Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ഹര്‍ദിക് ആ മണ്ടത്തരം ഇനി കാട്ടരുത്! പരമ്പര കൈവിട്ടുപോവും-ജാഫര്‍ പറയുന്നു

1

മുംബൈ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരം ജയിച്ച് ശ്രീലങ്ക തിരിച്ചുവരവ് നടത്തി. മൂന്നാം മത്സരം ജയിക്കുന്ന ടീമിനാവും പരമ്പര സ്വന്തമാക്കാനാവുകയെന്നതിനാല്‍ പോരാട്ടം കടുക്കും.

ഏഷ്യാ കപ്പില്‍ നാണംകെട്ട ഇന്ത്യയെ സംബന്ധിച്ച് ശ്രീലങ്കയോട് കണക്കുവീട്ടേണ്ടതായുണ്ട്. എന്നാല്‍ കരുത്തരായ ശ്രീലങ്കയെ തോല്‍പ്പിക്കുക ഇന്ത്യക്ക് എളുപ്പമാവില്ലെന്നുറപ്പ്. രണ്ടാം മത്സരത്തില്‍ നേടിയ ജയത്തിന്റെ ആത്മവിശ്വാസവും ശ്രീലങ്കയ്‌ക്കൊപ്പമാണ്.

രണ്ടാം മത്സരത്തില്‍ ഇന്ത്യ ബാറ്റുകൊണ്ടും പന്തുകൊണ്ടും തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇന്ത്യ നിര്‍ണ്ണായകമായ മൂന്നാം മത്സരത്തിനിറങ്ങുമ്പോള്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍.

ഡെത്ത് ഓവര്‍ ഹര്‍ദിക് എറിയണം

ഡെത്ത് ഓവര്‍ ഹര്‍ദിക് എറിയണം

രണ്ടാം ടി20യില്‍ ഇന്ത്യയുടെ ഡെത്ത് ഓവറിലെ പ്രകടനമാണ് ഏറ്റവും നിരാശപ്പെടുത്തിയത്. ശിവം മാവി, അര്‍ഷദീപ് സിങ്, ഉമ്രാന്‍ മാലിക് എന്നിവരെല്ലാം തല്ലുകൊള്ളികളായി മാറി. രണ്ട് ഓവര്‍ ബാക്കിയിട്ടുണ്ടായിട്ടും ഹര്‍ദിക് പന്തെറിയാനെത്തിയില്ല.

എന്നാല്‍ ഡെത്ത് ഓവറില്‍ ഹര്‍ദിക് പാണ്ഡ്യ പന്തെറിയാന്‍ തയ്യാറാവണമെന്നാണ് ജാഫര്‍ പറയുന്നത്. അനുഭവസമ്പത്തില്ലാത്ത യുവതാരങ്ങള്‍ക്ക് ഡെത്ത് ഓവര്‍ നല്‍കരുതെന്നും ഹര്‍ദിക് സ്വയം മുന്നോട്ട് വരണമെന്നും മണ്ടത്തരം കാട്ടരുതെന്നും ജാഫര്‍ പറയുന്നു.

'ഡെത്ത് ഓവറുകളില്‍ മാവിക്ക് പകരം ഹര്‍ദിക് പന്തെറിയണം. മാവി യുവതാരമാണ്. ഡെത്ത് ഓവര്‍ എറിയാനുള്ള അനുഭവസമ്പത്തായിട്ടില്ല. എന്നാല്‍ ഹര്‍ദിക്കിന് ആവിശ്യത്തിന് അനുഭവസമ്പത്തുണ്ട്. 20ാം ഓവര്‍ ഹര്‍ദിക് എറിയേണ്ടിയിരുന്നു'-ജാഫര്‍ പറഞ്ഞു.

Also Read: IPL 2023: കപില്‍ ക്യാപ്റ്റന്‍, ഇതുവരെ ടി20 കളിക്കാത്ത താരങ്ങളുടെ പ്ലേയിങ് 11 ഇതാ

പവര്‍പ്ലേയില്‍ ഹര്‍ദിക് എറിയേണ്ട

പവര്‍പ്ലേയില്‍ ഹര്‍ദിക് എറിയേണ്ട

ഹര്‍ദിക്കിന്റെ തീരുമാനം എന്നെ അത്ഭുതപ്പെടുത്തി. ആറാം ഓവറിന് ശേഷം ഹര്‍ദിക് പന്തെറിയാനെത്തുമെന്നാണ് കരുതിയത്. സാധാരണ ഒന്ന് രണ്ട് ഓവര്‍ മധ്യനിരയില്‍ ഹര്‍ദിക് എറിയാറുണ്ട്. പിന്നീട് ഡെത്ത് ഓവറിലും എറിയും.

അര്‍ഷദീപിന് രണ്ട് ഓവര്‍ മാത്രമാണ് നല്‍കിയത്. ഹര്‍ദിക്കിന്റെ ആ തീരുമാനമാണ് തെറ്റിയത്. ആദ്യ മത്സരത്തില്‍ തിളങ്ങിയ മാവിക്ക് രണ്ടാം മത്സരത്തില്‍ ന്യൂബോളില്‍ അവസരം നല്‍കാത്തത് എന്തുകൊണ്ടാണ്. അര്‍ഷദീപ് തല്ലുവാങ്ങിയെങ്കിലും ഒരോവര്‍ കൂടി നല്‍കാമായിരുന്നു.

ഹര്‍ദിക് മാവിയുടെ മികവിനെ അമിതമായി വിശ്വസിച്ചതാണ് തിരിച്ചടിയായതെന്നാണ് കരുതുന്നത്. ഇന്ത്യയുടെ ബൗളര്‍മാര്‍ റണ്‍സ് വഴങ്ങുന്നതില്‍ നിയന്ത്രണം വരുത്തേണ്ടത് അത്യാവശ്യമാണ്. ഇന്നും ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യുകയും 200ന് മുകളില്‍ റണ്‍സ് നേടുകയും ചെയ്താല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

ഇന്ത്യയുടെ ടോപ് ഓഡര്‍ തിളങ്ങണം

ഇന്ത്യയുടെ ടോപ് ഓഡര്‍ തിളങ്ങണം

ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനവും നിര്‍ണ്ണായകമാവും. ടോപ് ഓഡര്‍ താരങ്ങളുടെ പ്രകടനമാണ് ഇതില്‍ എടുത്തു പറയേണ്ടത്. രണ്ടാം മത്സരത്തില്‍ ശുബ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും രാഹുല്‍ ത്രിപാഠിയും ഹര്‍ദിക് പാണ്ഡ്യയുമെല്ലാം നിരാശപ്പെടുത്തി.

ഇന്ത്യയുടെ ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കേണ്ടതായുണ്ട്. ഇഷാന്‍ കിഷനൊപ്പം ശുബ്മാന്‍ ഗില്ലിനാണ് ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ അവസരം നല്‍കിയത്. രണ്ട് മത്സരത്തിലും അദ്ദേഹം ഫ്‌ളോപ്പായി. മൂന്നാം മത്സരത്തില്‍ ഗില്ലിന് പകരം റുതുരാജിന് ഇന്ത്യ അവസരം നല്‍കുമോയെന്നത് കണ്ടറിയാം.

Also Read: ഇതിഹാസ താരങ്ങള്‍, പക്ഷെ ഐപിഎല്ലിലെ ദുരന്ത നായകന്മാര്‍! ആരൊക്കെയെന്ന് അറിയാം

റണ്ണൊഴുകുന്ന പിച്ച്

റണ്ണൊഴുകുന്ന പിച്ച്

രാജ്‌കോട്ട് പിച്ചില്‍ റണ്ണൊഴുകുമെന്നുറപ്പ്. ബാറ്റിങ്ങിനെ പിന്തുണക്കുന്ന പിച്ചില്‍ 200ന് മുകളില്‍ സ്‌കോര്‍ പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യയുടെ യുവ ബൗളിങ് നിര അവസരത്തിനൊത്ത് ഉയരാതെ വന്നാല്‍ അതിനെ നികത്താന്‍ ബാറ്റിങ് നിരക്ക് സാധിക്കേണ്ടതായുണ്ട്.

ഇന്ത്യ പേസ് നിരയില്‍ മുകേഷ് കുമാറിന് അവസരം നല്‍കുമോയെന്നതും കണ്ടറിയണം. ബൗളിങ്ങിലും ബാറ്റിങ്ങിലും മെച്ചപ്പെടാനാവാത്ത പക്ഷം ഇന്ത്യക്ക് പരമ്പര നേടുക കടുപ്പമായിരിക്കുമെന്ന കാര്യം ഉറപ്പാണ്.

Story first published: Saturday, January 7, 2023, 15:55 [IST]
Other articles published on Jan 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+