For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ഈഡനില്‍ കോലി വാഴില്ല! വീണ്ടും തെളിഞ്ഞു, ചിന്നസ്വാമി രക്ഷപ്പെട്ടു, അറിയാം

നാലു റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ

KOHLI

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലെ രണ്ടാം ഏകദിനത്തില്‍ ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. തൊട്ടുമുമ്പത്തെ കളിയില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ കളിയിലെ താരമായി മാറിയ അദ്ദേഹം മറക്കാനാഗ്രഹിക്കുന്ന പ്രകടനമായിരിക്കും ഈഡന്‍ ഗാര്‍ഡന്‍സിലേത്.

വെറും ഒമ്പതു ബോളുകള്‍ മാത്രമേ കോലിക്കു ക്രീസില്‍ നില്‍ക്കാനായുള്ളൂ. ഒരു ബൗണ്ടറിയോടെ നാലു റണ്‍സ് മാത്രമെടുത്ത അദ്ദേഹത്തെ പേസര്‍ ലഹിരു കുമാര ബൗള്‍ഡാക്കുകയായിരുന്നു. ഇന്‍സൈഡ് എഡ്ജായി ബോള്‍ സ്റ്റംപകളില്‍ പതിച്ചപ്പോള്‍ കോലിക്ക് ഞെട്ടലോടെ നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഏകദിനത്തില്‍ ഈഡന്‍ ഗാര്‍ഡന്‍സും താനും ഒത്തുപോവില്ലെന്നു അദ്ദേഹത്തിനു ഒരിക്കല്‍ക്കൂടി ബോധ്യമായിരിക്കുകയാണ്.

റെക്കോര്‍ഡിട്ട് ഈഡന്‍

റെക്കോര്‍ഡിട്ട് ഈഡന്‍

ഈ മല്‍സരത്തില്‍ ഒറ്റയക്ക സ്‌കോറിനു പുറത്തായതോടെ മറക്കാനാഗ്രഹിക്കുന്ന ഒരു റെക്കോര്‍ഡ് കൂടി വിരാട് കോലി ഈഡന്‍സില്‍ കുറിച്ചിരിക്കുകയാണ്.

സ്വന്തം നാട്ടില്‍ ഏകദിനത്തില്‍ കൂടുതല്‍ തവണ ഒറ്റയക്ക സ്‌കോറിനു അദ്ദേഹം പുറത്തായ വേദിയായി ഇതോടെ ഈഡന്‍ മാറി. ഏഴാം തവണയാണ് കോലി ഒറ്റയക്ക സ്‌കോറിനു ഇവിടെ പുറത്തായിരിക്കുന്നത്.

ആറു തവണ ഒറ്റയക്ക സ്‌കോറില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയ ചെന്നെയിലെ ചിന്നസ്വാമി സ്റ്റേഡിയാണ് ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത്. അഞ്ചു തവണ വീതം ഒറ്റയക്ക സ്‌കോറില്‍ മടങ്ങിയ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയവും അഹമ്മദാബാദിലെ മൊട്ടേറ സ്‌റ്റേഡിയവും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

Also Read: IND vs AUS: ഓസീസിനെതിരേ ടെസ്റ്റ് ഓപ്പണറായി പൃഥ്വി വേണം, ആരെ മാറ്റും? രണ്ടിലൊരാള്‍

ഹാട്രിക് സെഞ്ച്വറി മിസ്സ്

ഹാട്രിക് സെഞ്ച്വറി മിസ്സ്

ഏകദിനത്തില്‍ ഹാട്രിക്ക് സെഞ്ച്വറി ലക്ഷ്യമിട്ടായിരുന്നു ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ വിരാട് കോലിയിറങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ ബംഗ്ലാദേശ് പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ അദ്ദേഹം സെഞ്ച്വറി കുറിച്ചിരുന്നു. 2022ല്‍ ഇന്ത്യയുടെ അവസാനത്തെ ഏകദിനവും ഇതു തന്നെയായിരുന്നു.

അതിനു ശേഷം ഇന്ത്യ കളിച്ച ആദ്യ ഏകദിനമായിരുന്നു ശ്രീലങ്കയ്‌ക്കെതിരേ ഗുവാഹത്തിയില്‍ നടന്നത്. ബംഗ്ലാ കടുവകള്‍ക്കെതിരേ നിര്‍ത്തിയ ഇടത്ത് ലങ്കന്‍ സിംഹങ്ങള്‍ക്കെതിരേ കോലി തുടങ്ങുകയായിരുന്നു.

113 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 87 ബോളുകള്‍ നേരിട്ട കോലിയുടെ ഇന്നിങ്‌സില്‍ 12 ഫോറും ഒരു സിക്‌സറുമുണ്ടായിരുന്നു. ഇന്ത്യയെ 373 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചതും ഈ പ്രകടനം തന്നെയായിരുന്നു. കളിയില്‍ ഇന്ത്യ 67 റണ്‍സിന്റെ വിജയം കൊയ്തപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ചായും കോലി തിരഞ്ഞെടുക്കപ്പെട്ടു.

Also Read: മഗ്രാത്ത്, അക്തര്‍, ലീ, അക്രം, മുരളി; ഏറ്റവും കുഴപ്പിച്ച ബൗളറാര്? സച്ചിന്‍ പറയുന്നു

ഇന്ത്യക്കു ജയിക്കാന്‍ 216

ഇന്ത്യക്കു ജയിക്കാന്‍ 216

ഈഡന്‍ ഗാര്‍ഡന്‍സിലെ രണ്ടാം ഏകദിനത്തില്‍ 216 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്ക ഇന്ത്യക്കു മുന്നില്‍ വച്ചിരിക്കുന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ലങ്കയ്ക്കു മുഴുവന്‍ ഓവറുകള്‍ പോലും ക്രീസില്‍ നില്‍ക്കാനായില്ല. 39.4 ഓവറില്‍ ലങ്ക 215ന് പുറത്തായി.

മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത കുല്‍ദീപ് യാദവും മുഹമ്മദ് സിറാജുമാണ് ലങ്കയെ തകര്‍ത്തത്. മികച്ച ഫോം തുടരുന്ന ഉമ്രാന്‍ മാലിക്കിനു രണ്ടു വിക്കറ്റുകള്‍ ലഭിച്ചു.

50 റണ്‍സെടുത്ത പുതുമുഖ ഓപ്പണര്‍ നുവനിദു ഫെര്‍ണാണ്ടോയാണ് ലങ്കന്‍ ഇന്നിങ്‌സിനു മാന്യത നല്‍കിയത്. മറ്റാരും 35 പ്ലസ് പോലും നേടിയില്ല. കുശാല്‍ മെന്‍ഡിസ് (34), ദുനിത് വെല്ലലെഗെ (32) എന്നിവര്‍ ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.

Story first published: Thursday, January 12, 2023, 20:10 [IST]
Other articles published on Jan 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+