For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: സോറി ഇഷാന്‍, ഓപ്പണര്‍ സീറ്റ് ഗില്‍ ഉറപ്പിച്ചു! ഗംഭീര സെഞ്ച്വറി-ആരാധകരും ഹാപ്പി

97 പന്തില്‍ 14 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 116 റണ്‍സുമായാണ് ഗില്ലിന്റെ മടക്കം

1

തിരുവനന്തപുരം: കാര്യവട്ടത്തില്‍ രോഹിത് ശര്‍മക്ക് നേരത്തെ മടങ്ങേണ്ടി വന്നെങ്കിലും കളിക്കളം കീഴടക്കി ശുബ്മാന്‍ ഗില്‍. തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനത്തോടെയാണ് ശുബ്മാന്‍ കൈയടി നേടിയെടുത്തത്. പതിവ് ശൈലിയില്‍ പതിയെ തുടങ്ങിയ ശുബ്മാന്‍ പിന്നീട് കത്തിക്കയറുകയായിരുന്നു.

97 പന്തില്‍ 14 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 116 റണ്‍സുമായാണ് ഗില്ലിന്റെ മടക്കം. 119.58 സ്‌ട്രൈക്കറേറ്റിലാണ് ശുബ്മാന്‍ ഗില്‍ കൈയടി നേടിയത്. സെഞ്ച്വറിക്ക് പിന്നാലെ അതിവേഗം റണ്‍സുയര്‍ത്താനുള്ള ശ്രമത്തിനിടെ കസുന്‍ രജിത ഗില്ലിനെ പുറത്താക്കിയെങ്കിലും ആരാധക മനസ് കീഴടക്കിയാണ് ഗില്ലിന്റെ മടക്കം.

ലോകകപ്പില്‍ സീറ്റുറപ്പിക്കാം

ലോകകപ്പില്‍ സീറ്റുറപ്പിക്കാം

തന്റെ രണ്ടാം ഏകദിന സെഞ്ച്വറിയോടെ ഏകദിന ലോകകപ്പിലേക്കുള്ള തന്റെ റൂട്ട് ഗില്‍ ക്ലിയറാക്കിയിരിക്കുകയാണെന്ന് പറയാം. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായിത്തന്നെ ഗില്ലിനെ പ്രതീക്ഷിക്കാം. മോശമില്ലാത്ത സ്‌ട്രൈക്കറേറ്റില്‍ കളിക്കാന്‍ ഗില്‍ മിടുക്കനാണ്.

രോഹിത് ശര്‍മയോടൊപ്പം നല്ല കമ്മ്യൂണിക്കേഷനോടെ കളിക്കാനും ഗില്ലിന് സാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഗില്ലിന് തന്നെ ഇന്ത്യ മുന്‍തൂക്കം നല്‍കിയേക്കും. സ്ഥിരതയോടെ ഗില്‍ കളി തുടരുമ്പോള്‍ ലോകകപ്പില്‍ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കാനാവില്ല.

Also Read: അക്രത്തെ നേരിടാന്‍ പേടി! സച്ചിന്‍ തന്നെ ഉപദേശത്തോടെ മാറി-വെളിപ്പെടുത്തി സെവാഗ്

ഇഷാനും ധവാനും പ്രതീക്ഷ വേണ്ട

ഇഷാനും ധവാനും പ്രതീക്ഷ വേണ്ട

ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍ റോളിലേക്ക് കണ്ണുവെക്കുന്നവരാണ് ഇഷാന്‍ കിഷനും ശിഖര്‍ ധവാനും. രണ്ട് പേര്‍ക്കും ഇനി ഈ സീറ്റില്‍ പ്രതീക്ഷ വേണ്ടെന്ന് പറയാം. ഗില്‍ മികവ് കാട്ടിയതോടെ ധവാനും ഇഷാനും ഇനി സീറ്റ് പ്രതീക്ഷിക്കുകയേ വേണ്ട.

ഏകദിന ലോകകപ്പില്‍ ഓപ്പണറായി കളിക്കുകയെന്ന തന്റെ ആഗ്രഹം നേരത്തെ തന്നെ ധവാന്‍ തുറന്ന് പറഞ്ഞതാണ്. എന്നാല്‍ അതിനുള്ള ഭാഗ്യം ധവാന് ലഭിക്കില്ലെന്നുറപ്പ്. ടി20യില്‍ ഗില്ലിന്റെ പ്രകടനത്തിന് നിലവില്‍ കൈയടിക്കുക പ്രയാസമാണെങ്കിലും ഏകദിനത്തില്‍ ഗില്ലിന് വലിയ ഭാവിയുണ്ട്.

അടുത്ത സൂപ്പര്‍ താരം

അടുത്ത സൂപ്പര്‍ താരം

വിരാട് കോലിക്ക് ശേഷം ഇന്ത്യയുടെ ഏകദിന ഫോര്‍മാറ്റിലെ സൂപ്പര്‍ ഹീറോ പട്ടം ലഭിക്കാന്‍ പോകുന്ന താരമാണ് ശുബ്മാന്‍ ഗില്ലെന്നാണ് ആരാധക പക്ഷം. ക്ലാസിക് ശൈലിയോടെ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ് ഗില്‍.

കൂടുതലും ബൗണ്ടറികളോടെ റണ്‍സുയര്‍ത്തുന്ന താരമാണ് ശുബ്മാന്‍ ഗില്‍. അതുകൊണ്ട് തന്നെ ഗില്ലിന്റെ ഈ ശൈലി ഏകദിനത്തില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. ടോപ് ഓഡറില്‍ വലിയ കരിയര്‍ ശുബ്മാനുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

Also Read: വീരുവിന്റെ വീരഗാഥ, ഈ അഞ്ച് റെക്കോഡുകള്‍ ആരും തകര്‍ക്കില്ല! അറിയാം

ശുബ്മാന്റെ ഇതുവരെയുള്ള പ്രകടനം

ശുബ്മാന്റെ ഇതുവരെയുള്ള പ്രകടനം

ശ്രീലങ്കയ്‌ക്കെതിരായ ടി20യിലൂടെ ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം നടത്താന്‍ ഗില്ലിനായി. ഇന്ത്യയുടെ ഓപ്പണറെന്ന നിലയില്‍ ഗില്ലിന്റെ കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നു. 13 ടെസ്റ്റില്‍ നിന്ന് 32 ശരാശരിയില്‍ 736 റണ്‍സാണ് അദ്ദേഹം നേടിയത്.

18 ഏകദിനത്തില്‍ നിന്ന് 894 റണ്‍സാണ് ഗില്ലിന്റെ പേരിലുള്ളത്. ഇത്തവണത്തെ ഐപിഎല്‍ ഗില്ലിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണറായ ഗില്ലിന് ഇത്തവണയും മികവ് കാട്ടാനായാല്‍ ടി20യിലും ഇന്ത്യക്കൊപ്പം കൂടുതല്‍ അവസരം ലഭിച്ചേക്കും.

Story first published: Sunday, January 15, 2023, 16:35 [IST]
Other articles published on Jan 15, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+