ബോധം നല്‍കുകയും അവരെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്.
ധോണി താരങ്ങള്‍ക്കു നല്‍കിയിരുന്ന അതേ പിന്തുണ തന്നെയാണ് ഹാര്‍ദിക് പാണ്ഡ്യയും തന്റെ ടീമിലെ കളിക്കാര്‍ക്കു നല്‍കുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഇതു നമ്മള്‍ കണ്ടതാണ്. ഇടയ്ക്കിടെ അഴിച്ചുപണികള്‍ നടത്താതെ ധോണിയെപ്പോലെ ഒരേ ടീമിനെത്തന്നെ സ്ഥിരമായി കളിപ്പിക്കാന്‍ ശ്രദ്ധിക്കുന്ന ക്യാപ്റ്റന്‍ കൂടിയാണ് ഹാര്‍ദിക്.
Also Read:റിഷഭ് പുറത്ത്, ഭരതിനു പകരം സഞ്ജു ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വേണം! കാരണമറിയാം

കഴിവ് പ്രകടിപ്പിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം
ഓരോ താരത്തിന്റെയും കഴിവ് നന്നായി മനസ്സിലാക്കി അവര്‍ക്കു അതു പ്രകടിപ്പിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്ന ക്യാപ്റ്റനാണ് എംഎസ് ധോണി. ഒരു താരത്തിന്റെയും ശൈലി മനപ്പൂര്‍വ്വം തിരുത്താനോ, മാറ്റാനോ അദ്ദേഹം ശ്രമിച്ചിരുന്നില്ല. ഇതു കളിക്കാരെ അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടു വരാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്.
ഇതേ സ്വഭാവഗുണം ഹാര്‍ദിക് പാണ്ഡ്യയിലും നമുക്കു കാണാം. ഓരോ താരത്തെയും നന്നായി മനസ്സിലാക്കി, അവരുടെ കഴിവ് മുഴുവന്‍ പുറത്തു കൊണ്ടുവരാന്‍ പ്രചോദിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നായകനാണ് അദ്ദേഹം.
ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ ആരും സാധ്യത കല്‍പ്പിക്കാതിരുന്ന ഗുജറാത്ത് ടൈറ്റന്‍സിനെ ചാംപ്യന്‍മാരാക്കാന്‍ ഹാര്‍ദിക്കിനെ സഹായിച്ചതും ഇതു തന്നെയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications