49 സെഞ്ച്വറിക്ക് സച്ചിന് 452 ഇന്നിങ്‌സ്, കോലി 257ല്‍ 45 സെഞ്ച്വറി! റെക്കോര്‍ഡും തകര്‍ത്തു

കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ നിര്‍ത്തിയ ഇടത്തു നിന്നു തന്നെ തുടങ്ങിയിരിക്കുകയാണ് കിങ് കോലി. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ കിടിലന്‍ സെഞ്ച്വ്വറിയോടെയാണ് വിരാട് കോലി കസറിയത്. 113 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം പുതിയ വര്‍ഷത്തിലെ ആദ്യ മല്‍സരം ഗംഭീരമാക്കിയിരിക്കുകയാണ്. വെറും 87 ബോളുകളിലാണ് 12 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം കോലി 117 റണ്‍സ് വാരിക്കൂട്ടിയത്.
ഇതോടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വമ്പന്‍ റെക്കോര്‍ഡും കോലി തകര്‍ത്തിരിക്കുകയാണ്. തുടരെ രണ്ടാമത്തെ കളിയിലാണ് ഇന്ത്യന്‍ റണ്‍ മെഷീന്‍ മൂന്നക്കത്തില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരേ അവസാനമായി കളിച്ച ഏകദിനത്തിലും അദ്ദേഹം സെഞ്ച്വറി കുറിച്ചിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ കോലിയുടെ മൂന്നാമത്തെ സെഞ്ച്വറി നേട്ടം കൂടിയാണിത്.

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ന്നു
ശ്രീലങ്കയ്‌ക്കെതിരേ ഏറ്റവുമധികം ഏകദിന സെഞ്ച്വറികള്‍ നേടിയ താരമെന്നസച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് വിരാട് കോലി തകര്‍ത്തിരിക്കുന്നത്. നേരത്തേ എട്ടു സെഞ്ച്വറികളുമായി സച്ചിനൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഈ മല്‍സരത്തില്‍ വീണ്ടുമൊരു സെഞ്ച്വറി കൂടി നേടിയതോടെ കോലി ചരിത്രം കുറിക്കുകയായിരുന്നു.
ലങ്കയ്‌ക്കെതിരേ 47 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ഒമ്പതാം ഏകദിന സെഞ്ച്വറി കണ്ടെത്തിയത്. സച്ചിനു എട്ടു സെഞ്ച്വറികള്‍ക്കായി 80 ഇന്നിങ്‌സുകള്‍ വേണ്ടി വന്നിരുന്നു.
ഏകദിനത്തില്‍ രണ്ടാമത്തെ എതിരാളിക്കെതിരേയാണ് കോലി ഒമ്പത് സെഞ്ച്വറികള്‍ തികച്ചിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരേയും അദ്ദേഹം ഇത്രയും സെഞ്ച്വറികള്‍ അടിച്ചെടുത്തിട്ടുണ്ട്.
Also Read: IND vs SL: ടി20യില്‍ ഫ്‌ളോപ്പ്, ഇവര്‍ ടീമിനു പുറത്തേക്ക്! സഞ്ജുവിന് സന്തോഷം

സച്ചിനരികിലേക്കു കോലി
ഏകദിനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 സെഞ്ച്വറികളെന്ന ലോക റെക്കോര്‍ഡിലേക്കു ഒരുപടി കൂടി അടുത്തിരിക്കുകയാണ് വിരാട് കോലി. 452 ഇന്നിങ്‌സുകളിലാണ് 49 സെഞ്ച്വറികളോടെ സച്ചിന്‍ ലോക റെക്കോര്‍ഡ് തീര്‍ത്തത്.
എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്നു നേടിയ സെഞ്ച്വറിയോടെ ഈ റെക്കോര്‍ഡിലേക്കു ഒരുപടി കൂടി അടുത്തിരിക്കുകയാണ് കോലി. ഏകദിന കരിയറിലെ 45ാമത്തെ സെഞ്ച്വറി കൂടിയാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. ഇതിനായി കോലിക്കു വേണ്ടിവന്നത് 257 ഇന്നിങ്‌സുകള്‍ മാത്രമാണ്.
Also Read: ബട്‌ലറടക്കം ടീമില്‍, സഞ്ജുവിനെ നായകസ്ഥാനത്തു നിന്നു മാറ്റുമോ? റോയല്‍സ് സിഇഒ പറയും

കോലി ബഹുദൂരം മുന്നില്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലവില്‍ മല്‍സരരംഗത്തുള്ള താരങ്ങളെയെടുത്താല്‍ സെഞ്ച്വറികളുടെ എണ്ണത്തില്‍ വിരാട് കോലിയുടെ അരികില്‍പ്പോലും ആര്‍ക്കും എത്താനായായിട്ടില്ലെന്നു കാണാം. മൂന്നു ഫോര്‍മാറ്റുകളിലുമായി അദ്ദേഹം വാരിക്കൂട്ടിയത് 73 സെഞ്ച്വറികളാണ്.
ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തുള്ളത്. പക്ഷെ അദ്ദേഹത്തിനു 45 സെഞ്ച്വറികള്‍ മാത്രമേ നേടാനായിട്ടുള്ളൂ. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് (44), ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് (42), ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ (41) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

374 റണ്‍സ് വിജയലക്ഷ്യം
വിരാട് കോലിയുടെ സെഞ്ച്വറിയിലേറി ആദ്യ ഏകദിനത്തില്‍ 374 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ശ്രീലങ്കയ്ക്കു ഇന്ത്യ നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ഏഴു വിക്കറ്റിനു 373 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. കോലിയെക്കൂടാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (83), ശുഭ്മാന്‍ ഗില്‍ (70) എന്നിവരുടെ ഫിഫ്റ്റികളും ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തു പകര്‍ന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications