
ബൗളിങ് നിര മെച്ചപ്പെടണം
ഇന്ത്യയുടെ ബൗളിങ് നിര മെച്ചപ്പെടാത്ത പക്ഷം ഇന്ത്യക്ക് പ്രതീക്ഷ വേണ്ട. യുവ പേസര്‍മാരുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ശിവം മാവി, അര്‍ഷദീപ് സിങ്, ഉമ്രാന്‍ മാലിക് എന്നിവരെല്ലാം തല്ലുകൊള്ളികളാവുന്നു. റണ്‍സ് മിടുക്കൊടുക്കാന്‍ മടികാട്ടുന്നില്ല.
ഉമ്രാന്‍ മധ്യ ഓവറുകളില്‍ വിക്കറ്റ് നേടുന്നുണ്ടെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ യാതൊരു മടിയുമില്ല. അര്‍ഷദീപ് തുടര്‍ച്ചയായി മൂന്ന് നോബോളുകളെറിഞ്ഞ് നാണക്കേടിന്റെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്. ഇന്ത്യയുടെ ബൗളിങ് പവര്‍പ്ലേയിലും ഡെത്ത് ഓവറിലും മെച്ചപ്പെടേണ്ടതായുണ്ട്.
Also Read: കൊച്ചി ടസ്‌കേഴ്‌സിന്റെ ആദ്യ പ്ലേയിങ് 11 ഓര്‍മയുണ്ടോ? ഇന്നവര്‍ എവിടെയാണ്? അറിയാം

ടോപ് ത്രീ ക്ലിക്കാവുന്നില്ല
ഇന്ത്യയുടെ ടോപ് ത്രീ ബാറ്റിങ്ങില്‍ ക്ലിക്കാവുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. ഓപ്പണിങ്ങിലേക്ക് ഇന്ത്യ പരിഗണിച്ച ശുബ്മാന്‍ ഗില്‍ തുടര്‍ച്ചയായ രണ്ട് മത്സരത്തിലും ഫ്‌ളോപ്പായി. ഇതോടെ മൂന്നാം മത്സരത്തില്‍ ശുബ്മാന് പകരം റുതുരാജ് ഗെയ്ക് വാദിന് ഇന്ത്യ ഓപ്പണിങ്ങില്‍ അവസരം നല്‍കിയേക്കും.
ഇഷാന്‍ കിഷനില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്നുണ്ട്. ഇഷാന്‍ ബംഗ്ലാദേശിനെതിരേ മികച്ച ബാറ്റിങ് കാഴ്ചവെച്ചെങ്കിലും ശ്രീലങ്കയ്‌ക്കെതിരേ ആദ്യ രണ്ട് മത്സരത്തിലും ക്ലിക്കായില്ല. അരങ്ങേറ്റക്കാരന്‍ രാഹുല്‍ ത്രിപാഠിക്ക് മൂന്നാം നമ്പറില്‍ വീണ്ടും അവസരം നല്‍കിയേക്കും.
ഇന്ത്യയുടെ മധ്യനിര ഭേദപ്പെട്ട് നില്‍ക്കുമ്പോഴും മികച്ച തുടക്കം ലഭിക്കാത്തത് പ്രതിസന്ധിയായി മാറുന്നു. മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ ടോപ് ഓഡറിന്റെ പ്രകടനം മെച്ചപ്പെടേണ്ടത് നിര്‍ണ്ണായകം.

കെട്ടുറപ്പോടെ ശ്രീലങ്ക
ശ്രീലങ്ക കെട്ടുറപ്പുള്ള നിരയാണ്. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരങ്ങളുടെ നിരയെന്ന് അവരെ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെ ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ശ്രീലങ്കയ്ക്ക് സാധിച്ചേക്കും. രണ്ടാം മത്സരത്തിലെ ജയം അവരുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ടെന്നും പറയാം.
നിരവധി ഓള്‍റൗണ്ടര്‍മാര്‍ ഒപ്പമുള്ളതിനാല്‍ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷണകയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പം. ഇന്ത്യന്‍ സാഹചര്യത്തില്‍ സ്പിന്നിന് ലഭിക്കുന്ന മുന്‍തൂക്കം ശ്രീലങ്കയുടെ ബൗളര്‍മാര്‍ നന്നായി മുതലാക്കുന്നു.
ബൗളര്‍മാരെ മാറി മാറി പരീക്ഷിക്കാന്‍ ശ്രീലങ്കയ്ക്ക് സാധ്യതകളുണ്ട്. ഇത് ഇന്ത്യയെക്കാള്‍ മുന്‍തൂക്കം സന്ദര്‍ശകര്‍ക്ക് നല്‍കുന്ന കാര്യമാണ്. ഇന്ത്യയുടെ ടോപ് ബാറ്റ്‌സ്മാന്‍മാരില്‍ പന്തെറിയുന്ന ബൗളര്‍മാര്‍ ആരും തന്നെയില്ലെന്നത് വലിയ തലവേദനയാണ്.

ഇന്ത്യ എവിടെ മാറ്റം വരുത്തും?
ഇന്ത്യ രണ്ട് മാറ്റങ്ങള്‍ ടീമില്‍ വരുത്താന്‍ സാധ്യതയുണ്ട്. ബാറ്റിങ്ങില്‍ ഓപ്പണറായ ശുബ്മാന്‍ ഗില്ലിന് പകരം റുതുരാജ് ഗെയ്ക് വാദ് എത്തിയേക്കും. ഗില്‍ ആദ്യ രണ്ട് മത്സരത്തിലും ഫ്‌ളോപ്പാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടി ഫോമില്‍ നില്‍ക്കുന്ന ഗെയ്ക്‌വാദിന് ഇന്ത്യ അവസരം നല്‍കിയേക്കും.
പേസ് നിരയില്‍ ആരും തിളങ്ങാത്ത സാഹചര്യത്തില്‍ ഇന്ത്യ യുവപേസര്‍ മുകേഷ് കുമാറിന് അവസരം നല്‍കിയേക്കും. ശിവം മാവിയെ പുറത്തിരുത്താനാണ് സാധ്യത.
Also Read: അവസാന ഓവറുകളില്‍ കൂടുതല്‍ സിക്‌സര്‍ വഴങ്ങി, ഇന്ത്യയുടെ ടോപ് ത്രീയില്‍ ഇവര്‍-അറിയാം

സാധ്യതാ 11
ഇന്ത്യ- ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ്, രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ (c), ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, മുകേഷ് കുമാര്‍, ഉമ്രാന്‍ മാലിക്, യുസ്‌വേന്ദ്ര ചഹാല്‍, അര്‍ഷദീപ് സിങ്
ശ്രീലങ്ക-പതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, ബനുക രാജപക്‌സ, ചരിത് അസലങ്ക, ധനഞ്ജയ് ഡി സില്‍വ, ദസുന്‍ ഷണക, വനിന്‍ഡു ഹസരങ്ക, ചമിക കരുണരത്‌ന, മഹേഷ് തീക്ഷണ, കസുന്‍ രജിത, ദില്‍ഷന്‍ മധുശന്‍ക


Click it and Unblock the Notifications
