Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: വൈഭവിന് കൈയടിക്കൂ!! ക്യാപ്റ്റന്‍ തിലകിനല്ല, ഇന്ത്യ കപ്പടിച്ചതിനു പിന്നാലെ ഫാന്‍സ്

ദാംബുള്ള: ആതിഥേരായ ശ്രീലങ്കന്‍ എ ടീമിനെ മലര്‍ത്തിയടിച്ച് തിലക് വര്‍മയുടെ ഇന്ത്യന്‍ എ ടീം ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റില്‍ കപ്പുയര്‍ത്തി. റണ്‍മഴ കണ്ട ഫൈനലില്‍ 66 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയാണ് ഫൈനലിലെ താരമായത്.

378 റണ്‍സിന്റെ അസാധ്യമായ വിജയലക്ഷ്യമാണ് ലങ്കയ്ക്കു ഇന്ത്യ നല്‍കിയത്. അവര്‍ ഇതു മറികടന്ന് ജയിക്കാന്‍ പോവുന്നില്ലെന്നു നേരത്തേ തന്നെ ഉറപ്പായിരുന്നു. എങ്കിലും ലങ്ക വീറുറ്റ പോരാട്ടം തന്നെ കാഴ്ചവച്ചു. പക്ഷെ 47.1 ഓവറില്‍ 311 റണ്‍സില്‍ ലങ്കന്‍ ഇന്നിങ്‌സിനു തിരശീലയു വീണു.

INDIAN TEAM

ലങ്കന്‍ ബാറ്റിങ് നിരയില്‍ രണ്ടു പേര്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കണ്ടെത്തി. 62 റണ്‍സോടെ വനൂജ സഹനാണ് ലങ്കയുടെ ടോപ്‌സ്‌കോററായത്. 69 ബോളില്‍ അഞ്ചു ഫോറുകള്‍ അദ്ദേഹം നേടി. 52 റണ്‍സെടുത്ത സദീര സമരവിക്രമയാണ് മറ്റൊരു പ്രധാന സ്‌കോറര്‍. ക്യാപ്റ്റന്‍ സഹന്‍ അറാച്ചിഗെ 38 റണ്‍സും നേടി.

വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോഴും ഏഴിനു മുകളില്‍ റണ്‍റേറ്റില്‍ സ്‌കോര്‍ ചെയ്യാന്‍ ലങ്കയ്ക്കു സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഈ കാരണത്താല്‍ പലപ്പോഴും ലങ്കയ്ക്കു വിജയപ്രതീക്ഷയുമുണ്ടായിരുന്നു. 26ാം ഓവറില്‍ ലങ്ക ആറിനു 177ലേക്കു വീണിരുന്നു. ഇതോടെ 250 റണ്‍സ് പോലും അവര്‍ തികച്ചേക്കില്ലെന്നും കരുതപ്പെട്ടിരുന്നു.

എന്നാല്‍ ഏഴാം വിക്കറ്റില്‍ 70 ബോളില്‍ 77 റണ്‍സിന്റെ കൂട്ടുകെട്ടുമായി ലങ്ക ഇന്ത്യയെ വിറപ്പിച്ചു. അട്ടിമറി ജയം പോലും അവര്‍ നേടിയേക്കുമെന്നും സംശയിച്ചു. പക്ഷെ 254ല്‍ വച്ച് ഏഴാം വിക്കറ്റ് വീണതോടെ ഇന്ത്യ ജയവും കിരീടവും സ്വപ്‌നം കാണാന്‍ തുടങ്ങി. ഇന്ത്യന്‍ ബൗളര്‍മാരില്‍ യഷ് ടാക്കൂറും വിപ്രജ് നിഗവും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. അനുകുല്‍ റോയ്ക്ക് രണ്ടു വിക്കറ്റും ലഭിച്ചു.

വൈഭവ് ഷോ

ഈ പരമ്പരയിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് ഇന്ത്യന്‍ കൗമാര സെന്‍സഷന്‍ വൈഭവ് സൂര്യവംശി ഫൈനലിലേക്കു മാറ്റി വയ്ക്കുകയായിരുന്നു. വെറും 11 ബോളില്‍ ഫിഫ്റ്റി കുറിച്ച താരം ലോക റെക്കോര്‍ഡും സ്വന്തം പേരിലാക്കി. 29 ബോളില്‍ വൈഭവ് വാരിക്കൂട്ടിയത് 94 റണ്‍സാണ്.

10 ഫോറു എട്ടു സിക്‌സറുമടക്കമാണിത്. 324.14 ആയിരുന്നു 15 കാരന്റെ സ്‌ട്രൈക്ക് റേറ്റ്. വൈഭവ് ശക്തമായ അടിത്തറയിട്ടതോടെയാണ് ഇന്ത്യന്‍ എ ടീം ഒമ്പതു വിക്കറ്റിനു 377 റണ്‍സെന്ന വലിയ ടോട്ടല്‍ നേടിയത്.

VAIHBHAV

മധ്യ ഓവറുകള്‍ കുറേക്കൂടി വേഗത്തില്‍ സ്‌കോര്‍ ചെയ്തിരുന്നെങ്കില്‍ 400ന് മുകളില്‍ ടോട്ടല്‍ ഇന്ത്യക്കു അനായാസം അടിച്ചെടുക്കാനായേനെ. വൈഭവിനെ മാറ്റി നിര്‍ത്തിയാല്‍ ക്യാപ്റ്റന്‍ തിലക് വര്‍മ (67), റുതുരാജ് ഗെയ്ക്വാദ് (40), പ്രിയാന്‍ഷ് ആര്യ (39), അനുകുല്‍ റോയ് (39*), കുമാര്‍ കുശാഗ്ര (36) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

വൈഭവാണ് ഹീറോ

ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യന്‍ എ ടീം കിരീടമുയര്‍ത്താന്‍ പ്രധാന കാരണം വൈഭവ് സൂര്യവംശിയുടെ അവിശ്വസനീയ ഇന്നിങ്‌സാണെന്നു സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ക്യാപ്റ്റന്‍ തിലക് വര്‍മയ്ക്കു ഇതിന്റെ ക്രെഡിറ്റില്ലെന്നും ഒരു വിഭാഗം വാദിക്കുന്നു. പരമ്പരയിലുനീളം വളരെ സ്ലോ ബാറ്റിങാണ് തിലക് കാഴ്ചവച്ചതെന്നും വിമര്‍ശനങ്ങളുണ്ട്.

'വൈഭവ് സൂര്യവംശിയുടെ നിര്‍ഭയമായ ഇന്നിംഗ്സിന് നന്ദി, അല്ലെങ്കില്‍ ശ്രീലങ്ക ഞങ്ങളെ തോല്‍പ്പിക്കുമായിരുന്നു. തുക് തുക് അക്കാദമിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നമ്മുടെ ക്യാപ്റ്റന്‍ തിലക് വര്‍മയുടെ സ്ലോ ഇന്നിങ്‌സ് നമ്മള്‍ കണ്ടതാണ്'.

'ശ്രീലങ്ക എ ടീം നമ്മുടെ കുട്ടിയായ വൈഭവ് സൂര്യവംശിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്തു. പക്ഷെ അവന്റെ മറുപടി ബാറ്റ് കൊണ്ടായിരുന്നു. വൈഭവിന്റെ ഇന്നിങ്‌സാണ് മല്‍സരം ലങ്കയില്‍ നിന്നും തട്ടിയകറ്റിയത്. ക്യാപ്റ്റന്‍ തിലക് വര്‍മയ്ക്കു പ്രത്യേക റോളൊന്നുമില്ല'.

'സത്യം പറഞ്ഞാല്‍, തിലക് വര്‍മ്മ മികച്ച പ്രകടനം കാഴ്ചവച്ചില്ല. മുന്നില്‍ നിന്ന് നയിക്കുകയും ചെയ്തിട്ടില്ല. വളരെ സ്ലോയായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സുകള്‍. മാത്രമല്ല ശ്രീലങ്കയ്‌ക്കെതിരായ മല്‍സരങ്ങളില്‍ അംപയര്‍മാരോടു തര്‍ക്കിക്കുന്നതടക്കമുള്ള അനാവശ്യ കാര്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു'- എന്നിങ്ങനെയായിരുന്നു വിവിധ പ്രതികരണങ്ങള്‍.

Story first published: Sunday, June 21, 2026, 19:24 [IST]
Other articles published on Jun 21, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+