Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ഉമ്രാന്‍ അത്ര സംഭവമൊന്നുമല്ല! ആര്‍ക്കും തല്ലാം- വീക്ക്‌നെസ്‌ ചൂണ്ടിക്കാട്ടി ബട്ട്

1

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം വേഗം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഉമ്രാന്‍ മാലിക്. തുടര്‍ച്ചയായി 150 പ്ലസ് വേഗം കുറിക്കാന്‍ കഴിവുള്ള ഉമ്രാന്‍ നിലവില്‍ ഇന്ത്യയുടെ പരിമിത ഓവറിലെ നിര്‍ണ്ണായക താരങ്ങളിലൊരാളാണ്.

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ 155 വേഗം കുറിച്ച് ഇന്ത്യക്കാരന്റെ അതിവേഗ പന്തെന്ന റെക്കോഡും സ്വന്തം പേരിലാക്കാന്‍ ഉമ്രാനായിരുന്നു. എന്നാല്‍ നല്ല വേഗമുണ്ടെങ്കിലും റണ്‍സ് വിട്ടുകൊടുക്കാന്‍ താരത്തിന് മടിയില്ല.

അതിവേഗത്തില്‍ പന്തെറിയുന്നതോടൊപ്പം നന്നായി തല്ലുകൊള്ളുന്ന ഉമ്രാന് ഇന്ത്യന്‍ ടീമിനൊപ്പം വലിയ കരിയര്‍ സൃഷ്ടിക്കാനാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. ഇന്ത്യ 2023ലെ ഏകദിന ലോകകപ്പിലേക്കടക്കം ഉമ്രാനെ പരിഗണിക്കുന്നുണ്ടെങ്കിലും താരത്തിന് എത്രത്തോളം തിളങ്ങാനാവുമെന്നതാണ് ചോദ്യം.

ഇപ്പോഴിതാ ഉമ്രാന്‍ പറയുന്നത്രെ മികച്ച താരമല്ലെന്നും തല്ലുകൊള്ളി ബൗളറാണെന്നും അവന്റെ ബൗളിങ് പ്രവചിക്കാന്‍ സാധിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണറും നായകനുമായ സല്‍മാന്‍ ബട്ട്.

അവന്റെ ദൗര്‍ഭല്യം അതാണ്

അവന്റെ ദൗര്‍ഭല്യം അതാണ്

അനുഭവസമ്പത്തിലൂടെ ഉമ്രാന്‍ മെച്ചപ്പെടേണ്ടതായുണ്ട്. അനുഭവസമ്പത്ത് കുറവുള്ളതുകൊണ്ടാണ് അവന്‍ റണ്‍സ് വഴങ്ങുന്നത്. നല്ല താളമുള്ള ബൗളറാണവന്‍. ആക്ഷനും ഭംഗിയുള്ളതാണ്. എന്നാല്‍ പ്രശ്‌നം അനുഭവസമ്പത്തുള്ള ബാറ്റ്‌സ്മാന് അവന്റെ ബൗളിങ്ങിനെ കൃത്യമായി പ്രവചിക്കാന്‍ സാധിക്കുമെന്നതാണ്.

യോര്‍ക്കര്‍ എറിയുമോ സ്ലോ ബോള്‍ എറിയുമോയെന്നതെല്ലാം ഏറെക്കുറെ ഊഹിക്കാനാവും. ഓഫ് സ്റ്റംപിന് പുറത്ത് യോര്‍ക്കറുകള്‍ എറിയുന്നവനാണ് ഉമ്രാന്‍. അത് അനുഭവസമ്പത്തുള്ള ബാറ്റ്‌സ്മാനെതിരേ ഫലപ്രദമായിരിക്കില്ല. ഇന്ത്യക്ക് വലിയ മത്സരങ്ങള്‍ ജയിക്കാന്‍ അനുഭവസമ്പത്തുള്ളവര്‍ വേണം- ബട്ട് പറഞ്ഞു.

Also Read: IPL 2023: കപില്‍ ക്യാപ്റ്റന്‍, ഇതുവരെ ടി20 കളിക്കാത്ത താരങ്ങളുടെ പ്ലേയിങ് 11 ഇതാ

മികച്ച ലൈനും ലെങ്തുമില്ല

മികച്ച ലൈനും ലെങ്തുമില്ല

സ്ഥിരതയോടെ പന്തെറിയുന്ന താരമല്ല ഉമ്രാന്‍ എന്നതാണ് പ്രശ്‌നം. നല്ല വേഗമുണ്ടെങ്കിലും മികച്ച ലൈനും ലെങ്തും അവകാശപ്പെടാന്‍ സാധിക്കില്ല. എന്നാല്‍ വേഗത്തെ തുണക്കുന്ന വിദേശ പിച്ചുകളില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ഉമ്രാന് സാധിച്ചേക്കും.

പ്രധാനമായും വിദേശ ടെസ്റ്റ് പരമ്പരകളില്‍ ഉമ്രാനെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്. നിലവിലെ സാഹചര്യത്തില്‍ പരിമിത ഓവറില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കുന്ന ബൗളറാവാന്‍ ഉമ്രാന് സാധിച്ചേക്കില്ല. അതിവേഗംകൊണ്ട് എത്രത്തോളം കാലം ടീമില്‍ പിടിച്ചുനില്‍ക്കാനാവുമെന്നത് കണ്ടറിയാം.

വരുണ്‍ ആരോണിനെപ്പോലെയാവുമോ?

വരുണ്‍ ആരോണിനെപ്പോലെയാവുമോ?

ഉമ്രാന്‍ മാലിക്കിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കണ്ടെത്തിയ അതിവേഗ പേസര്‍മാരിലൊരാളായിരുന്നു വരുണ്‍ ആരോണ്‍. തുടര്‍ച്ചയായി 145ന് മുകളില്‍ വേഗം കുറിക്കാന്‍ കഴിവുള്ള വരുണില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെച്ചിരുന്നുവെങ്കിലും കാര്യമായ ഇംപാക്ട് സൃഷ്ടിക്കാനയില്ല.

മികച്ച ലൈനും ലെങ്തുമില്ലാതെ തല്ലുകൊള്ളി ബൗളറായതോടെ വരുണിന് ഇന്ത്യന്‍ ടീമിനൊപ്പം വലിയ കരിയറുണ്ടാക്കാനായില്ല. അവസാന സീസണിലും ഐപിഎല്‍ കളിച്ച താരത്തിന് മികച്ച വേഗം അവകാശപ്പെടാമെങ്കിലും ഇപ്പോഴും തല്ലുകൊള്ളി ബൗളറാണ്.

Also Read: ഇതിഹാസ താരങ്ങള്‍, പക്ഷെ ഐപിഎല്ലിലെ ദുരന്ത നായകന്മാര്‍! ആരൊക്കെയെന്ന് അറിയാം

ഉമ്രാന് കൂടുതല്‍ അവസരം നല്‍കിയേക്കും

ഉമ്രാന് കൂടുതല്‍ അവസരം നല്‍കിയേക്കും

ഉമ്രാനെപ്പോലെയുള്ള അതിവേഗ പേസര്‍മാര്‍ ഇന്ത്യന്‍ ടീമില്‍ അപൂര്‍വ്വം മാത്രമാണ്. അതുകൊണ്ട് തന്നെ ഉമ്രാനെ ഇന്ത്യ പെട്ടെന്ന് തഴഞ്ഞേക്കില്ല. ടി20യില്‍ താരത്തിന് കൂടുതല്‍ അവസരം ലഭിക്കുക പ്രയാസമായിരിക്കും.

എന്നാല്‍ ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യ ജമ്മു കാശ്മീര്‍ പേസര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കിയേക്കും. ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിന് ഇന്ത്യയാണ് വേദി. അതിവേഗ പേസറെന്ന നിലയില്‍ ഉമ്രാന്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.

ഇന്ത്യക്കായി 5 ഏകദിനത്തില്‍ നിന്ന് 7 വിക്കറ്റും 5 ടി20യില്‍ നിന്ന് 7 വിക്കറ്റും വീഴ്ത്തിയത ഉമ്രാന്‍ 17 ഐപിഎല്ലില്‍ നിന്ന് 24 വിക്കറ്റും നേടിയിട്ടുണ്ട്. ഇത്തവണത്തെ ഐപിഎല്ലിലെ ഉമ്രാന്റെ പ്രകടനം താരത്തിന്റെ കരിയറില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പാണ്.

Story first published: Saturday, January 7, 2023, 12:40 [IST]
Other articles published on Jan 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+