IND vs SL: സച്ചിന്റെ മാസ്റ്ററാവുമോ കോലി? ലക്ഷ്യം വമ്പന്‍ ലോക റെക്കോര്‍ഡ്! അറിയാം

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ടു വമ്പന്‍ ലോക റെക്കോര്‍ഡുകള്‍ കുറിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റണ്‍മെഷീനും സൂപ്പര്‍ താരവുമായ വിരാട് കോലി. നീണ്ട റണ്‍വരള്‍ച്ചയ്ക്കു അറുതിയിട്ട് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ അദ്ദേഹം ബാറ്റിങിലെ മാജിക്കല്‍ ടച്ച് വീണ്ടെടുത്തിരുന്നു. യുഎഇയില്‍ നടന്ന ഏഷ്യ കപ്പായിരുന്നു കോലിയുടെ കരിയറിലെ ടേണിങ് പോയിന്റായത്. പിന്നീട് യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലും റണ്‍സ് വാരിക്കൂട്ടി അദ്ദേഹം ടോപ്‌സ്‌കോററായി മാറിയിരുന്നു.
അതിനു ശേഷം കഴിഞ്ഞ വര്‍ഷം അവസാനം ബംഗ്ലാദേശുമായുള്ള ഏകദിന പരമ്പരയില്‍ ഒരു സെഞ്ച്വറിയും കോലി കണ്ടെത്തിയിരുന്നു. ഈ വര്‍ഷം അദ്ദേഹം ആദ്യമായി കളിക്കുന്ന പരമ്പര കൂടിയാണ് ശ്രീലങ്കയ്‌ക്കെതിരേയുള്ളത്. ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള ലോക റെക്കോര്‍ഡ് തകര്‍ക്കാനുള്ള സുവര്‍ണാവസരമാണ് കോലിക്കു ലഭിച്ചിരിക്കുന്നത്. പരിശോധിക്കാം.

നാട്ടില്‍ കൂടുതല്‍ സെഞ്ച്വറി
നിലവില്‍ സ്വന്തം നാട്ടില്‍ ഏറ്റവുമധികം ഏകദിന സെഞ്ച്വറികളടിച്ച താരമെന്ന ലോക റെക്കോര്‍ഡ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു അവകാശപ്പെട്ടതാണ്. 20 സെഞ്ച്വറികളാണ് അദ്ദേഹം നാട്ടില്‍ നേടിയിട്ടുള്ളത്. ഈ നേട്ടത്തിന് കൈയെത്തുംദൂരത്താണ് വിരാട് കോലി. 19 സെഞ്ച്വറികളാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്.
ശ്രീലങ്കയുമായുള്ള പരമ്പരയില്‍ ഒരു സെഞ്ച്വറി നേടിയാല്‍ സച്ചിന്റെ ലോക റെക്കോര്‍ഡില്‍ കോലി പങ്കാളിയാവും. ഒന്നു കൂടി നേടിയാല്‍ പുതിയ ലോക റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തും.
Also Read: ബട്‌ലറടക്കം ടീമില്‍, സഞ്ജുവിനെ നായകസ്ഥാനത്തു നിന്നു മാറ്റുമോ? റോയല്‍സ് സിഇഒ പറയും

സച്ചിനേക്കാള്‍ കുറച്ചു മല്‍സരം
സച്ചിന്‍ ടെണ്ടുല്‍ക്കറേക്കാള്‍ കുറച്ചു മല്‍സരങ്ങളില്‍ നിന്നാണ് വിരാട് കോലി നാട്ടില്‍ സെഞ്ച്വറികള്‍ വാരിക്കൂട്ടിയത്. 20 ഏകദിന സെഞ്ച്വറികള്‍ക്കു വേണ്ടി സച്ചിന്‍ കളിച്ചത് 164 ഏകദിനങ്ങളാണ്. എന്നാല്‍ കോലിക്കു 19 സെഞ്ച്വറികളിലെത്താന്‍ വെറും 101 ഏകദിനങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.
ഏകദിന ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം 12,471 റണ്‍സാണ്. 180 റണ്‍സ് കൂടി നേടാനായാല്‍ ഏകദിനത്തിലെ ഓള്‍ടൈം ഫൈവ് റണ്‍വേട്ടക്കാരുടെ എലൈറ്റ് ക്ലബ്ബില്‍ കോലിയും അംഗമായി മാറും. സച്ചിന്‍, കുമാര്‍ സങ്കക്കാര, റിക്കി പോണ്ടിങ്, സനത് ജയസൂര്യ, മഹേല ജയവര്‍ധനെ എന്നിവരാണ് എലൈറ്റ് ക്ലബ്ബിലുള്ള ഇതിഹാസങ്ങള്‍.
Also Read: ശ്രീശാന്ത് കൂളോ, അഗ്രസീവോ? യഥാര്‍ഥ സ്വഭാവം തുറന്നു പറഞ്ഞ് ഡിഎസ് 1 മല്‍സരാര്‍ഥികള്‍

ലങ്കയ്‌ക്കെതിരേ ഒപ്പത്തിനൊപ്പം
ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ എട്ടു സെഞ്ച്വറികള്‍ വീതം നേടി സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയും ലോക റെക്കോര്‍ഡ് പങ്കിടുകയാണ്. ലങ്കയ്‌ക്കെതിരേ ലോക ക്രിക്കറ്റിലെ മറ്റൊരു താരവും ഇത്രയുമധികം ഏകദിന സെഞ്ച്വറികള്‍ നേടിയിട്ടില്ല. നടക്കാനിരിക്കുന്ന പരമ്പരയില്‍ ഒരു സെഞ്ച്വറി കൂടി നേടിയാല്‍ സച്ചിന്റെ റെക്കോര്‍ഡ് കോലി പഴങ്കഥയാക്കും.
ലങ്കയ്‌ക്കെതിരേ 84 ഏകദിനങ്ങളില്‍ നിന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത് 3113 റണ്‍സാണ്. കോലിയാവട്ടെ 47 ഏകദിനങ്ങളില്‍ നിന്നും 2220 റണ്‍സും അടിച്ചെടുത്തിട്ടുണ്ട്. 19 ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications